ഉളളിവില 10 രൂപ, വീണ്ടും പ്രതിസന്ധി
ദില്ലി: ഉള്ളിവില വാണം പോലെ കുതിച്ചുയര്‍ന്ന് യു പി എ സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ചിട്ട് ഒരുമാസം തികഞ്ഞിട്ടില്ല. ഇപ്പോഴിതാ വീണ്ടും ഉള്ളവില വാര്‍ത്തകളില്‍ നിറയുകയാണ്. വിലക്കൂടുതലിന്റെ പേരിലല്ല, വിലക്കുറവിന്റെ പേരിലാണ് എന്ന് മാത്രം. മാര്‍ക്കറ്റില്‍ ഉള്ളിയുടെ ലഭ്യത കൂടിയതോടെ കച്ചവടക്കാരും കര്‍ഷകരുമാണ് പ്രതിസന്ധിയില്‍ ആയിരിക്കുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളിച്ചന്തയായ ലസല്‍ഗാവില്‍ കിലോയ്ക്ക് ഒമ്പതര രൂപയാണ് വില. മൊത്തക്കച്ചവടത്തിന്റെ നിരക്കാണ് ഇത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഉള്ളി കിട്ടാത്തതിനാല്‍ കയറ്റുമതി വരെ നിര്‍ത്തിവെക്കാന്‍ ആലോചിച്ചിരുന്ന സ്ഥലത്താണ് ഇപ്പോള്‍ ഉള്ളിയുടെ ലഭ്യത കൂടി വില പത്ത് രൂപയിലെത്തി നില്‍ക്കുന്നത്.

നവംബര്‍ മാസത്തിലാണ് ഉള്ളിയുടെ വില ഏറ്റവും കൂടുതലായത്. ഉള്ളിലഭ്യത കുറഞ്ഞതോടെ റീട്ടെയില്‍ മാര്‍ക്കറ്റില്‍ കിലോയ്ക്ക് എണ്‍പതും തൊണ്ണൂറും രൂപയ്ക്കാണ് വിപണനം നടന്നത്. സാധാരണ ഗതിയില്‍ ഉള്ളിവില കൂടുന്ന മാസങ്ങളാണ് ആഗസ്ത് മുതല്‍ നവംബര്‍ വരെ എന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ലഭ്യത കുറയുന്നതോടെ കച്ചവടക്കാരും കര്‍ഷകരും ഉള്ളി പൂഴ്ത്തിവെക്കുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നു.
എന്നാല്‍ സീസണ്‍ മാറി ഉള്ളി മാര്‍ക്കറ്റിലെത്തിയതോടെ പഴയ പ്രതാപമെല്ലാം പോയി. വില കുറഞ്ഞ് കുറഞ്ഞ് പത്ത് രൂപയിലെത്തിയതോടെ ഇനി വില്‍ക്കാനാവില്ല എന്ന് വരെ നാസിക്കില്‍ മൊത്തക്കച്ചവടക്കാര്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ലസല്‍ഗാവ് മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച ഒമ്പതര രൂപയ്ക്കാണ് ഉള്ളി ഒരു കിലോവിറ്റുപോയത്.
വില കൂടിയ സമയത്ത് ജാര്‍ഖണ്ടിലെ ബി ജെ പി എം എല്‍ എമാര്‍ ഉള്ളി വാങ്ങാന്‍ വേണ്ടി ലോണെടുത്തത് വാര്‍ത്തയായിരുന്നു. ഉള്ളി കൊണ്ടുവരുന്ന വണ്ടി കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയതും ഓംലെറ്റില്‍ ഉള്ളിയിടാതിരുന്ന കടക്കാരനെ ആളുകള്‍ തല്ലിയതും ഹോട്ടലില്‍ ഉള്ളി ചോദിച്ച യുവാവിനെ വെയിറ്റര്‍ മര്‍ദ്ദിച്ചതുമെല്ലാം ഉള്ളിക്ക് ഡിമാന്‍ഡുള്ള കാലത്തെ വാര്‍ത്തകളില്‍പ്പെടുന്നു.












Click it and Unblock the Notifications