Get Updates
Get notified of breaking news, exclusive insights, and must-see stories!

52 വയസായി, ഇപ്പോഴും സ്വന്തമായി വീടില്ല... രാഹുലിന്റെ വൈകാരിക പ്രസംഗം, പരിഹസിച്ച് ബിജെപി

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധിക്ക് വൈകിയാണ് ഉത്തരവാദിത്ത ബോധമയുണ്ടായത് എന്നായിരുന്നു വിമര്‍ശനം

x

റായ്പൂര്‍: ഛത്തീസ്ഗഡില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെ വികാരപരമായി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. തനിക്കിപ്പോള്‍ 52 വയസായി എന്നും ഇപ്പോഴും സ്വന്തമായി വീടില്ലെന്നും അദ്ദേഹം പറഞ്ഞു. 1997ലെ ഒരു സംഭവം ഓര്‍ത്തെടുത്താണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വിശദീകരിച്ചത്. താമസിക്കുന്ന വീട് സ്വന്തമാണെന്നാണ് അന്ന് വരെ രാഹുല്‍ വിചാരിച്ചിരുന്നത്. വീട് ഒഴിയേണ്ടി വരുമെന്ന് സോണിയ ഗാന്ധി പറയുമ്പോഴാണ് ഇത് സ്വന്തമല്ലെന്നും സര്‍ക്കാരിന്റെ വസതിയാണെന്നും രാഹുലിന് മനസിലായത് എന്ന് അദ്ദേഹം വിശദീകരിക്കുന്നു.

1997ലെ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് രാഹുല്‍ ഗാന്ധി സൂചിപ്പിച്ചത്. വീട്ടില്‍ ഒരു പ്രത്യേക സാഹചര്യമായിരുന്നു അന്ന്. എന്തുപറ്റിയെന്ന് അമ്മയോട് ചോദിച്ചു. വീട് ഒഴിയാന്‍ പോകുകയാണെന്ന് അവര്‍ പറഞ്ഞു. ഇതെന്റെ വീടാണ് എന്നാണ് അതുവരെ കരുതിയിരുന്നത്. ഇത് നമ്മുടെ വീടല്ലെന്നും സര്‍ക്കാരിന്റെ വസതിയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ഇനി എങ്ങോട്ട് പോകുമെന്ന് അമ്മയോട് ചോദിച്ചപ്പോള്‍ അറിയില്ല എന്നായിരുന്നു മറുപടി എന്നും രാഹുല്‍ ഓര്‍ത്തെടുക്കുന്നു. ഇപ്പോള്‍ 52 വയസായെങ്കിലും സ്വന്തമായി വീടില്ലെന്നും അദ്ദേഹം പറഞ്ഞു.

അലഹാബാദിലെ കുടുംബ വീട് ഞങ്ങളുടേതല്ല. 12ാം വയസ് വരെ തുഗ്ലക്ക് ലൈനിലെ ആ വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ അത് എന്റെ വീടല്ല. ഭാരത് ജോഡോ യാത്ര തുടങ്ങിയ വേളയില്‍ എന്താണ് തന്റെ ഉത്തരവാദിത്തം എന്ന് മനലിലായി. എല്ലാ വിഭാഗം ജനങ്ങളും യാത്രയുടെ ഭാഗമായി. യാത്രയ്ക്കിടെ എന്നെ കാണാന്‍ വരുന്നവര്‍ക്ക് സ്വന്തം വീട്ടിലാണെന്ന് തോന്നണമെന്ന് ഞാന്‍ കരുതി. അതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കാന്‍ ഓഫീസിലുള്ളവരോട് പറഞ്ഞു. ആ വീട് എല്ലാവര്‍ക്കും വേണ്ടി തുറന്നിടണം. പണക്കാരനും പാവപ്പെട്ടവനും മൃഗങ്ങള്‍ക്കുമെല്ലാം... താന്‍ സ്വീകരിച്ച ഈ നിലപാടിന്റെ ഫലം പിന്നീട് അറിഞ്ഞു. എന്നെ കാണാന്‍ വന്നവരാരും രാഷ്ട്രീയമല്ല സംസാരിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധിക്ക് ഉത്തരവാദിത്തത്തെ കുറിച്ച് ബോധം ലഭിക്കാന്‍ 52 വയസ് ആകേണ്ടി വന്നു എന്ന് സംബിത് പത്ര പറഞ്ഞു. പാര്‍ട്ടി പ്രസിഡന്റ് ആയ ശേഷമാണ് ഉത്തരവാദിത്തത്തെ കുറിച്ച് രാഹുല്‍ ആലോചിക്കാന്‍ തുടങ്ങിയത്. നമ്മുടെ രണ്ട് പ്രധാനമന്ത്രിമാര്‍ രാഷ്ട്രീയ ജീവിതം തുടങ്ങുന്ന വേളയില്‍ ഇക്കാര്യം മനസിലാക്കിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ വീടുകളും സ്വന്തം വീടായിട്ടാണ് താങ്കള്‍ കരുതിയിരുന്നത് എന്നും സംബിത് പത്ര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+