കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃന്ദാവന്‍ ക്ഷേത്രപരിസരത്ത് നോട്ട് മഴ പെയ്തു

  • By Sruthi K M
Google Oneindia Malayalam News

ആഗ്ര: പ്രശസ്ത ക്ഷേത്രമായ വൃന്ദാവന്‍ ക്ഷേത്ര പരിസരത്ത് നോട്ട് മഴ പെയ്തു. ക്ഷേത്രത്തിലെത്തിയ ഭക്തരെല്ലാം ഒന്നു ഞെട്ടി. താഴേ വീഴുന്നതാകാട്ടെ 500 രൂപ നോട്ടുകളും. മുകളിലേക്ക് നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്, കുരങ്ങന്റെ പണിയാണെന്ന്. ഒന്നര ലക്ഷം രൂപയാണ് കൂളായി കുരങ്ങച്ഛന്‍ മരത്തിനു മുകളിലിരുന്ന് താഴേക്ക് വിതറിയത്.

കുരങ്ങന്‍ മരത്തിനു മുകളിലിരുന്ന് വിതറിയ നോട്ടുകള്‍ സ്വന്തമാക്കാന്‍ നാട്ടുകാരും ഭക്തരും ഓടികൂടി. മുംബൈയിലെ ബോറിവലിയില്‍ നിന്ന് ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ഹേമാവതി സോങ്കര്‍ എന്ന ഭക്തയുടെ കൈയിലിരുന്ന ബാഗാണ് കുരങ്ങന്‍ തട്ടിയെടുത്തത്.

money

500 രൂപയുടെ മൂന്നു കെട്ടുകളായി ഒന്നരലക്ഷം രൂപയായിരുന്നു ബാഗില്‍ ഉണ്ടായിരുന്നത്. കുടുംബത്തോടൊപ്പം ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഹേമാവതി. ക്ഷേത്രം അടച്ചിട്ടിരിക്കുന്നതിനാല്‍ ഹേമാവതിയും കുടുംബവും ക്ഷേത്ര പരിസരത്തുള്ള കടയില്‍ നിന്നും സാധനം വാങ്ങാന്‍ കയറി. ഈ സമയത്താണ് കുരങ്ങന്‍ ബാഗ് തട്ടിയെടുത്ത് ഓടിയത്.

monkey

കുരങ്ങന്റെ ശ്രദ്ധ തിരിക്കാന്‍ ഭക്ഷണം നല്‍കിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതിനിടെ നോട്ട് പെറുക്കാന്‍ പോയ മകളുടെ മൊബൈല്‍ ഫോണും ആരോ മോഷ്ടിച്ചു.

English summary
500-rupee notes rain down near Banke Bihari temple.People ran helter-skelter to pick up the notes that a monkey was showering over them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X