കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറെ തള്ളി കമല്‍നാഥ്, മധ്യപ്രദേശില്‍ ഇന്ന് വിശ്വാസ വോട്ട് നടക്കില്ല, ഒറ്റക്കെട്ടായി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്റെ കര്‍ശന നിര്‍ദേശത്തെ തള്ളി കമല്‍നാഥ്. ഇന്നും വിശ്വാസ വോട്ട് നടക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം സഭയില്‍ ഇതുവരെ അതിനുള്ള ഒരുക്കങ്ങളൊന്നും നടന്നിട്ടില്ല. സ്പീക്കര്‍ ബിജെപിയുടെ ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ ഒറ്റക്കെട്ടായി നിന്ന് ബിജെപിയുടെ നീക്കങ്ങളെ നേരിടാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് സുപ്രീം കോടതിയില്‍ നടക്കുന്ന വാദങ്ങളെയും കോണ്‍ഗ്രസ് വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Recommended Video

cmsvideo
No Trust Vote in Madhya Pradesh Assembly Today | Oneindia Malayalam
1

സ്പീക്കര്‍ എന്തുകൊണ്ടാണ് ഗവര്‍ണറുടെ വാക്കുകളെ തള്ളിയതെന്ന് അറിയില്ല. ഗവര്‍ണറുടെ ജോലി ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുകയാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് അധികാരത്തില്‍ പിടിച്ചിരിക്കാനുള്ള ശ്രമങ്ങളാണ്. അവര്‍ കൊറോണവൈറസ് പോലുള്ള ചെറിയൊരു ന്യായീകരമത്തിന്റെ പേരില്‍ നിയമസഭ പോലും പിരിച്ചുവിട്ടെന്നും, കേട്ടുകേള്‍വിയില്ലാത്തതാണ് ഇതെന്നും റോത്തഗി തുറന്നടിച്ചു.

അതേസമയം ഹൈക്കമാന്‍ഡിന്റെ പൂര്‍ണ പിന്തുണ കമല്‍നാഥിനുണ്ട്. മധ്യപ്രദേശില്‍ സര്‍ക്കാര്‍ വീഴുമെന്ന ആഗ്രഹത്തിലാണ് ബിജെപി ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍. എന്നാല്‍ അതൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് പിഎല്‍ പൂനിയ പറഞ്ഞു. കമല്‍നാഥും അദ്ദേഹത്തിന്റെ സര്‍ക്കാരും വിശ്വാസ വോട്ടിന് തയ്യാറാണ്. ഭൂരിക്ഷം തെളിയിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും പൂനിയ പറഞ്ഞു. കമല്‍നാഥ് വിശ്വാസവോട്ടിനെ ഭയന്ന് ഓടിപ്പോയിട്ടില്ലെന്നും, സഭ കൊറോണ ഭീതിയെ തുടര്‍ന്ന് മാറ്റിവെച്ചതാണെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങളെ കണക്കിലെടുക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. കമല്‍നാഥ് ഒരുക്കലും ഓടിപ്പോയിട്ടില്ല. വെറും പത്ത് ദിവസത്തേക്ക് നിയമസഭ പിരിച്ചുവിടുകയാണ് ചെയ്തത്. സുപ്രീം കോടതിക്ക് ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ശിവരാജ് സിംഗ് ചൗഹാന്‍ നല്‍കിയ ഹര്‍ജിയാണ് ഇനി കമല്‍നാഥ് സര്‍ക്കാരിന് നിര്‍ണായകമായിട്ടുള്ളത്. അടിയന്തര വാദം കേള്‍ക്കണമെന്ന് നേരത്തെ ചൗഹാന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 48 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കമല്‍നാഥിനോട് ആവശ്യപ്പെടണമെന്നാണ് സുപ്രീം കോടതിയില്‍ ചൗഹാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം വിമത എംഎല്‍എമാര്‍ ഇന്ന് മധ്യപ്രദേശില്‍ തിരിച്ചെത്തും. ഇവര്‍ വൈകാതെ തന്നെ മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. ഇവരുടെ രാജിക്കത്ത് ഇതുവരെ സ്പീക്കര്‍ അംഗീകരിച്ചിട്ടില്ല. കോടതിയില്‍ ഇവര്‍ രാജിക്കത്ത് നല്‍കിയാല്‍, അതിന്റെ ആധികാരികത പരിശോധിക്കാന്‍ ഉത്തരവുണ്ടാവും. അങ്ങനെയെങ്കില്‍ ഇവര്‍ നേരിട്ട് സുപ്രീം കോടതിയില്‍ ഹാജരാകേണ്ടി വരും. വിമതര്‍ കോടതിയില്‍ നല്‍കുന്ന വിവരങ്ങള്‍ കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവിയില്‍ നിര്‍ണായകമാകും. ഇവരുടെ രാജി അംഗീകരിക്കാന്‍ തീരുമാനിച്ചാല്‍ സര്‍ക്കാര്‍ വീഴും.

English summary
no floor test in mp assembly today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X