ഗോവയിൽ ബീഫ് കഴിക്കാം !!! ക്ഷാമമെങ്കിൽ കർണാടകയിൽ നിന്നു കൊണ്ടുവരുമെന്ന് പരീക്കർ

  • Posted By:
Subscribe to Oneindia Malayalam

പനാജി: ഗോവയിൽ ബീഫിന് ക്ഷാമമെങ്കിൽ അയൽ സംസ്ഥാനമായ കർണാടകയിൽ നിന്നും ബീഫ് കൊണ്ട് വരുമെന്നും സംസ്ഥാന മുഖ്യമന്ത്രി മനോഹർ പരീക്കർ.

സംസ്ഥാനത്ത് നിലവിൽ ബീഫിന് ക്ഷാമമില്ല. ഉണ്ടാവുകയാണെങ്കിൽ അയൽ സംസ്ഥാനമായ കർണാടകയിൽ നിന്നും ബീഫ് കൊണ്ടുവരാനും അത് അരിർത്തിയിൽ വെറ്റിനറി ഡോക്ടർമാരെ കൊണ്ട് പരിശോധിച്ച ശേഷം സംസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പരീക്കർ പറഞ്ഞു.

ഗേവയിൽ ബീഫിന് നിയന്ത്രണമില്ല

ഗേവയിൽ ബീഫിന് നിയന്ത്രണമില്ല

രാജ്യത്തെ സംസ്ഥാനങ്ങളിലെല്ലാം ബീഫിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഗോവയിൽ ബീഫിന് ഇതുവരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നു അവിടത്തെ മുഖ്യമന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്.

ഗോവയിൽ അറവുമൃഗങ്ങൾക്ക് നിയന്ത്രണമില്ല

ഗോവയിൽ അറവുമൃഗങ്ങൾക്ക് നിയന്ത്രണമില്ല

ബീഫ് നിരോധനം പോലെ തന്നെ കശാപ്പിനായി കന്നുകാലികളെ കെണ്ടു പോകുന്നതിനും കേന്ദ്രം നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ ഗോവയിൽ ഇതൊന്നും ബാധകമല്ലാതെ സാധരണ രീതിയിലുടെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഗോവയിലേക്ക് അറവ് ആവശ്യത്തിന് മൃഗങ്ങളെ കൊണ്ടുവരുന്നതിനു ഇതുവരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.

ഗോമാംസത്തിന് നിരോധനം

ഗോമാംസത്തിന് നിരോധനം

ഗോവയിൽ ബീഫിന് നിയന്ത്രണമില്ലെങ്കിലും ഗോ മാസം നിരോധിച്ചിട്ടുണ്ട്. ഗോവയിലേക്ക് മാസം കൊണ്ടുവരുമ്പോൾ പരിശോധനക്കു ഷേഷം മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഇതിനായി അതിർത്തിയിൽ വെറ്റിനരി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

ബീഫ് കർണാടകയിൽ നിന്നും കൊണ്ടുവരും

ബീഫ് കർണാടകയിൽ നിന്നും കൊണ്ടുവരും

ഗോവയിൽ അംഗീകൃത അറവുശാലയായ ഗോവ മീറ്റ് കോപ്ലക്സിലേക്ക് ദിവസവും 2000 കിലോ ബീഫ് വിതരണം ചെയ്യുന്നുണ്ട്. ഇതിനുശേഷവും ബീഫിന് ക്ഷാമം വരുകയാണെങ്കിൽ കർണാടകയിലെ ബെൽഗാമിൽ നിന്നും ബീഫ് കൊണ്ടുവരാനുള്ള സംവിധാനം ഏർപ്പെടുത്തിട്ടുണ്ട് ഗോവൻ സർക്കാർ.

പരിഹസിച്ച് കോൺഗ്രസ്

പരിഹസിച്ച് കോൺഗ്രസ്

ഗോവൻ മുഖ്യമന്ത്രിയുടെ ബീഫിനെ കുറിച്ചുള്ള പ്രസ്തവനയെ പരിഹസിച്ച് കോൺഗ്രസ് രംഗത്ത് വന്നിരുന്നു. പരീക്കറിന്റെ പ്രസ്താവന നല്ല തമാശ കൂടിയാണെന്ന് കോൺഗ്രസ് എംപി രാജീവ് ശുക്ല പറഞ്ഞു

ബീഫ് ടൂറിസത്തെ ബാധിക്കും

ബീഫ് ടൂറിസത്തെ ബാധിക്കും

ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെന്നാണ് ഗോവ. ടൂറിസം മുഖ്യവരുമാനമായ ഗോവയിൽ ബീഫ് നിരോധനം സംസ്ഥാനത്തെ വരുമാനത്തെ ബാധിക്കുക തന്നെ ചെയ്യും. കൂടാതെ അവിടത്തെ ജനങ്ങളിൽ നല്ലൊരു വിഭാഗവും ഭീഫ് കഴിക്കുന്നവരാണ്.

English summary
Manohar Parrikar, the Chief Minister of Goa, said on Tuesday that to avoid beef shortage in the popular holiday state, his government had kept open the option of importing it from Karnataka.
Please Wait while comments are loading...