കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്ക് മാത്രമല്ല ഈ ക്ഷേത്രത്തില്‍ പുരുഷന്മാര്‍ക്കും പ്രവേശനമില്ല!! പിന്നെ ആര്‍ക്കാ പ്രവേശനം!

  • By ഭദ്ര
Google Oneindia Malayalam News

മുംബൈ: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ക്ഷേത്ര പ്രവേശനത്തിന് തുല്യ അധികാരമുണ്ടെന്ന് കോടതി പ്രസ്ഥാവിക്കുമ്പോഴും സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും പ്രവേശനം നിഷേധിക്കുന്ന ക്ഷേത്രങ്ങളുണ്ട്.

മഹാരാഷ്ട്രയിലെ ത്രിംബകേശ്വര്‍ ക്ഷേത്രത്തിലാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പരിസരത്താണ് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഇവിടേക്ക് മൂന്ന് പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ പൂജാരി, ക്ഷേത്രം വൃത്തിയാക്കുന്ന ചുമതല വഹിക്കുന്ന തുംഗാര്‍ കുടുംബത്തില്‍ നിന്നുള്ള വ്യക്തി, പ്രത്യേക പൂജ നടത്തുന്ന പൂജാരി എന്നിവര്‍ക്ക് മാത്രമാണ് ട്രസ്റ്റ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

cats01

അഹമദ്ദ് നഗറിലെ ഷാനി ഷിംങ്‌നാപൂരിലെ ക്ഷേത്രത്തിലും ശ്രീകോവിലിന്റെ ഭാഗത്തേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.ത്രിംബകേശ്വര്‍ ക്ഷേത്രത്തിലെ തിരക്കും അപകടങ്ങളും നിയന്ത്രിക്കാനാണ് പ്രവേശനം നിരോധിച്ചത് എന്നാണ് ക്ഷേത്ര ട്രസ്റ്റ് പറയുന്നത്.

സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം നിഷേധിച്ചിരുന്ന ക്ഷേത്രത്തില്‍ ഇപ്പോള്‍ പുരുഷന്മാര്‍ക്കും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. സ്ത്രീകളും പ്രവേശനം നിഷേധിച്ചതില്‍ പ്രതികരിക്കാന്‍ ജനങ്ങള്‍ തയ്യാറായിരുന്നില്ലെങ്കിലും പുരുഷന്മാരുടെ പ്രവേശനം നിഷേധിച്ചത് നിര്‍ഭാഗ്യകരമെന്ന് പുരോഹിതര്‍ പറയുന്നു.

English summary
The trust of the Trimbakeshwar temple has decided that no one men or women – would be allowed entry to the inner sanctum there apart from three designated people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X