ഇന്ത്യക്കാർക്ക് കൊളോണിയൽ സംസ്കാരം വേണ്ട!! ഉത്തരാഖണ്ഡിൽ ബിരുദ ദാനത്തിന് ഗൗണും തലപ്പാവും ധരിക്കേണ്ട

  • Posted By:
Subscribe to Oneindia Malayalam

ഡെറാഡൂൺ: ഗൗണും തലപ്പാവും കെളോണിയൽ പാരമ്പര്യമെന്നു ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ധാൻസിങ് റാവത്ത്. അതിനാൽ ഇനിമുതൽ ഉത്തരഖണ്ഡിൽ വിദ്യാർഥികൾ ബിരുദ ദാന ചടങ്ങുകളിൽ ഗൗണും തലപ്പാവും ധരിക്കേണ്ടന്നു മന്ത്രി അറിയിച്ചു. കൂടാതെ വിദ്യാർഥികൾ കെളോണിയൽ വസ്ത്രങ്ങൾ പിന്തുടരണ്ടെന്നും ഉത്തരാഖണ്ഡ് പാരമ്പര്യവും സംസ്‌കാരവും പകരുന്ന പ്രത്യേക വസ്ത്രം ധരിച്ചാല്‍ മതിയെന്നുമാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം ഡെറാഡൂണിലെ പെട്രോളിയം ആന്റ് എനര്‍ജി സ്റ്റഡീസ് സര്‍വ്വകലാശാല നടത്തിയ ബിരുദദാന ചടങ്ങില്‍ ഉത്തരഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പങ്കെടുത്തരുന്നു..ചടങ്ങില്‍ പങ്കെടുക്കവെ മേലങ്കി ധരിക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു. കൊളോണിയല്‍ കാലഘട്ടത്തിന്റെ ശേഷിപ്പാണ് ഈ വസ്ത്രങ്ങളെന്നും അതിന് പകരം പരിപൂര്‍ണ്ണമായും ഇന്ത്യന്‍ വേഷങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളിൽ ധരിക്കാമെന്നുമുള്ള നിർദേശവും മുന്നോട്ട് വച്ചിരുന്നു.

collage

ഇതിനു ശേഷമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്തവന.നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയോട് ബിരുദദാന ചടങ്ങിൽ ധരിക്കാന്‍ അനുയോജ്യമായ ഇന്ത്യന്‍ വസ്ത്രം തയ്യാറാക്കണമെന്ന അഭ്യര്‍ഥന മുന്നോട്ടു വെയ്ക്കുമെന്നും മാറ്റം എത്രയും പെട്ടെന്ന് തന്നെ സ്‌കൂളുകളിലും കോളേജുകളിലും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

English summary
Students in Uttarakhand universities will have to bid adieu to convocation caps and gowns. A day after CM Trivendra Singh Rawat declined to wear a robe and cap during the convocation ceremony of a city college, higher education minister Dhan Singh Rawat has announced that no caps and gowns would be worn during convocation ceremonies by graduates. The minister said that students would instead wear a "special dress which represents Uttarakhandi culture and tradition".
Please Wait while comments are loading...