കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഡം തുസാദ്‌സ് മ്യൂസിയത്തില്‍ ഇനി കെജ്‌രിവാളും

Google Oneindia Malayalam News

ദില്ലി: മാഡം തുസാദ്‌സ് മ്യൂസിയത്തിലെ വിഐപി നിരയിലേക്ക് ഇനി അരവിന്ദ് കെജ്‌രിവാളും. ലോക നേതാക്കളായ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമനത്രി ഡേവിഡ് കാമറോണ്‍, നെല്‍സണ്‍ മണ്ടേല എന്നിവരുടെ കൂട്ടത്തിലാണ് കെജ്‌രിവാളും ഇടെ പിടിക്കുന്നത്.

അടുത്തമാസം പ്രതിമ നിര്‍മ്മിക്കാനാവശ്യമായ അളവെടുക്കാന്‍ കെജ്‌രിവാള്‍ മ്യൂസിയത്തിലെത്തും. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമയും അനാച്ഛാദനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വാര്‍ത്ത ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് കെജ്‌രിവാളിന്റെ പ്രതിമയും അനാച്ഛാദനം ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.

Arvind Kejriwal

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, കത്രീന കൈഫ് എന്നിവരുടെ പ്രതിമകളാണ് ഇന്ത്യയില്‍ നിന്നുള്ളത്. മാഡം തുസാദ്‌സിന്റെ ബ്രാഞ്ച് അടുത്ത വര്‍ഷം മുതല്‍ ദില്ലിയില്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

നരേന്ദ്ര മോദിയുടെയും കെജ്‌രിവാളിന്റെയും പ്രതിമകള്‍ കാണാന്‍ ധാരാളം വിനോദസഞ്ചാരികള്‍ എത്തും എന്ന പ്രതീക്ഷയിലാണവര്‍. മഫഌര്‍ മാന്‍ എന്ന് വിശേഷിപ്പിക്കുന്ന അരവിന്ദ് കെജ് രിവാളിന്റെ പ്രതിമയിലും മഫഌ ഉണ്ടാകുമോ എന്ന് ഉറ്റു നോക്കുകയാണ് അഭ്യുദയകാംക്ഷികള്‍.

English summary
Delhi Chief Minister Arvind Kejriwal, known for championing the aam admi or common man, will be on very VVIP turf soon -his statue will be introduced at the world-famous Madame Tussauds wax museum in London.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X