കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗം, അപമാനിക്കാൻ കഴിയില്ല, നിലപാട് വ്യക്തമാക്കി യോഗി

.താജ്​മഹൽ ഇന്ത്യൻ സംസ്​കാരത്തിന്റെയും ചരിത്രത്തി​ന്റെയും ഭാഗമാണ്. ഇന്ത്യയിൽ രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന ഒന്നാണ്​ താജ്മഹൽ.

  • By Ankitha
Google Oneindia Malayalam News

ലഖ്നൗ: താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താജ്മഹലിനെ അപമാനിക്കാൻ ആർക്കും കഴിയില്ലെന്നും യോഗി വ്യക്തമാക്കി.താജ്​മഹൽ ഇന്ത്യൻ സംസ്​കാരത്തിന്റെയും ചരിത്രത്തി​ന്റെയും ഭാഗമാണ്. ഇന്ത്യയിൽ രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന ഒന്നാണ്​ താജ്മഹൽ. ആർക്കും അതിനെ അപമാനിക്കാൻ സാധിക്കില്ലെന്നും യോഗി ആദിത്യനാഥ്​ വ്യക്തമാക്കി.

yogi

നോട്ട് നിരോധനം കൊണ്ട് അവസാനിക്കുന്നില്ല, ബാക്കി പരിഷ്കരണങ്ങൾ ഉടൻ, സൂചന നൽകി മോദിനോട്ട് നിരോധനം കൊണ്ട് അവസാനിക്കുന്നില്ല, ബാക്കി പരിഷ്കരണങ്ങൾ ഉടൻ, സൂചന നൽകി മോദി

ആത്മീയ വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്​ത്​ നടപ്പിലാക്കുന്നുണ്ടെന്നും യോഗി പറഞ്ഞു. ഇതിന്റെ ഭാഗമായാണ്​ അയോധ്യയിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചത്​. ഇതിലുടെ അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തിൽ അയോധ്യക്ക്​ ഇടം ലഭിക്കുമെന്നു കരുതുന്നതായും യോഗി​ കൂട്ടിച്ചേർത്തു.

വിജയ് ക്രിസ്ത്യാനി... മെർസർ വിവാദം കത്തുന്നു; സിനിമയ്ക്ക് വൻ പിന്തുണ, വെട്ടിലായി ബിജെപിവിജയ് ക്രിസ്ത്യാനി... മെർസർ വിവാദം കത്തുന്നു; സിനിമയ്ക്ക് വൻ പിന്തുണ, വെട്ടിലായി ബിജെപി

 താജ്മഹൽ ഇന്ത്യയുടെ ഭാഗം

താജ്മഹൽ ഇന്ത്യയുടെ ഭാഗം

താജ്മഹൽ ഇന്ത്യയുടെതാണെന്ന് നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. എന്നാൽ മുഗൾ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന സ്മാരകത്തിന് ഇന്ത്യ സംസ്കാരമായി ഒരു ബന്ധവുമില്ല. എന്നിരുന്നാലും താജ്മഹലിനു വേണ്ടി ഒഴുക്കിയ ചോരയും രക്തവും ഇന്ത്യയിലെ സാധാരണ ജനങ്ങളുടേതാണെന്ന് യോഗി പറഞ്ഞു.

 താജ്മഹൽ ശിവക്ഷേത്രം

താജ്മഹൽ ശിവക്ഷേത്രം

നേരത്തെ താജ്മഹൽ ഇന്ത്യൻ സംസ്​കാരത്തിന്​ കളങ്കമാണെന്ന്​ ഉത്തർപ്രദേശ്​ എം.എൽ.എ സംഗീത്​ സോം അഭിപ്രായപ്പെട്ടിരുന്നു. താജ്​മഹൽ നിന്നിരുന്ന സ്ഥലത്ത്​ ശിവക്ഷേത്രമായിരുന്നെന്ന വിവാദ പ്രസ്​താവന വിനയ്​ കത്യാറും നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിലപാട്​ വ്യക്തമാക്കി ഉത്തർപ്രദേശ്​ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്​.

മുഗളന്മാർ രാജ്യദ്രോഹികൾ

മുഗളന്മാർ രാജ്യദ്രോഹികൾ

മുഗൽ രാജാക്കന്മാർക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് രംഗത്തെത്തിയത്. മുഗർ രാജക്കന്മാർ രാജ്യ ദ്രോഹികളാണെന്നും ഇന്ത്യയിലെ ഹിന്ദുക്കളെ ക്രൂരമായി കൊന്നു ഒടുക്കിയിട്ടുണ്ടെന്നും നേതാവ് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെ താജ്മഹൽ എങ്ങനെ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാകുമെന്നും ആദ്ദേഹം ചോദിക്കുന്നുണ്ട്.

ടുറിസ്റ്റ് ബുക്കിലെറ്റിൽ നിന്ന താജ്മഹൽ ഔട്ട്

ടുറിസ്റ്റ് ബുക്കിലെറ്റിൽ നിന്ന താജ്മഹൽ ഔട്ട്

ഉത്തർ പ്രദേശ് സർക്കാർ പുറത്തിറക്കിയ ടൂറിസ്റ്റ് ബുക്ക് ലെറ്റിൽ നിന്ന് താജ്മഹൽ ഒഴിവാക്കിയിരുന്നു. പകരം ഗോരാഖ്പൂർ ക്ഷേത്രം ഉൾപ്പെടെയുള്ളവയെ ഉൾപ്പെടുത്തുകയും ചെയ്തു.

താജ്മഹൽ മോഡൽ സമ്മനത്തിന് വിലക്ക്

താജ്മഹൽ മോഡൽ സമ്മനത്തിന് വിലക്ക്

താജ്മഹലിന് ഇന്ത്യൻ സംസ്കാരവുമായി ബന്ധമില്ലെന്ന് മുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കൂടാതെ ഇന്ത്യയില്‍ വരുന്ന അതിഥികള്‍ക്ക് താജ്മഹലിന്റെ മോഡല്‍ സമ്മാനമായി നൽകുന്നതും വിലക്കിയിരുന്നു.

താജ്മഹലിന് പ്രത്യേക പദ്ധതി

താജ്മഹലിന് പ്രത്യേക പദ്ധതി

താജ്മഹൽ ഇന്ത്യയുടെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നാണ്. അതിനാൽ ഇവിടെ സന്ദർശകർക്ക് കുറച്ചുകടി മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി 370 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

English summary
Uttar Pradesh Chief Minister Yogi Adityanath has now said that his Taj Mahal visit will be to draw the international community’s attention towards it and that no one can defame the Taj.CM Adityanath told CNN-News18, Taj Mahal is part of our culture and history and by going there I wish to send across a message to the international community that it is part of our heritage and that no one should try to defame it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X