കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ കളി മാറ്റി യെദ്യൂരപ്പ! സന്യാസികളല്ല! ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
കര്‍ണാടകത്തില്‍ കളി മാറ്റി യെദ്യൂരപ്പ | Oneindia Malayalam

കര്‍ണാടക രാഷ്ട്രീയത്തില്‍ പ്രതിസന്ധി കടുക്കുന്നു. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ വലിച്ച് താഴെയിടാനുള്ള ബിജെപിയുടെ ഓപ്പറേഷന്‍ താമര ഏറെക്കുറെ വിജയിച്ചതായി സൂചന. മന്ത്രി സ്ഥാനത്തെ ചൊല്ലി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന എംഎല്‍എ രമേശ് ജര്‍ഖിഹോളി ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

നേതൃത്വവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് രമേശ് കാബിനറ്റ് മീറ്റിങ്ങില്‍ പങ്കെടുക്കാതിരുന്നത് അഭ്യൂഹങ്ങള്‍ ഏറ്റിയിരുന്നു. ഇപ്പോള്‍ രമേശ് ദില്ലിയില്‍ ആണെന്നും ബിജെപി നേതാക്കളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരങ്ങള്‍ ഇങ്ങനെ

 രണ്ടാം ഓപ്പറേഷന്‍ താമര

രണ്ടാം ഓപ്പറേഷന്‍ താമര

എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി പണവും പദവിയും വാഗ്ദാനം ചെയ്തെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തോടെയാണ് ബിജെപിയുടെ രണ്ടാം ഓപ്പറേഷന്‍ താമര വീണ്ടും കര്‍ണാടകത്തില്‍ ചര്‍ച്ചയായത്. എന്നാല്‍ അത്തരം നീക്കങ്ങള്‍ ഒന്നും ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് തന്നെ താഴെ വീഴുമെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം.

 സഖ്യ സര്‍ക്കാര്‍ താഴെ വീഴും

സഖ്യ സര്‍ക്കാര്‍ താഴെ വീഴും

എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ കര്‍ണാടകത്തിലെ സഖ്യസര്‍ക്കാര്‍ താഴെ വീഴുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ ഏറുമെന്നും ബിജെപി നേതാവും എംഎല്‍എയുമായ ഉമേഷ് കട്ടിയുടെ വെളിപ്പെടുത്തലോടെ വീണ്ടും ഓപ്പറേഷന്‍ താമരയ്ക്ക് കര്‍ണാടകത്തില്‍ ചൂടേറി.

 ആദ്യ പ്രതികരണം

ആദ്യ പ്രതികരണം

എന്നാല്‍ ഉമേഷ് കട്ടിയുടെ പ്രസ്താവന സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ തള്ളിയിരുന്നു.
സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഉദ്ദേശം ബിജെപിക്ക് ഇല്ലെന്നായിരുന്നു യെദ്യൂരപ്പയുടെ ആദ്യ പ്രതികരണം.

 സന്യാസികള്‍ അല്ല

സന്യാസികള്‍ അല്ല

അതേസമയം സര്‍ക്കാര്‍ താഴെ വീണാല്‍ കൈയ്യും കെട്ടി നോക്കി ഇരിക്കാന്‍ സന്യാസികള്‍ അല്ലെന്നും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യെദ്യൂരപ്പ ഇപ്പോള്‍ വ്യക്തമാക്കി.അതിനിടെ ഇടഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസ് എംഎല്‍എ രമേശ് ജാര്‍ഖിഹോളിയുമായ ബിജെപി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

 ദില്ലിയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍

ദില്ലിയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍

രമേശ് ഇപ്പോള്‍ ദില്ലിയില്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കഴിയുകയാണ്. മുന്‍ ബിജെപി മുഖ്യമന്ത്രി രമേശ് ഷെട്ടാറും യെദ്യൂരപ്പയും ഡിസംബര്‍ 27 ന് ദില്ലിയിലേക്ക് തിരിച്ചത് രമേഷുമായി കൂടിക്കാഴ്ച നടത്താന്‍ ആണെന്നും കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 മറുകണ്ടം ചാടാന്‍

മറുകണ്ടം ചാടാന്‍

ഗോഗക്കില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്. 12 മുതല്‍ 14 എംഎല്‍എമാരെ വരെ ബിജെപിയിലേക്ക് മറുകണ്ടം ചാടിക്കുമെന്നായിരുന്നത്രേ ബിജെപി നേതാക്കള്‍ക്ക് എംഎല്‍എ നല്‍കിയ ഉറപ്പ്.

 മന്ത്രി പദവി

മന്ത്രി പദവി

മന്ത്രിസഭാ വികസനത്തില്‍ തന്‍റെ അടുപ്പക്കാരയാ നേതാക്കള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് മന്ത്രി പദവി ലഭിക്കണമെന്നായിരുന്നത്രേ രമേശിന്‍റെ ആവശ്യം. ഇത് നടപ്പാകാതായതോടെയാണ് ഇവരേയും കൂട്ടി പാര്‍ട്ടി വിടാന്‍ രമേശ് തിരുമാനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

 ആശങ്കകള്‍ സൃഷ്ടിക്കുന്നു

ആശങ്കകള്‍ സൃഷ്ടിക്കുന്നു

അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജപിയിലേക്ക് പോകുമെന്ന വാദങ്ങളെ ആരോഗ്യമന്ത്രി ശിവാനന്ദ് പാട്ടീല്‍ തള്ളി. അഭ്യൂഹങ്ങള്‍ പടച്ച് വിട്ട് ആശങ്കകള്‍ സൃഷ്ടിക്കുക മാത്രമാണ് ബിജെപിയും രമേശ് അടക്കമുള്ള എംഎല്‍എമാരുമായി സിദ്ധരാമയ്യ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
‘Not a Saint’: BSY’s Cryptic Response to Operation Kamal 2.0 to Topple JDS-Congress Govt in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X