വാജ്‌പേയി തുടങ്ങി, അമിത് ഷാ കളമൊരുക്കി.. ഹിമന്ത നടപ്പാക്കി; മോദിക്ക് വീണ്ടും വഴി തെളിയുന്നു...?
ഹിന്ദി ഹൃദയഭൂമിയിലുള്ള സ്വാധീനം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുക എന്നതായിരുന്നു ബി ജെ പിയുടെ ലക്ഷ്യം. അതിലേക്ക് ഏറെ കുറെ അടുത്തിരിക്കുകയാണ് ഇപ്പോള്‍ ബിജെപി

ന്യൂദല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി ജെ പി വിജയം എതിരാളികളുടെ പ്രചരണങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അടക്കം കണ്ട കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും ആണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടര്‍ച്ചയായി ബി ജെ പിക്കൊപ്പം നിലകൊള്ളുന്നതിന് കാരണം എന്നാണ് വിലയിരുത്തല്‍.
ത്രിപുരയടക്കം പലയിടത്തും സംസ്ഥാന ഭരണത്തോട് വിമുഖത ഉണ്ടായിരുന്നെങ്കിലും കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍ എന്ന നിലയില്‍ ജനങ്ങള്‍ ബി ജെ പിക്കൊപ്പം നിന്നു എന്ന് വേണം കരുതാന്‍. കാരണം ബി ജെ പിക്ക് തിരിച്ചടിയായേക്കാവുന്ന നിരവധി പ്രശ്‌നങ്ങളെ ഫലപ്രദമായി പ്രചരാണയുധമാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ സാധിച്ചിരുന്നു. എന്നാല്‍ വോട്ടിംഗില്‍ ഇത് പ്രതിഫലിച്ചില്ല എന്നതാണ് ഫലം സൂചിപ്പിക്കുന്നത്, മേഘാലയ മാത്രമാണ് ഈ ഒരു വിലയിരുത്തലിന് അപവാദം.

ബിജെപിയുടെ ഹിന്ദുത്വ ഐഡന്റിറ്റി
അസമും ത്രിപുരയും ഹിന്ദു ഭൂരിപക്ഷ സംസ്ഥാനങ്ങളാണ് എങ്കിലും മറ്റുള്ളവ അങ്ങനെ അല്ല. അതിനാല്‍ തന്നെ ബി ജെ പിയുടെ ഹിന്ദുത്വ കാര്‍ഡ് അവിടെ ഏല്‍ക്കാന്‍ പ്രയാസമാണ്. മാത്രമല്ല മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോത്രവര്‍ഗക്കാരും ക്രിസ്ത്യാനികളും ഭൂരിപക്ഷമുണ്ട്. ഇവരില്‍ തന്നെ പലരും ബീഫ് കഴിക്കുന്നവരാണ്. അതിനാല്‍ ബി ജെ പിയുടെ ഹിന്ദുത്വ ഐഡന്റിറ്റിയെ പര്‍വതീകരിച്ചുള്ള പ്രചരണങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു.

ഹിന്ദിയും ഇംഗ്ലീഷും
മാത്രമല്ല ഈ സംസ്ഥാനങ്ങളില്‍ പലരും ഇംഗ്ലീഷ് സംസാരിക്കുന്നവരുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കുന്ന നയത്തിനെതിരെ പ്രതിപകക്ഷ കക്ഷികളെല്ലാം വലിയ കോലാഹലമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും ഇവിടെ പ്രസക്തമായില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 2014 ല്‍ കേന്ദ്രത്തില്‍ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബി ജെ പിയോട് അടുത്ത് തുടങ്ങിയത്.

വാജ്‌പേയി തുടക്കമിട്ടു
നേരത്തെ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എന്‍ ഡി എ സര്‍ക്കാര്‍ രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മോദി സര്‍ക്കാരും തുടര്‍ന്നു. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും പഴയവ വേഗത്തിലാക്കുകയും ചെയ്തു. കൂടാതെ കൂടുതല്‍ ഫണ്ട് അനുവദിക്കാനും കേന്ദ്രത്തിന് സാധിച്ചു.

ഹിമന്ത ബിശ്വ ശര്‍മ്മയുടെ വരവ്
ഇത് വലിയ പ്രതിഫലനമുണ്ടാക്കി. 2015 ല്‍ അസം ഹിമന്ത ബിശ്വ ശര്‍മ്മ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തുന്നത് ഇതിന്റെ തുടര്‍ച്ചയായാണ്. ഇത് ബി ജെ പിക്ക് പുതിയ വഴിത്തിരിവായി. ഹിമന്തയുടെ പാത പിന്തുടര്‍ന്ന് കോണ്‍ഗ്രസിലെ സമുന്നതരായ നേതാക്കള്‍ ബി ജെ പിയില്‍ എത്തി. ഇതോടെ കേന്ദ്ര പദ്ധതികളുടെ വരവും സംസ്ഥാനത്ത് കൂടി. എന്നാല്‍ ഹിമന്ത ശര്‍മ്മയ്ക്ക് മുമ്പ് തന്നെ, ബി ജെ പി ആര്‍ എസ് എസിന്റെ രാം മാധവിലൂടെ മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

തന്ത്രം മെനഞ്ഞു, കൃത്യമായി നടപ്പാക്കി
ഇതുവഴി ഗോത്ര വിഭാഗങ്ങളുടെ ആവശ്യം തിരിച്ചറിയാന്‍ ബി ജെ പിക്ക് സാധിച്ചിരുന്നു. കൃഷിയുടെ കാര്യത്തില്‍ പഞ്ചാബും ഉത്തര്‍പ്രദേശും പോലെ അല്ല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്ന് ആര്‍ എസ് എസ്, ബി ജെ പിയെ ബോധിച്ചിരുന്നു. അതിനാല്‍ അതിനാല്‍, അസം, ത്രിപുര ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ഗോത്ര-ക്രിസ്ത്യന്‍ ജനസംഖ്യയുടെ സാന്നിധ്യം കണക്കിലെടുത്ത് സസ്യാഹാരം അടിച്ചേല്‍പ്പിക്കുന്നതും ബീഫിനെതിരെ പ്രചാരണം നടത്തുന്നതും അത് വെട്ടിക്കുറക്കില്ല.

ബിജെപിയോട് അയിത്തമില്ല
അതിനാലാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് താന്‍ ബീഫ് കഴിക്കാറുണ്ട് എന്നും അത് സംസ്ഥാനത്തിന്റെ ജീവിതശൈലിയുടെ ഭാഗമാണെന്നും മേഘാലയ ബി ജെ പി അധ്യക്ഷന്‍ ഏണസ്റ്റ് മാവ്റി പറഞ്ഞത്. ഇത് കൂടാതെ ശക്തമായ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ബി ജെ പിയോട് വിദ്വേഷമില്ലായിരുന്നു എന്നതും ഗുണമായി. കേന്ദ്ര സഹായം കിട്ടാനായി പ്രാദേശിക പാര്‍ട്ടികള്‍ അധികാരത്തിലുള്ള പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിന് വിമുഖത കാണിച്ചില്ല.

അമിത് ഷായുടെ തന്ത്രം
അതിനാല്‍ തന്നെ 2014 മുതല്‍ അധികാരത്തിലുള്ള ബി ജെ പിയെ കൂടെ കൂട്ടുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു. മാത്രമല്ല അതിന്റെ പേരില്‍ ജനപിന്തുണ നഷ്ടമാകില്ല എന്ന് ഈ പാര്‍ട്ടി നേതാക്കള്‍ക്ക് ബോധ്യവുമുണ്ടായിരുന്നു. അമിത് ഷാ ബി ജെ പി അധ്യക്ഷനായിരുന്ന കാലത്താണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടി സ്വാധീനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടി തുടങ്ങിയത്.

ലക്ഷ്യം 2024 തന്നെ
ഈ നീക്കം ഹിന്ദി ഹൃദയഭൂമിക്കപ്പുറത്തേക്ക് ബി ജെ പിയെ വളര്‍ത്തുന്നതിന് കാരണമായി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഇത് അടിവരയിടുന്നതാണ്. ആകെ 25 ലോക്‌സഭാ മണ്ഡലങ്ങളാണ് ഈ സംസ്ഥാനങ്ങളില്‍ ഉള്ളത്. ഇതില്‍ 14 സീറ്റുകളും ബി ജെ പിയും നാല് സീറ്റുകള്‍ സഖ്യകക്ഷികളും ആണ് നേടിയത്. 2024ല്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വരാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ക്ക് ഇത് ബലമേകും എന്നുറപ്പാണ്.












Click it and Unblock the Notifications