കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പോലീസ് വെരിഫിക്കേഷന്‍ ഇല്ലാതെ പാസ്‌പോര്‍ട്ട് ലഭിക്കും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പോലീസ് വെരിഫിക്കേഷന്‍ എന്ന കടമ്പയില്ലാതെ അപേക്ഷ നല്‍കുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പോലീസ് വെരിഫിക്കഷന്‍മൂലം പാസ്‌പോര്‍ട്ട് വൈകുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നറിയുന്നു. പാസ്‌പോര്‍ട്ട് ലഭിച്ചശേഷമാകും ഇനിമുതല്‍ പോലീസ് വെരിഫിക്കേഷന്‍.

നിലവിലുള്ള രീതിയില്‍ മുന്‍ഗണനാ പ്രകാരം പാസ്‌പോര്‍ട്ട് വിതരണം ചെയ്യും. ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളുടെ പകര്‍പ്പിനൊപ്പം സത്യവാങ്മൂലം നല്‍കേണ്ടായിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നുകാട്ടിയാണ് സത്യവാങ്മൂലം നല്‍കേണ്ടത്. പാസ്‌പോര്‍ട്ട് ലഭിച്ചശേഷമായിരിക്കു സത്യവാങ്മൂലം ശരിയാണോയെന്ന് പോലീസ് പരിശോധിക്കുക.

passport

പുതിയ രീതി പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. പോലീസ് വെരിഫിക്കേഷന്‍ മറ്റു കാരണങ്ങള്‍മൂലം വൈകുന്നത് പാസ്‌പോര്‍ട്ട് വിതരണത്തിന് കാലതാമസമുണ്ടാക്കിയിരുന്നു. സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരം പാസ്‌പോര്‍ട്ടിനുള്ള കാലതാമസം ഒഴിവാക്കുമെന്നുറപ്പാണ്.

അതേസമയം, ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരും തെറ്റായ സത്യവാങ്മൂലം നല്‍കി പാസ്‌പോര്‍ട്ട് കൈക്കലാക്കാനും ഇടയുണ്ട്. എന്നാല്‍, പോലീസ് വെരിഫിക്കേഷന്‍ കഴിയാതെ ഇന്ത്യ വിട്ടുപോകാന്‍ കഴിയില്ലെന്ന വ്യവസ്ഥ പുതിയ പരിഷ്‌കാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്രിമനല്‍ കേസില്‍ പ്രതിയാണെന്ന് പോലീസ് വെരിഫിക്കേഷനില്‍ തെളിഞ്ഞാല്‍ സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കും.

English summary
Now get a passport without worrying about police verification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X