Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വാസ വോട്ടെടുപ്പ് നേടി നിതീഷ് കുമാർ: ആർജെഡിക്ക് കനത്ത തിരിച്ചടി, 3 എംഎല്‍എമാർ കൂറുമാറി

ബിഹാർ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് വിജയകരമായി മറികടന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. ആർ ജെ ഡി നയിക്കുന്ന പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിച്ചതോടെ 130-0 എന്ന നിലയിലാണ് എന്‍ ഡി എയുടെ വിജയം. ജെഡി(യു) ആർജെഡി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി ജെ പിയുമായി സഖ്യം ചേർന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് നിയമസഭയില്‍ വിശ്വാസം നേടുന്നത്.

വോട്ടെടുപ്പിനെ മൂന്ന് എം എല്‍ എമാർ എന്‍ ഡി എ പക്ഷത്തേക്ക് കൂറുമാറിയത് ആർ ജെ ഡിക്ക് കനത്ത തിരിച്ചടിയായി. പ്രഹ്ലാദ് യാദവ്, നീലം ദേവി, ചേതൻ ആനന്ദ് എന്നിവരാണ് കൂറുമാറിയത്. താന്‍ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് ആർ ജെ ഡി ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്ന് നിതീഷ് കുമാർ നിയമസഭയിൽ പറഞ്ഞു. 15 വർഷമായി ലാലു പ്രസാദ്-റാബ്‌റി ദേവി സർക്കാരുകൾ ബിഹാറിൻ്റെ വികസനത്തിനായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

 nithishkumar

"ഞാൻ 2005 ൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ആർ ജെ ഡി തലവൻമാരായ ലാലു പ്രസാദിനും റാബ്‌റി ദേവിക്കും 15 വർഷമാണ് സംസ്ഥാനത്തിനായി പ്രവർത്തിക്കാൻ ഉണ്ടായിരുന്നത്. എന്നാല്‍ അവർ എന്താണ് ചെയ്തത്. മുസ്ലീങ്ങൾ തങ്ങൾക്കൊപ്പമുണ്ടെന്ന് അവർ പറയുന്നു. പക്ഷേ അവർ എന്താണ് ചെയ്തത്? അവരുടെ ഭരണകാലത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ നിരവധി പ്രശ്നങ്ങള്‍നടന്നു. ഞാൻ (മുഖ്യമന്ത്രിയായി) വന്നതോടെ അതെല്ലാം നിലച്ചു," അദ്ദേഹം പറഞ്ഞു.

"15 വർഷമായി അവർ ചെയ്യാത്തത് ഞാൻ ഉടൻ ഏറ്റെടുത്ത് നടപ്പിലാക്കി. ഞാൻ സമൂഹത്തിൻ്റെ എല്ലാ തരത്തിലും പെട്ട ആളുകളുടെ വികസനത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനവും മെച്ചപ്പെട്ടു: സ്ത്രീകൾ രാത്രി വൈകുവോളം നഗരങ്ങളിലൂടെ ചുറ്റിക്കറങ്ങുന്നു സ്ഥിതിയാണ് ഇപ്പോഴുള്ളത്. അവർ വീണ്ടും അധികാരത്തിന്റെ ഭാഗമായപ്പോള്‍, അവർ എൻ്റെ നയങ്ങളും സംരംഭങ്ങളും തുടർന്നു, ഇപ്പോൾ അതിന്റേയെല്ലാം ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ മുഖ്യമന്ത്രി ലാലു പ്രസാദിൻ്റെ കുടുംബം അഴിമതിയുടെ പ്രതീകമാണെന്നായിരുന്നു വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അഭിപ്രായപ്പെട്ടത്. ബിഹാറിനെ 'മാഫിയ രാജ്' ആക്കാനാണ് ആർ ജെ ഡി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരണമെന്ന് ജെഡി(യു)-എൻഡിഎ സർക്കാരിനോട് ആവ്യപ്പെട്ട് തേജ്വസി യാദവ് രംഗത്ത് വന്നു. "തുടർച്ചയായ 9-ാം തവണയും സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം രചിച്ചതിന് നമ്മുടെ മുഖ്യമന്ത്രിയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു ടേമിൽ മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്യുന്ന ഇത്രയും മനോഹരമായ ഒരു രംഗം നമ്മള്‍ വേഫെ കണ്ടിട്ടില്ല," വോട്ടെടുപ്പ് ബഹിഷ്കരിക്കുന്നതിന് മുമ്പായി ആർജെഡി നേതാവ് തേജസ്വി യാദവ് നിയമസഭയിൽ നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ചുകൊണ്ട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+