കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ ചാണക്യതന്ത്രം കോണ്‍ഗ്രസ്സിന്റേത്; ബിജെപിയെ വെട്ടിലാക്കാന്‍ പുതിയ നീക്കം, ഇറങ്ങിപ്പോയേക്കും

  • By Ajmal
Google Oneindia Malayalam News

ദില്ലി: ലോക്‌സഭയില്‍ നിര്‍ണ്ണായകമായ അവിശ്വാസപ്രമേയ ചര്‍ച്ച തുടങ്ങി. നരേന്ദ്ര മോദി സര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നത് ടിഡിപിയാണ്. കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഈ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചിച്ചുണ്ട്.

ബിജെപിയെ തുറിച്ചു നോക്കി 2003; വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചങ്കില്‍ത്തന്നെ 'കുത്താന്‍' കോണ്‍ഗ്രസ്ബിജെപിയെ തുറിച്ചു നോക്കി 2003; വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചങ്കില്‍ത്തന്നെ 'കുത്താന്‍' കോണ്‍ഗ്രസ്

അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ ബിജെപി വളരെ എളുപ്പം സാധിക്കുന്ന അംഗബലം അവര്‍ക്കുണ്ട്. ബിജെപിക്ക് തനിച്ച് 273 അംഗങ്ങളുടെ പിന്തുണയും മുന്നണിക്ക് 314 അംഗങ്ങളുട പിന്തുണയും ഉണ്ട്. അതേ സമയം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ചില അപ്രതീക്ഷ നീക്കങ്ങള്‍ ഉണ്ടായക്കേുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

അവിശ്വാസ പ്രമേയം

അവിശ്വാസ പ്രമേയം

ഗുണ്ടൂരില്‍ നിന്നുള്ള ടിഡിപി അംഗ ജയദേവ് ഗല്ലയാണ് നരേന്ദ്രമോദി സര്‍ക്കാറിനെതിരേയുള്ള ആദ്യ അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ അവതിരിപ്പിച്ചത്. പ്രമേയാവതരണത്തിന് ശേഷം വിവിധ പാര്‍ട്ടികളുടെ അംഗങ്ങല്‍ സഭയില്‍ ചര്‍ച്ച നടത്തും.

മലക്കം മറിഞ്ഞ് ശിവസേന

മലക്കം മറിഞ്ഞ് ശിവസേന

ഇന്നലെ ശിവസേന ബിജെപിക്ക് പിന്തുണനല്‍കിയേക്കുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെയോടെ ശിവസേന തങ്ങളുടെ നിലപാട് വ്യക്തമാക്കുകായിരുന്നു. എന്‍ഡിഎയിലെ പ്രധാനപ്പെട്ട ഒരു കക്ഷിയെ വിട്ടുനിര്‍ത്താന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് വലിയ രാഷ്ട്രീയ വിജയമായാണ് വിലിയിരുത്തുന്നത്.

അപ്രതീക്ഷിത നീക്കം

അപ്രതീക്ഷിത നീക്കം

അതേ സമയം അവിശ്വാസപ്രമേയ ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്സിന്റെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായ ചില നീക്കങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. ബിജെപിക്കെതിരെ ചര്‍ച്ചയില്‍ രൂക്ഷമായ ആരോപണങ്ങള്‍ നടത്തിയതിന് ശേഷം കോണ്‍ഗ്രസ് ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഭൂരിപക്ഷം

ഭൂരിപക്ഷം

ബിജെപിക്ക് അവിശ്വാസപ്രമേയത്തെ മറികടക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം ഉള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ അവിശ്വാസപ്രമേയത്തെ വോട്ടെടുപ്പിലൂടെ മറികടക്കാന്‍ കഴിയുന്നതിലൂടെ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഒരുങ്ങുമോ എന്ന് കോണ്‍ഗ്രസ് സംശയക്കിന്നുണ്ട്.

2009 ല്‍

2009 ല്‍

ഒന്നാം യുപിഎ സര്‍ക്കാറിന് ഇടത്പക്ഷം പിന്തുണ പിന്‍വലിച്ചതോടെ ലോക്‌സഭയില്‍ വിശ്വാസം തെളിയിക്കേണ്ടി വന്നിരുന്നു. അന്ന് വ്യക്തമായ ഭുരിപക്ഷത്തില്‍ വിശ്വാസം തെളിയിക്കാന്‍ കഴിഞ്ഞത് 2009 ലെ ലോക്‌സഭ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ചുകയറാന്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം ഒരുക്കിയിരുന്നു.

അന്തരീക്ഷം

അന്തരീക്ഷം

സമാനമായ അന്തരീക്ഷമാണ് ബിജെപി ഇത്തവണ മുന്നില്‍ കാണുന്നത്. അത് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ അവിശ്വാസപ്രമേയത്തിന് അവതരണാനുമതി നല്‍കിയതും. എന്നാല്‍ വോട്ടെടുപ്പ് നടന്നാല്‍ ബിജെപിക്ക് കിട്ടിയേക്കാവുന്ന അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഒഴിവാക്കാന്‍ വോട്ടെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയേക്കും.

വെട്ടില്‍

വെട്ടില്‍

ഇതോടെ വെട്ടിലാവുക ബിജെപിയാണ്. വ്യക്തമായ ഭൂരിപക്ഷത്തില്‍ അവിശ്വാസപ്രമേയത്തെ മറികടക്കുന്നതിലൂടെയുള്ള രാഷ്ട്രീയ വിജയവും അതുവഴി 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാമെന്നുള്ള ബിജെപിയുടെ പ്രതീക്ഷകളുമാണ് കോണ്‍ഗ്രസ്സിന്‍റെ ഇറങ്ങിപ്പോക്ക് തകര്‍ക്കുക

ഒന്നര പതിറ്റാണ്ടിന് ശേഷം

ഒന്നര പതിറ്റാണ്ടിന് ശേഷം

ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ലോക്സഭ ഇന്ന് വീണ്ടും ഒരു അവിശ്വാസപ്രമേയത്തിന് സാക്ഷ്യം വഹിക്കുകയാണ്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലുടനീളം സഭ മുടങ്ങുന്നതിനും ബഹളത്തിനും ഇടയക്കായി അവിശ്വാസപ്രമേയ നോട്ടീസിന് ബിജെപി അവതരണാനുമതി കൊടുത്തത് തന്നെ കൃത്യമായ കണക്ക് കൂട്ടലില്‍ തന്നെയായിരുന്നു.

273 ല്‍

273 ല്‍

ഭരണപക്ഷത്ത് കാര്യങ്ങള്‍ എല്ലാം ഭദ്രമാണ്. 271 അംഗങ്ങള്‍ ഉള്ള ബിജെപിക്ക് തന്നെ അവിശ്വാസ പ്രമേയത്തെ നിഷ്പ്രയാസം മറികടക്കാന്‍ കഴിയും. അവരുടെ രണ്ട് നോമിനേറ്റഡ് അംഗങ്ങളുടെ കൂടി പിന്തുണ ലഭിക്കുമ്പോള്‍ അംഗബലം 273 ല്‍ എത്തും. ഇത് മുന്നില്‍ കണ്ട് തന്നെയാണ് കോണ്‍ഗ്രസ് ഇറങ്ങിപ്പോവാന്‍ തയ്യാറെടുക്കുന്നതും.

പ്രതിപക്ഷത്തിന് ഒപ്പം

പ്രതിപക്ഷത്തിന് ഒപ്പം

എഐഎഡിഎംകെ മുന്നണിയിലെ 314 അംഗങ്ങളുടെ പിന്തുണക്ക് പുറമെ 37 അംഗങ്ങളുള്ള എഐഎഡിഎംകെയുടെ പിന്തുണയും സര്‍ക്കാറിന് ലഭിക്കും. 34 അംഗങ്ങള്‍ ഉള്ള തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിന് ഒപ്പമാണ് നില്‍ക്കുന്നത്. ജെഡിയുവും മോദിക്ക് ഒപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.

അടിയുറപ്പിച്ച്

അടിയുറപ്പിച്ച്

മോദിയെ വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിലും 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യനിരയെ അടിയുറപ്പിച്ച് നിര്‍ത്തി ഭരണപക്ഷത്തെ വെല്ലുവിളിക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ഭിന്നിച്ചു നില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളേയെല്ലാം ഒരു കുടക്കീഴില്‍ എത്തിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. ,എന്നാല്‍ അവിടെ ഒരു രാഷ്ട്രീയ വിജയം ബിജെപി നേതാതിരിക്കാനും അവര്‍ പരശ്രമിക്കുന്നുണ്ട്.

English summary
no confidence motion against pm narendra modis government congress may stage walkout
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X