കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമിയുടെ ഉഗ്രന്‍ പ്രവചനം; ആര്‍ക്കും സാധിക്കില്ല, ഇനി തിരഞ്ഞെടുപ്പിലേക്ക് പോകാം, എങ്കിലും...

Google Oneindia Malayalam News

ബെംഗളൂരു: വിശ്വാസം നേടാന്‍ സാധിക്കാതെ കുമാരസ്വാമി സര്‍ക്കാര്‍ വീണു. തൊട്ടുപിന്നാലെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കരുതിയെങ്കിലും ഇതുവരെ സാധിച്ചില്ല. കര്‍ണാടകത്തിന്റെ കാര്യത്തില്‍ ബിജെപി കേന്ദ്ര നേതാക്കള്‍ക്കും ഒരു വിശ്വാസക്കുറവ് അനുഭവപ്പെടുന്നു. ഒരുപക്ഷേ, ബിജെപി കരുത്തരാകുംവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കും എന്ന വിവരവും പുറത്തുവരുന്നു.... ഇതാണ് കര്‍ണാടകത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം.

ഈ ഘട്ടത്തിലാണ് കുമാരസ്വാമി ചില കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുള്ളത്. ആര്‍ക്കും കര്‍ണാടകത്തില്‍ സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്ന് കുമാരസ്വാമി പറയുന്നു. ബിജെപി അതിന് ശ്രമിച്ചിട്ട് കാര്യമില്ല. ഇനി ഒരു മാര്‍ഗം ഉപതിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറയുന്നു. കൂടെ അദ്ദേഹം ചില കാര്യങ്ങള്‍ കൂടി സൂചിപ്പിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

 രൂപീകരിക്കാന്‍ സാധിക്കില്ല

രൂപീകരിക്കാന്‍ സാധിക്കില്ല

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുംവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരുകയാണ് കുമാരസ്വാമി. നിലവിലെ സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു. വിമതരുടെ നീക്കം സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയിരിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു.

25 മണ്ഡലങ്ങളില്‍ വരെ

25 മണ്ഡലങ്ങളില്‍ വരെ

25 മണ്ഡലങ്ങളില്‍ വരെ ഉപതിരഞ്ഞെടുപ്പ് നടത്താം എന്നതാണ് ഒരു വഴി. ഇത് ബിജെപി ഉണ്ടാക്കിയ സാഹചര്യമാണ്. ഇനി തിരഞ്ഞെടുപ്പ് നടന്നാലും സുസ്ഥിരമായ സര്‍ക്കാരുണ്ടാകുമെന്ന് കരുതാന്‍ സാധിക്കില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു കുമാരസ്വാമി.

രാജിപിന്‍വലിച്ച എംഎല്‍എ

രാജിപിന്‍വലിച്ച എംഎല്‍എ

മറ്റു വിമതര്‍ക്കൊപ്പം രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു രാമലിംഗ റെഡ്ഡി. എന്നാല്‍ അദ്ദേഹവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയതോടെ രാജി പിന്‍വലിച്ചു. മുംബൈയിലേക്ക് പോയതുമില്ല. റെഡ്ഡി തങ്ങളെ വഞ്ചിച്ചുവെന്നാണ് മറ്റു വിമതര്‍ മുംബൈയില്‍ പറഞ്ഞത്. മുംബൈയിലുള്ള വിമതര്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് വിവരം.

ബിജെപിക്കും ആശങ്ക

ബിജെപിക്കും ആശങ്ക

അതേസമയം, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണെങ്കിലും ബിജെപിക്ക് കര്‍ണാടകയുടെ ഭരണം തിടുക്കത്തില്‍ ഏറ്റെടുക്കാന്‍ ഭയമുണ്ട്. ഒരുപക്ഷേ, കര്‍ണാടകം രാഷ്ട്രപതി ഭരണത്തിന് കീഴിലായേക്കുമെന്നാണ് സൂചന. ആശങ്കയില്ലാതെ ഭരിക്കാന്‍ മതിയായ അംഗങ്ങളുടെ പിന്‍ബലം ബിജെപിക്ക് ഇല്ലാത്തതാണ് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.

 അന്തിമ തീരുമാനം ആയില്ല

അന്തിമ തീരുമാനം ആയില്ല

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നാണ് ബിഎസ് യെദ്യൂരപ്പ പറഞ്ഞത്. എന്നാല്‍ ഇതുവരെ കേന്ദ്ര നേതാക്കള്‍ അദ്ദേഹത്തിന് അനുമതി നല്‍കിയില്ല. ആശങ്കയില്ലാതെ ഭരിക്കാന്‍ വ്യക്തമായ ഭൂരിപക്ഷം ബിജെപിക്ക് കിട്ടുന്നത് വരെ കര്‍ണാടകം രാഷ്ട്രപതി ഭരണത്തിന് കീഴില്‍ നില്‍ക്കട്ടെ എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

വ്യാഴാഴ്ച ദില്ലിയില്‍ കേന്ദ്ര നേതാക്കള്‍ ബെംഗളൂരുവില്‍ നിന്നുള്ള ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും. ഈ യോഗത്തില്‍ തീരുമാനം അറിയിക്കും. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനെ യെദ്യൂരപ്പ അനുകൂലിക്കുമോ എന്നതാണ് മറ്റൊരു വിഷയം. വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയാല്‍ ഭരിക്കാനുള്ള അംഗബലം 105 ആയി കുറയും. ബിജെപിക്ക് 105 അംഗങ്ങളുണ്ട്. രണ്ടു സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുന്നു.

ഉപതിരഞ്ഞെടുപ്പിലും വെല്ലുവിളി

ഉപതിരഞ്ഞെടുപ്പിലും വെല്ലുവിളി

ഈ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്നത് ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നതാണ്. വിമതരെ അയോഗ്യരാക്കിയാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയും ബിജെപിക്ക് എണ്ണം കൂടുകയും ചെയ്യാമെന്നാണ് നേതൃത്വം കരുതുന്നത്. പക്ഷേ, വിമതരുടെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമാണ് ജനവിധി തേടുന്നതെങ്കില്‍ ബിജെപിക്ക് വെല്ലുവിളിയാകും.

ഒളിപ്പോരില്‍ ഇറാനെ വെല്ലാനാകില്ല; വിദേശികള്‍ വിട്ടുപോകണമെന്ന് റൂഹാനി, കപ്പല്‍ വച്ചുമാറിയേക്കുംഒളിപ്പോരില്‍ ഇറാനെ വെല്ലാനാകില്ല; വിദേശികള്‍ വിട്ടുപോകണമെന്ന് റൂഹാനി, കപ്പല്‍ വച്ചുമാറിയേക്കും

English summary
No one can give stable govt in present situation: Kumaraswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X