Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിയുടെ കസേര വാങ്ങാനാളില്ല

ആഗ്ര: പത്ത് ലക്ഷം രൂപ വരെ വില പറഞ്ഞ 'നരേന്ദ്ര മോഡി കസേര' വാര്‍ത്തകളില്‍ നിറഞ്ഞിട്ട് അധികനാളായില്ല. എന്നാല്‍ മോഡിക്കസേരയില്‍ താല്‍പര്യം പ്രകടിപ്പിച്ചവരെല്ലാം മനസ്സുമാറ്റിയതോടെ കസേര വാങ്ങാനാളില്ലാത്ത സ്ഥിതിയിലെത്തിയതായി റിപ്പോര്‍ട്ട്. നവംബര്‍ 21 ന് നടന്ന ആഗ്രയിലെ വിജയ് ശംഖ് നാദ് റാലിയില്‍ മോഡി കുറച്ച് നേരം ഇരുന്ന കസേരയാണ് തിരഞ്ഞെടുപ്പ് റാലിയിലെ താരമായത്.

ആഗ്രയിലെ ബി ജെ പി എം പി രാമശങ്കര്‍ കത്തേരിയയാണ് മോഡിക്കസേര വാങ്ങാന്‍ ആദ്യമായി ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ ഏതാനും ദിവസം കഴിഞ്ഞതോടെ ഇദ്ദേഹം മനസ്സുമാറ്റി. താന്‍ ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ടേയില്ല എന്നും സംഭവിച്ചതെല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്നും പറഞ്ഞ് രാമശങ്കര്‍ കതേരിയ കളമൊഴിഞ്ഞു.

narendramodi

കതേരിയയ്‌ക്കൊപ്പം കസേര കിട്ടണമെന്ന ആഗ്രഹവുമായി യോഗേന്ദ്ര ഉപാധ്യായ, ജഗന്‍ ജാര്‍ഗ് എന്നീ എം എല്‍ എമാരും രംഗത്തുവന്നു. കൗശലേന്ദ്ര ചൗഹാന്‍ എന്ന പാര്‍ട്ടി നേതാവാകട്ടെ പത്ത് ലക്ഷം രൂപ കൊടുത്തിട്ടായാലും കസേര തനിക്ക് വേണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ പറഞ്ഞവരെല്ലാവരും വാക്കുമാറ്റിയതോടെ മോഡിത്തസേരയുടെ വിലയിടിഞ്ഞു.

മൂല്യം തിട്ടപ്പെടുത്താനാവാത്ത അത്രയും പ്രധാനപ്പെട്ടതാണ് പാര്‍ട്ടിക്ക് ഈ കസേര അതുകൊണ്ട് അത് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞ് തടിതപ്പാനാണ് ആഗ്രയിലെ ബി ജെ പിയുടെ ഇപ്പോഴത്തെ ശ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം പാര്‍ട്ടിക്ക് ഇതില്‍ കാര്യമൊന്നുമില്ലെന്നും ഇതൊക്കെ പരിപാടിയുടെ സംഘടകരുടെ കാര്യമാണ് എന്ന തരത്തിലുമാണ് പാര്‍ട്ടി നേതാക്കള്‍ പ്രതികരിക്കുന്നത്. മോഡി ഇരുന്ന കസേര ഒരു സ്മാരകമായി വാങ്ങി വെക്കാന്‍ വേണ്ടി പലരും മുന്നോട്ടുവന്നിരുന്നു. അത് വിറ്റ് കിട്ടുന്ന പണം ജനങ്ങള്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ ചെലവഴിക്കാനായിരുന്നത്രെ പാര്‍ട്ടിക്കാരുടെ പരിപാടി.

മോഡി ഇരുന്ന ഒരു സോഫയും ചിലര്‍ ലേലത്തിന് വെച്ചെങ്കിലും 30000 രൂപയില്‍ കൂടുതല്‍ നല്‍കാന്‍ ആരും തയ്യാറായില്ല എന്നും റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+