ക്ഷയരോഗികളുടെ എണ്ണം കൂടാൻ കാരണം കൊവിഡ് ആണോ? വിശദീകരണവുമായി ആരോഗ്യമന്ത്രാലയം
ദില്ലി: ക്ഷയരോഗികളുടെ എണ്ണം കൂടുന്നതിന് കാരണം കൊവിഡ് വൈറസ് ബാധയാണ് എന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സമീപകാലത്തായി കൊവിഡ് രോഗം ബാധിച്ച ആളുകളില്‍ ക്ഷയ രോഗം കൂടുന്നതായി കാണുന്നു എന്നുളള ചില മാധ്യമവാര്‍ത്തകള്‍ വരുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ക്ഷയരോഗത്തിലേക്ക് നയിക്കുന്നതിനുളള കാരണം കൊവിഡ് ആണെന്നതിന് വേണ്ടത്ര തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു
കൊവിഡ് പോസിറ്റീവായ രോഗികളില്‍ ക്ഷയരോഗ പരിശോധന നടത്താനും ക്ഷയരോഗികള്‍ക്ക് കൊവിഡ് പരിശോധന നടത്താനും നിര്‍ദേശിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രാലയം. 2020 ആഗസ്റ്റ് മുതല്‍ക്കേ തന്നെ ക്ഷയരോഗികളെ കുറിച്ചും കൊവിഡ് രോഗികളെ കുറിച്ചും നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.
കൊവിഡ് കാരണം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം 2020ല്‍ ക്ഷയരോഗികളുടെ എണ്ണത്തില്‍ 25 ശതമാനം കുറവ് വന്നതായി കണ്ടെത്തിയിട്ടുണ്ട്. രണ്ട് രോഗങ്ങളും പകര്‍ച്ചവ്യാധികളാണ്. മാത്രമല്ല രണ്ടും ആദ്യം ബാധിക്കുന്നത് ശ്വാസകോശത്തെയുമാണ്. ചുമ, പനി, ശ്വാസമെടുക്കുന്നതിലുളള ബുദ്ധിമുട്ട് പോലുളള സമാന രോഗലക്ഷങ്ങളാണ് രണ്ടിനുമുളളത്. എന്നാല്‍ ക്ഷയരോഗത്തിന് ഇന്‍ക്യുബേഷന്‍ സമയം കൊവിഡിനേക്കാള്‍ കൂടുതലാണ്.
മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം












Click it and Unblock the Notifications