Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ത്യ ഗേറ്റില്‍ പ്രതിഷേധം വേണ്ട'; ഗുസ്തി താരങ്ങള്‍ക്ക് ഡല്‍ഹി പൊലീസ് മുന്നറിയിപ്പ്

ദില്ലി: ലൈംഗിക ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെയുള്ള സമരം കടുപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഗുസ്തി താരങ്ങള്‍. ഇന്ത്യ ഗേറ്റിന് സമീപത്ത് പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു താരങ്ങളുടെ തീരുമാനം. എന്നാല്‍ ഇന്ത്യ ഗേറ്റിനും പരിസരത്ത് നിന്നും സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ് സമരക്കാരെ അറിയിച്ചു. ഇന്ത്യാ ഗേറ്റില്‍ മരണം വരെ നിരാഹാരമിരിക്കുമെന്നാണ് ഗുസ്തി താരങ്ങള്‍ അറിയിച്ചിരിക്കുന്നത്.

india

അതേസമയം, റിയോ വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്, ടോക്കിയോ 2020 മെഡല്‍ ജേതാവ് ബജ്‌റംഗ് പുനിയ, ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിനേഷ് ഫോഗട്ട് എന്നിവര്‍ തങ്ങളുടെ മെഡലുകള്‍ ഹരദ്വാറില്‍ വച്ച് ഗംഗയില്‍ ഒഴുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

തങ്ങള്‍ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകള്‍ക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണുള്ളതെന്നും ഇന്ന് വൈകിട്ട് ആറുമണിക്ക് ഹരിദ്വാറില്‍ വച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്നാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന പ്രമുഖ കായിക താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ സാക്ഷി മാലിക് വ്യക്തമാക്കുന്നത്. മെഡലുകള്‍ ഗംഗയില്‍ ഒഴുക്കിയ ശേഷം താരങ്ങള്‍ ഇന്ത്യാ ഗേറ്റില്‍ ധര്‍ണ്ണയിരിക്കുമെന്നാണ് അറിയിച്ചത്.,

അതേസമയം, ദില്ലിയില്‍ കഴിഞ്ഞ ദിവസം നടന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന്റെ സംഘാടകര്‍ക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെയുള്ള ദേശീയ താരങ്ങള്‍ക്കെതിരെയാണ് ഐ പി സിയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിനിടെ ഗുസ്തി താരങ്ങളെ തടഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ദില്ലി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഗുസ്തി താരങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദില്ലിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയത്. ദില്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്ത ബജ്‌റംഗ് പുനിയയെവിട്ടയച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+