കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോർഡിംഗ് പാസിന് മൊബൈലും ആധാറും!! വിമാനത്താവളങ്ങൾ സമ്പൂര്‍ണ്ണ പേപ്പർലെസ്

Google Oneindia Malayalam News

ദില്ലി: വിമാനയാത്രക്കാർക്ക് ആധാർ കാർഡും മൊബൈൽ ഫോണും ഉപയോഗിക്കാവുന്ന സംവിധാനം ഇന്ത്യയിൽ വന്നേക്കുമെന്ന് റിപ്പോർട്ട്. വിമാനത്താവളത്തിലെ നടപടികള്‍ ഡിജിറ്റലായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിയൊരുങ്ങുന്നത്. സിവിൽ ഏവിയേഷൻ മന്ത്രാലയം മുന്നോട്ടുവച്ചിട്ടുള്ള ഡിജി യാത്ര പദ്ധതിയിലാണ് ഇത്തരത്തിലുള്ള നിർദേശമുള്ളത്.

ബോർഡിംഗ് പാസ്, സുരക്ഷാ പരിശോധന എന്നിവ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. സിവിൽ ഏവിയേഷന്‍ മന്ത്രി ജയന്ത് സിൻഹയാണ് കഴിഞ്ഞ ദിവസം ബോർഡിംഗ് പാസ്, സുരക്ഷാ പരിശോധന എന്നിവ പേപ്പർലെസ്സാക്കാനും ഡിജിറ്റലിലേയ്ക്ക് മാറാനുമുള്ള മന്ത്രാലയത്തിന്റെ നീക്കം വിശദീകരിച്ചത്. കുറച്ചുമാസങ്ങൾക്കകം ഇത് പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി വിശദീകരിച്ചു.

delhi-airport

വിമാനയാത്രയ്ക്കുള്ള ഏകീകൃത ചട്ടങ്ങളും തത്വങ്ങളും കൊണ്ടുവരാനുള്ള നീക്കം മന്ത്രാലയം നടത്തുന്നുണ്ടെന്നും ഇതിന് പുറമേ സുരക്ഷ കണക്കിലെടുത്ത് നോ ഫ്ലൈ ലിസ്റ്റ് പുറത്തിറക്കുമെന്നും സിൻഹ പറഞ്ഞു. അച്ചടക്കമില്ലാത്ത യാത്രക്കാർക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനാണ് നീക്കം. നേരത്തെ എയര്‍ ഇന്ത്യ ജീവനക്കാരനെ സീറ്റ് തർക്കത്തിന്റെ പേരിൽ ശിവസേന എംപി ചെരിപ്പുകൊണ്ടടിച്ചത് വിവാദമായതോടെയാണ് ഈ നീക്കം.

English summary
In its attempt to minimise paperwork for air travel, the government is looking to roll out a digital system for airport entry and boarding flights using a flier’s Aadhaar number and mobile phone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X