കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവര്‍ക്കും ജോലി നല്‍കുക സാധ്യമല്ല; പകരം സ്വയംതൊഴിലെന്ന് അമിത് ഷാ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എല്ലാവര്‍ക്കും തൊഴില്‍ നല്‍കുക സാധ്യമല്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇത്തരമൊരു സാഹചര്യത്തില്‍ സ്വയംതൊഴിലാണ് തങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്നും എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക വേളയില്‍ അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ജോലിയില്ലാത്തവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

2013-14 കാലയളവില്‍ 4.9 ശതമാനമായിരുന്നു ജോലിയില്ലാത്തവരെങ്കില്‍ 2015-16ല്‍ അഥ് 5 ശതമാനമായി ഉയര്‍ന്നു. 2016 ഒക്ടോബര്‍ ഡിസംബര്‍ മാസങ്ങളിലായി 1.56 ലക്ഷം ദിവസവേതനക്കാര്‍ക്ക് ജോലിയില്ലാതായെന്ന് ലേബര്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് ശേഷമാണിത്. ഇതാണ് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് കാരണമായത്.

amitshah

ഐടി ഉള്‍പ്പെടെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക നഷ്ടം ഒഴിവാക്കാനായി തൊഴിലാളികളെ പിരിച്ചുവിടുകയാണ് സ്ഥാപനങ്ങള്‍. എന്നാല്‍, 125 കോടി ജനങ്ങള്‍ക്കും ജോലി നല്‍കാനാകില്ലെന്നാണ് ബിജെപി അധ്യക്ഷന്റെ മറുപടി. പകരം സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.
English summary
Amit Shah says Not possible to provide jobs to all, so we promote self-employment,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X