പിന്നാമ്പുറം വഴി ഒരു ചര്‍ച്ചയുമില്ല, കോണ്‍ഗ്രസുമായി ഇനി ബന്ധമില്ലെന്ന് അമരീന്ദര്‍, ചന്നിക്കും മറുപടി
ദില്ലി: കോണ്‍ഗ്രസുമായി വീണ്ടും കൊമ്പുകോര്‍ത്ത് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. കോണ്‍ഗ്രസുമായി പിന്നാമ്പുറ ചര്‍ച്ചകള്‍ നടത്തുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അതൊരിക്കലും നടക്കാന്‍ പോകുന്നില്ലെന്നാണ് എനിക്ക് പറയാനുള്ളത്. കോണ്‍ഗ്രസുമായി ഇനിയൊരു സമവായവും നടക്കില്ല. അതിനുള്ള സമയം കഴിഞ്ഞു. കോണ്‍ഗ്രസുമായി ഇനി ഒരു ചര്‍ച്ചയും നടക്കില്ല. ആ അധ്യായം അവസാനിച്ചതാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. ഇനി എന്റെ പാര്‍ട്ടിക്കാണ് പ്രാധാന്യം. ഉടനെ തന്നെ പഞ്ചാബില്‍ എന്റെ പാര്‍ട്ടി പ്രഖ്യാപിക്കും. ബിജെപിയുമായി ചര്‍ച്ചകള്‍ക്ക് കാത്തിരിക്കുകയാണ് അമരീന്ദറെന്ന് അദ്ദേഹത്തിന്റെ മീഡിയ അഡൈ്വസര്‍ പറഞ്ഞു.

കര്‍ഷക പ്രശ്‌നം ബിജെപി എപ്പോള്‍ അവസാനിപ്പിക്കുന്നുവോ അന്ന് അവരുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളുണ്ടാവും. പഞ്ചാബില്‍ അമരീന്ദര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് പറയുന്നു. കോണ്‍ഗ്രസ് വിടാനുള്ള തീരുമാനം വളരെ ആലോചിച്ച ശേഷം എടുത്താണ്. സോണിയാ ഗാന്ധി തന്നെ പിന്തുണച്ചില്‍ അവരോട് എന്നും കടപ്പാടുണ്ടാവും. എന്നാല്‍ കോണ്‍ഗ്രസില്‍ തനിക്ക് തുടരാനാവില്ലെന്നും അമരീന്ദര്‍ പറഞ്ഞു. അതേസമയം അകാലിദളിലെ വിമത വിഭാഗങ്ങളെയും സ്വതന്ത്രരെയും കൂടെ ചേര്‍ക്കുമെന്നും അമരീന്ദര്‍ പറയുന്നു. കര്‍ഷകരും പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന വലിയൊരു സഖ്യമാണ് പഞ്ചാബില്‍ മ്തസരിക്കുകയെന്നും അമരീന്ദര്‍ വ്യക്തമാക്കി.
ഈ പ്രായത്തിലും പഞ്ചാബിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ തനിക്ക് ചെയ്യാനാവുമെന്ന് നേരത്തെ ക്യാപ്റ്റന്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസാണ് തന്നോട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. അതുകൊണ്ടാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് വിട്ടെങ്കിലും വീട്ടിലിരിക്കാന്‍ ഞാന്‍ തയ്യാറല്ല. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഞാന്‍ അപമാനം നേരിട്ടു. ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ ഇത്തരമൊരു ഇടപെടല്‍ തനിക്ക് മുമ്പ് നേരിടേണ്ടി വന്നിട്ടില്ലെന്നും അമരീന്ദര്‍ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ അമരീന്ദറുമായി പിന്നാമ്പുറ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്യാപ്റ്റനോട് കോണ്‍ഗ്രസില്‍ തന്നെ തുടരണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
അമരീന്ദറിന്റെ പുതിയ പാര്‍ട്ടിയെ കോണ്‍ഗ്രസ് ഭയക്കുന്നുണ്ട്. സീറ്റ് നിഷേധിക്കുന്നവരുടയെും വിമതരുടെയും വോട്ട് അമരീന്ദര്‍ സ്വന്തമാക്കിയാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കും.അത് തോല്‍വിയിലേക്ക് നയിക്കും. തനിക്കൊപ്പം വരാന്‍ നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് താല്‍പര്യപ്പെടുന്നുണ്ടെന്ന് അമരീന്ദര്‍ പറയുന്നു. ഇവരുടെ പേരുകള്‍ പറയുമെന്നും അമരീന്ദര്‍ വ്യക്തമാക്കി. ഇതിനിടെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിക്കെതിരെ ആദ്യമായി രംഗത്ത് വന്നു. ചന്നി കര്‍ഷകരെ കണ്ടുവെന്ന് പറയുന്നു. ഇതൊക്കെ തന്റെ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളാണ്. കര്‍ഷകര്‍ നേതാക്കളുരമായി സംസാരിച്ചിരുന്നു. നിയമഭേദഗതി വരെ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ അതും വെച്ചിരിക്കുകയാണ്. കര്‍ഷകരെ വെറുതെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കരുതെന്നും അമരീന്ദര്‍ പറഞ്ഞു.












Click it and Unblock the Notifications