ഭാര്യയേയും ഭാര്യാ സഹോദരിയെയും വെടിവെച്ച് വീഴ്ത്തി: എന്‍എസ്ജി കമാന്‍ഡോയുടെ ആത്മഹത്യയ്ക്ക് പിന്നില്‍!

  • Written By:
Subscribe to Oneindia Malayalam

ഗുഡ്ഗാവ്: ഭാര്യയ്ക്കും ഭാര്യാ സഹോദരിയ്ക്കും നേര്‍ക്ക് വെടിയുതിര്‍ത്ത് സൈനികന്‍ ജീവനൊടുക്കി. എന്‍എസ്ജി കമാന്‍ഡോയാണ് ഭാര്യയേയും ഭാര്യാ സഹോദരിയേയും ആക്രമിച്ച ശേഷം സ്വയം വെടിവെച്ച് മരിച്ചത്. ഗുഡ്ഗാവിലെ മനേശ്വര്‍ ക്യാമ്പിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ ജിതേന്ദ്ര യാദവ് ഭാര്യ ഗുദാന്‍, ഭാര്യാ സഹോദരി ഖുശ്ബൂ എന്നിവരുമാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.

ബിഎസ്എഫിലെ എഎസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ജിതേന്ദ്ര യാദവ്. എന്‍എസ്ജിയില്‍ അഞ്ച് വര്‍ഷമായി ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ച ജിതേന്ദ്രയെ മനേശ്വര്‍ ക്യാമ്പിലാണ് വിന്യസിച്ചിട്ടുള്ളത്. എന്‍എസ്ജി ക്യാമ്പിലെ 42ാം നമ്പര്‍ ഫ്ലാറ്റില്‍ വെടിവെയ്പ് നടക്കുന്നതായി പോലീസിന് ലഭിച്ചിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നു.

shotdead

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മൂന്ന് പേരെയാണ് കാണാന്‍ കഴിഞ്ഞത്. ഓട്ടോ മാറ്റിക് സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഉടന്‍ തന്നെ ഖുശ്ബൂ, ഗുദാന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പതിനാല്‍ ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്. വയറിന് പരിക്കേറ്റ ഇരവരേയും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുകയായിരുന്നു. ഇരുവരേയും അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് കഴിയുന്നത്.

എന്നാല്‍ ഇവരില്‍ നിന്ന് പോലീസ് മൊഴിയെടുത്തിട്ടില്ല. ഇരുവരുടേയും മൊഴിയെടുത്ത ശേഷം മാത്രേ സംഭവത്തില്‍ കുടുതല്‍ പ്രതികരിക്കാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
NSG commando shoots wife, sister-in-law, then kills himself.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്