കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനില്‍ രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട; വിലക്കി റെയില്‍വേ

Google Oneindia Malayalam News

ന്യൂദല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടയില്‍ രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തില്‍ പാട്ട് വെക്കുന്നതും ഫോണില്‍ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്ന് റെയില്‍വേ വ്യക്തമാക്കി. ട്രെയിന്‍ യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിനായാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും റെയില്‍വേ അറിയിച്ചു.

രാത്രി വൈകി കൂട്ടം കൂടി സംസാരിക്കാന്‍ പാടില്ലെന്നും പത്ത് മണിക്ക് ശേഷം ലൈറ്റുകളെല്ലാം ഓഫ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം മറ്റ് യാത്രക്കാരുടെ പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വേ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ മുന്നറിയിപ്പായി പറയുന്നു.

indian railway

ഏതെങ്കിലും യാത്രക്കാര്‍ക്ക് അസൗകര്യം നേരിട്ടാല്‍ ട്രെയിന്‍ ജീവനക്കാരായിരിക്കും ഉത്തരവാദികളാവുക. ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ്, ആര്‍ പി എഫ്, ഇലക്ട്രീഷ്യന്‍, കാറ്ററിംഗ്, മെയിന്റനന്‍സ് സ്റ്റാഫുകള്‍ എന്നിവര്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ പ്രവര്‍ത്തിക്കണമെന്നും റെയില്‍വേയുടെ നിര്‍ദ്ദേശത്തിലുണ്ട്. നിര്‍ദേശം പുറത്തുവിട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ട് വെസ്റ്റേണ്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. റെയില്‍വേ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇയര്‍ഫോണില്ലാതെ പാട്ട് കേള്‍ക്കുകയോ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുകയോ ചെയ്യാതിരിക്കാന്‍ റെയില്‍വേ ജീവനക്കാര്‍ യാത്രക്കാരെ നിര്‍ദേശിക്കണം.

60 ശതമാനം എം എല്‍ എമാരും കൂറുമാറിയ ഗോവ; ഇന്ത്യന്‍ ജനാധിപത്യത്തിലെ നാണംകെട്ട ഏട്60 ശതമാനം എം എല്‍ എമാരും കൂറുമാറിയ ഗോവ; ഇന്ത്യന്‍ ജനാധിപത്യത്തിലെ നാണംകെട്ട ഏട്

നിയമങ്ങള്‍ പാലിക്കാത്ത യാത്രക്കാരനെ റെയില്‍വേ നിയമ വ്യവസ്ഥകള്‍ അനുസരിച്ച് പിഴയക്കമുള്ള നടപടികളിലൂടെയായിരിക്കും നേരിടുക. ഈ വ്യവസ്ഥകള്‍ കൂടാതെ, 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും റെയില്‍വേ ജീവനക്കാര്‍ ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്നും റെയില്‍വേ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ക്യാംപയില്‍ ആരംഭിച്ചതായി പശ്ചിമ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.റെയില്‍വേയുടെ തീരുമാനം വിദഗ്ധര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കൈകാര്യം ചെയ്യുന്ന രീതിയില്‍ തന്നെ ഉച്ചത്തില്‍ പാട്ട് വെച്ച് സഹയാത്രികര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും നേരിടണമെന്ന് റെയില്‍ യാത്രി പരിഷത്ത് പ്രസിഡന്റ് അറിയിച്ചു.

ഇത് കോട്ടയത്തിന്റെ 'മിന്നല്‍' അബീഷ്; രണ്ട് ഗിന്നസ് ഉള്‍പ്പടെ 15 റെക്കോര്‍ഡുകള്‍, ഈ 38കാരന്‍ ചില്ലറക്കാരനല്ലഇത് കോട്ടയത്തിന്റെ 'മിന്നല്‍' അബീഷ്; രണ്ട് ഗിന്നസ് ഉള്‍പ്പടെ 15 റെക്കോര്‍ഡുകള്‍, ഈ 38കാരന്‍ ചില്ലറക്കാരനല്ല

Recommended Video

cmsvideo
കെ റയില്‍ പദ്ധതി നടത്തരുത്, പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കര്‍ | Oneindia Malayalam

നേരത്തെ 2019 ല്‍ ബസുകളിലും ട്രെയിനുകളിലും മൊബൈല്‍ ഫോണുകളിലോ മറ്റ് ഗാഡ്‌ജെറ്റുകളിലോ ഉച്ചത്തില്‍ സംഗീതമോ വീഡിയോകളോ പ്ലേ ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പൊതുഗതാഗതത്തില്‍ സമാധാനപരമായ യാത്ര ഉറപ്പാക്കിക്കൊണ്ട് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള പൗരാവകാശം സംരക്ഷിക്കാന്‍ അധികാരികള്‍ക്ക് ബാധ്യതയുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

English summary
Indian Railways has banned loud singing and talking on the phone after 10 pm during train journeys
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X