ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസം; കര്‍ഷക സമരം തിരിച്ചടിക്കുമോ?
ദില്ലി: ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇന്ന് നിയമസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. സര്‍ക്കാരിനൊപ്പമുണ്ടായിരുന്ന രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ് പറയുന്നു. കര്‍ഷക സമരം കരുത്താര്‍ജിച്ച സംസ്ഥാനമാണ് ഹരിയാന. ഇവിടെ ദുഷ്യന്ത് ചൗത്താലയുടെ ജെജെപിയുമായി സഖ്യം ചേര്‍ന്നാണ് ബിജെപി ഭരണം. ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജെജെപി പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ബജറ്റ് അവതരിപ്പിക്കുന്നു; ചിത്രങ്ങള്‍ കാണാം

എന്നാല്‍ അവിശ്വാസ പ്രമേയത്തില്‍ തങ്ങള്‍ക്ക് ആശങ്കയില്ല എന്നാണ് ബിജെപിയുടെ പ്രതികരണം. സര്‍ക്കാരിന് മതിയായ പിന്തുണയുണ്ടെന്നും അവര്‍ പറയുന്നു. ജെജെപിയില്‍ സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ നീക്കം. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമോ അതോ ബിജെപിക്കൊപ്പം നില്‍ക്കുമോ എന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യം. കര്‍ഷകര്‍ എല്ലാ മണ്ഡലങ്ങളിലും തങ്ങളെ ബഹിഷ്‌കരിക്കുകയാണെന്ന് ജെജെപി നേതാക്കള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
90 അംഗ നിയമസഭയാണ് ഹരിയാനയിലേത്. 45 സീറ്റിന്റെ പിന്തുണയുണ്ടെങ്കില്‍ ഭരണം നടത്താം. ബിജെപിക്ക് 40 അംഗങ്ങളാണുള്ളത്. ജെജെപിയുടെ പത്ത് അംഗങ്ങളുടെയും അഞ്ച് സ്വതന്ത്രരുടെയും പിന്തുണയിലാണ് ബിജെപി ഭരണം. കോണ്‍ഗ്രസിന് 31 അംഗങ്ങളാണുള്ളത്. രണ്ടു സീറ്റുകള്‍ സഭയില്‍ ഒഴിഞ്ഞുകിടക്കുകയാണ്. കര്‍ഷക സമരം ശക്തിപ്പെട്ടതോടെ ഭരണസഖ്യത്തിലെ പല എംഎല്‍എമാര്‍ക്കും കടുത്ത സമ്മര്‍ദ്ദമുണ്ട്. ഹരിയാനയിലെ പല എംഎല്‍എമാരും കര്‍ഷകരാണ് എന്നതും എടുത്തുപറയേണ്ടതാണ്.
ക്യൂട്ട് ആൻഡ് ഹോട്ട് അനന്യ പാണ്ഡെ- ചിത്രങ്ങൾ കാണാം
സര്‍ക്കാരിനൊപ്പമുള്ള രണ്ട് സ്വതന്ത്രര്‍ പിന്തുണ പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. ജെജെപി എംഎല്‍എമാരുടെ പിന്തുണയും അവിശ്വാസ പ്രമേയത്തിന് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ പ്രതീക്ഷിക്കുന്നത്. ആരൊക്കെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്ന് മാത്രമാണ് തങ്ങള്‍ക്ക് അറിയേണ്ടത് എന്ന് ഹൂഡ പറഞ്ഞു. ജനവിരുദ്ധ നയങ്ങള്‍ തുടരുന്ന സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്നും അത് നിയമസഭയില്‍ തെളിയുമെന്നും ഹൂഡ കൂട്ടിച്ചേര്‍ത്തു. അതേസമയം, സര്‍ക്കാരിന് ഭീഷണിയില്ലെന്നും അഞ്ച് വര്‍ഷം തികയ്ക്കുമെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ദുഷ്യന്ത് ചൗത്താലയും ഇതേ കാര്യമാണ് ആവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications