അജയ് ദേവ്ഗണിന്റെ സിനിമ അനുകരിച്ച് ഓടുന്ന കാറിന് മുകളില്‍ അഭ്യാസം; യുവാവ് പിടിയില്‍
നോയിഡ: അജയ് ദേവ്ഗണിന്റെ സിനിമയിലെ രംഗം അനുകരിച്ച് കാര്‍ സ്റ്റണ്ട് നടത്തിയ യുവാവ് അറസ്റ്റില്‍.സിനിമയിലേതുപോലെ കാറുകളും ബൈക്കും ഉപയോഗിച്ചായിരുന്നു യുവാലിന്റെ സാഹസം. നോയിഡ സ്വദേശിയായ രാജീവ് (21) ആണ് പിടിയിലായത്. രണ്ടു എസ്യുവി കാറുകളും ബൈക്കും ഉപയോഗിച്ചായിരുന്നു ഇയാളുടെ പ്രകടനം. അപകടകരമായ രീതിയിലായിരുന്നു ഇയാള്‍ ബൈക്കിലും കാറുകളിലും സ്റ്റണ്ട് നടത്തിയത്.
അജയ് ദേവ്ഗണിന്റെ ആദ്യ ചിത്രമായ 'ഫൂല്‍ ഓര്‍ കാന്റേ'യില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലും,'ഗോല്‍മാല്‍ റിട്ടേണ്‍സി'ല്‍ കാറിലും നടന്‍ സ്റ്റണ്ട് നടത്തുന്ന രംഗങ്ങളുണ്ട്. ഈ രംഗങ്ങളാണ് യുവാവ് അനുകരിച്ചത്. യുവാവ് കാറിലും ഹൈക്കിലും സാഹസിക പ്രകടനം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു.ഇതിന് പിന്നാലെയാണ് മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരം പോലീസ് കേസെടുത്തത്.
പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ ആളെ കണ്ടെത്തിയിട്ടുണ്ട്. സൊരാഖ ഗ്രാമത്തില്‍ താമസിക്കുന്ന രാജീവ് (21) ആണ് പിടിയിലായിട്ടുള്ളത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച രണ്ട് എസ്യുവികളും ഒരു മോട്ടോര്‍സൈക്കിളും പിടിച്ചെടുത്തു,' സെക്ടര്‍ 113 പോലീസ് സ്റ്റേഷന്റെ എസ്എച്ച്ഒ ശരദ് കാന്ത് പറഞ്ഞു.
പ്രതിഭാഗം വക്കീല്‍ സമീപിച്ചിരുന്നു, കേസിന്റെ പബ്ലിക് പ്രോസിക്യൂട്ടറാവാന്‍...വിസ്മയയുടെ അച്ഛന്
ഓടിക്കൊണ്ടിരിക്കുന്ന രണ്ട് കാറുകളുടെ പുറത്ത് കാലുകള്‍ വെച്ചായിരുന്നു ആദ്യത്തെ പ്രകടനം. രണ്ടാമതായി റോഡിലൂടെ അതിവേഗത്തില്‍ ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിക്കുകയും ചെയ്യുന്നുണ്ട്.
പ്രതി സ്റ്റണ്ടിന് ഉപയോഗിച്ച രണ്ട് ടയോട്ട ഫോര്‍ച്ച്യൂണറുകളില്‍ പിടിച്ചെടുത്തു. ഇതില്‍ ഒന്ന് ഇയാളുടെ വീട്ടിലേയും മറ്റൊന്ന് ബന്ധുവിന്റേതുമാണ്. പിടിച്ചെടുത്ത ബൈക്ക് ഇയാളുടെ വീട്ടില്‍ ഉപയോഗിക്കുന്നത് തന്നെയാണ്. ഇത്തരം സാഹസിക വീഡിയോകള്‍ ഒരു സുരക്ഷാ സജ്ജീകരണനും ഇല്ലാതെ ചെയ്യുകയും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കലും ഇയാളുടെ പതിവാണ്.