മല്യ കേസ് നീളുന്നു !!! ലണ്ടൻ കേടതിയിൽ രേഖകൾ സമർപ്പിക്കാൻ വൈകി!! നിഷേധിച്ചു സിബിഐ!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: വിവാദ മദ്യ വ്യാവസായി വിജയ് മല്യയുമായി ബന്ധപ്പെട്ട കേസിലെ രേഖകൾ ലണ്ടനിലെ കോടതിയിൽ നൽകാൻ വൈകിയെന്ന വാർത്ത നിഷേധിച്ച് സിബിഐ. കേസ് രേഖകൾ കൈമാറാൻ ഇന്ത്യ വൈകിയെന്ന ലണ്ടൻ കോടതി ജഡ്ജിയുടെ പരമാർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു.കേസ് പരിഗണിച്ച ജൂൺ 13 മുൻപ് എല്ലാ രേഖകളും ക്രൗൺ പ്രോസിക്യൂഷൻ സർവീസിനു കൈമാറിയെന്ന് സിബിഐ വ്യക്തമാക്കി.

900 കോടി രൂപയുടെ വായ്പ തട്ടിപ്പായിരുന്നു കേസിലെ പ്രധാന കുറ്റപത്രം, മല്യയെ നാടു കടത്തണമെന്ന ആപേക്ഷയാണ് അനുബന്ധകുറ്റ പത്രം കൂടാതെ കോടതിയിലെ ജാമ്യമില്ലാ വാറണ്ട്, സിബിഐ സത്യവാങ് മൂലം, മല്യ സമർപ്പിച്ച വ്യാജ സത്യവാങ്മൂലങ്ങൾ, മറ്റു തെളിവുകൾ തുടങ്ങിയ എല്ലാ രേഖകളും കേടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

mallya

എന്നാൽ ജൂൺ 13 ന് മല്യയുടെ നാടു കടത്തൽ കേസല്ല കോടതി പരിഗണിച്ചതെന്നും സിബിഐ വ്യക്തവ് ആർകെ ഗൗർ അറിയിച്ചു. കേസിലെ പെതുവായ കാര്യം മാത്രമാണ് അന്ന് പരിഗണിച്ചത്.കൂടാതെ പ്രസ്തുത കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ തീയതിയും മറ്റും തീരുമാനിക്കാനാണ് കോടതി ചേർന്നത്. അതെസമയം കേസ് നടപടികൾ വൈകുന്നുവെന്ന് മല്യയുടെ അഭിഭാഷകനാണ് പറഞ്ഞത്. അല്ലാതെ കോടതി അത്തരത്തിലൊരു വാക്കും ഉപയോഗിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ടെന്നും സിബിഐ വക്താവ് പറഞ്ഞു.

English summary
The CBI on Thursday “categorically affirmed’ that there was no delay in providing to British authorities evidence against liquor baron Vijay Mallya, who is facing an extradition case in London
Please Wait while comments are loading...