കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സര്‍ക്കാര്‍ ബീഫ് നിരോധിക്കില്ല; പക്ഷേ... അധികാരത്തിലെത്തിക്കണം!!! ബിജെപിയുടെ പുതിയ തന്ത്രം

  • By Akshay
Google Oneindia Malayalam News

ഗുവാഹട്ടി: അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി രംഗത്ത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തിലേറിയാല്‍ ബീഫ് നിരോധനം കൊണ്ട് വരില്ലെന്ന് ബിജെപി.

യുപിയിലെ അറവ്ശാലകള്‍ വ്യാപകമായി അടച്ചിട്ട നടപടിയില്‍ രാജ്യമെങ്ങുമുള്ള ഒരു വലിയ വിഭാഗം അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ബിജെപിയുടെ പുതിയ നിലപാട്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളാണ് മേഘാലയ, മിസോറാം, നാഗാലാന്റ്. ഉത്തര്‍പ്രദേശിലെ അറവ്ശാലകളെ ലക്ഷ്യം വെച്ചുള്ള നീക്കം വടക്ക കിഴക്കന്‍ ജനങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്.

 നിരോധനം പ്രതികൂലമാകും

നിരോധനം പ്രതികൂലമാകും

നാഗാലാന്റിലെ 88% ജനങ്ങളും ക്രിസ്തുമത വിശ്വാസികളാണ്. മിസോറാം(87%), മേഘാല(75%) എന്നിങ്ങനെയാണ് കണക്കുകള്‍. ഇവിടെ അറവ്ശാല നിരോധനം കൊണ്ട് വന്നാല്‍ വിലപോകില്ലെന്ന് ബിജെപിക്ക് അറിയാം.

 വടക്ക് കിഴക്ക് സംസ്ഥാനങ്ങള്‍

വടക്ക് കിഴക്ക് സംസ്ഥാനങ്ങള്‍

മണിപ്പൂരില്‍ മറ്റ് ചെറു പാര്‍ട്ടികളുമായി ചേര്‍ന്നുണ്ടായ ബിജെപി വിജയം മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് പുതിയ പ്രതികരണങ്ങള്‍.

 വിസാസൊളി ലോങു

വിസാസൊളി ലോങു

അറവുശാലകള്‍ക്കെതിരെ യുപിയില്‍ കൈകൊണ്ട നടപടി നാഗാലാന്റില്‍ പ്രാവര്‍ത്തികമാകില്ലെന്ന് നാഗാലാന്റ് ബിജെപി നേതാവ് വിസാസൊളി ലോങു പ്രതികരിച്ചു.

 ബീഫ് നിരോധനം

ബീഫ് നിരോധനം

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരെ ആകര്‍ഷിക്കാനുദ്ദേശിച്ചാണ് ബീഫ് നിരോധനത്തില്‍ വ്യത്യസ്ത നിലപാടുമായി ബിജെപി മുന്നോട്ടു വന്നിരിക്കുന്നത്.

English summary
Amid a crackdown in Uttar Pradesh by the new BJP government to enforce a ban on cow slaughter and illegal abattoirs, the party has clarified that a similar rule would not be imposed in three northeastern states which go to polls next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X