കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ പണക്കുടുക്ക തരാം, അമ്മയുടെ മരണകാരണം അന്വേഷിക്കുമോ? പിഞ്ചു ബാലികയുടെ ചോദ്യം

കുറ്റപത്രം സമര്‍പ്പിക്കുയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. കൈക്കൂലി നല്‍കിയാലേ അന്വേഷണം തുടരൂവെന്നാണ് പോലീസ് കുടുംബത്തെ അറിയിച്ചത്.

  • By Ashif
Google Oneindia Malayalam News

ലഖ്‌നൗ: അഴിമതിയിലും കൈക്കൂലിയിലും മുങ്ങിക്കുളിച്ച ഉത്തര്‍ പ്രദേശിലെ പോലീസ് സംവിധാനത്തെ നാണം കെടുത്തുന്ന ചോദ്യവുമായി പിഞ്ചുബാലിക. രണ്ട് മാസം മുമ്പ് ആത്മഹത്യ ചെയ്ത അമ്മയുടെ മരണ കാരണം അറിയണമെന്ന ആവശ്യവുമായാണ് അഞ്ചു വയസുകാരി പോലീസ് ആസ്ഥാനത്തെത്തിയത്.

വേണമെങ്കില്‍ തന്റെ പണക്കുടുക്കയിലെ മുഴുവന്‍ സമ്പാദ്യവും കൈമാറാം. അമ്മയുടെ മരണ കാരണം ഒന്നു കണ്ടെത്തുമോ- മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ഈ ചോദ്യം ഇപ്പോള്‍ രാജ്യം മുഴുവന്‍ അലയടിക്കുകയാണ്. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയായ മാന്‍വിയാണ് അമ്മയുടെ മരണ കാരണം തേടി പോലീസ് മേധാവികളെ കാണാനെത്തിയത്.

കൈക്കൂലി നല്‍കണം

കൈക്കൂലി നല്‍കണം

ഐജി രാം കുമാറിന്റെ ഓഫിസിലെത്തി അദ്ദേഹത്തെ കണ്ടു മാന്‍വി. മുത്തച്ഛനും കൂട്ടിനുണ്ടായിരുന്നു. കൈക്കൂലി നല്‍കിയില്ലെങ്കില്‍ അന്വേഷണം നീങ്ങില്ലെന്നാണ് അറിഞ്ഞത്. തനിക്ക് അമ്മയുടെ മരണ കാരണം അറിയണം. അതിന് വേണ്ടി തന്റെ പണക്കുടുക്ക മൊത്തം കൈമാറാം- മാന്‍വി പറഞ്ഞു.

അന്വേഷിക്കുമെന്ന് ഐജി

അന്വേഷിക്കുമെന്ന് ഐജി

കേസ് വേഗത്തില്‍ അന്വേഷിക്കുമെന്ന് ഐജി മാന്‍വിയോട് പറഞ്ഞു. ഇവള്‍ നല്‍കിയ പണപ്പെട്ടിയും തിരിച്ചു കൈമാറി. കുട്ടിയുടെ പോലീസ് ആസ്ഥാനത്തേക്കുള്ള വരവും കേസ് അന്വേഷണവും ഇപ്പോള്‍ ഉത്തര്‍ പ്രദേശിലെ പ്രധാന ചര്‍ച്ചാ വിഷയമാണ്.

അമ്മയുടെ ആത്മഹത്യ

അമ്മയുടെ ആത്മഹത്യ

ഏപ്രിലിലാണ് മാന്‍വിയുടെ അമ്മ സീമ കൗശിക് മരിച്ചത്. ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവും കുടുംബങ്ങളും പീഡിപ്പിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് സീമയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

സ്ത്രീധനമാണ് പ്രശ്‌നം

സ്ത്രീധനമാണ് പ്രശ്‌നം

സ്ത്രീധനം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം ഇരുകുടുംബങ്ങള്‍ക്കുമിടയിലുണ്ടായിരുന്നു. ഇതേ ചൊല്ലി സീമയെ ഭര്‍ത്താവിന്റെ കുടുംബം പീഡിപ്പിച്ചിരുന്നുവത്രെ. തുടര്‍ന്ന് മനം മടുത്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പറയുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

ബന്ധുക്കളുടെ ആരോപണം

ബന്ധുക്കളുടെ ആരോപണം

തങ്ങള്‍ക്കെതിരേ സീമയും കുടുംബവും നല്‍കിയ പരാതികള്‍ പ്രാദേശിക കോടതി തള്ളിയിരുന്നുവെന്ന് ഭര്‍ത്താവിന്റെ കുടുംബം പറയുന്നു. നാല് വര്‍ഷമായി വേര്‍പ്പിരിഞ്ഞാണ് ദമ്പതികള്‍ കഴിയുന്നത്. പിന്നീട് മാനസികമായ പീഡനം തുടര്‍ന്നതിനാലാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് അവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

ഭര്‍ത്താവ് അറസ്റ്റില്‍

ഭര്‍ത്താവ് അറസ്റ്റില്‍

തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. കൈക്കൂലി നല്‍കിയാലേ അന്വേഷണം തുടരൂവെന്നാണ് പോലീസ് കുടുംബത്തെ അറിയിച്ചത്.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

തുടര്‍ന്നാണ് അഞ്ചുവയസുകാരി മാന്‍വി അമ്മയുടെ മരണകാരണം തേടി ഐജിയുടെ ഓഫീസിലെത്തിയത്. എന്നാല്‍ പോലീസ് പറയുന്നത് മറ്റൊന്നാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് പോലീസ് അറിയിച്ചത്. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ജയിലിലാണ്. ഭര്‍ത്താവിന്റെ കുടുംബങ്ങള്‍ക്കെതിരേ തെളിവ് ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

English summary
A five-year-old in Uttar Pradesh, whose mother died two months ago, has offered the contents of her piggy bank to the police to get them to move faster.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X