Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ

ലഖ്നൗ: ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് സ്വദേശി ബുധനാഴ്ച രാജസ്ഥാനിൽ പിടിയിലായി.. ഉത്തർപ്രദേശ് അതിർത്തിക്കടുത്ത് താമസിച്ചിരുന്ന നഴ്‌സ് ജൂലൈ 30ന് വൈകുന്നേരമാണ് ആശുപത്രിയിൽ നിന്ന് പോയത്.

ഉത്തർപ്രദേശിലെ ബിലാസ്പൂരിലെ കാശിപൂർ റോഡിലെ വാടകവീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് സഹോദരിയെ കാണാനില്ലെന്ന് അറിയിച്ച് സഹോദരൻ നൽകിയ പരാതിക്ക് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഓഗസ്റ്റ് എട്ടിന് ഉത്തർപ്രദേശിലെ ദിബ്ദിബ ഗ്രാമത്തിലുള്ള നേഴ്സിന്റെ വീട്ടിൽ നിന്ന് 1.5 കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പ്ലോട്ടിൽ മൃതദേഹം കണ്ടെത്തി.

nurse

നഴ്സിന്റെ മോഷ്ടിച്ച മൊബൈൽ ഫോൺ പിന്തുടർന്നാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.‌ ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള ദിവസ വേതന തൊഴിലാളിയായ ധർമേന്ദ്രയാണ് പിടിയിലായത്. ബുധനാഴ്ച രാജസ്ഥാനിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നഴ്സിനെ കാണുമ്പോൾ‌ ധർമേന്ദ്ര മദ്യലഹരിയിലായിരുന്നെന്നും ഇവരുടെ പിന്നാലെ പോവുകയായിരുന്നു. നഴ്‌സ് ഇ-റിക്ഷയെടുത്ത് രുദ്രാപൂരിലെ ഇന്ദ്ര ചൗക്കിലെ സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. 11 വയസ്സുള്ള മകൾക്കൊപ്പമാണ് ഇവർ അവിടെ താമസിച്ചിരുന്നത്.

നഴ്‌സ് തൻ്റെ അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിലേക്ക് കടക്കാനൊരുങ്ങവെയാണ് ധർമേന്ദ്ര ആക്രമിച്ചത്. "അയാൾ അവളെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു, അവളുടെ സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു," ഉധം സിംഗ് നഗർ സീനിയർ പോലീസ് സൂപ്രണ്ട് മഞ്ജുനാഥ് ടിസി പറഞ്ഞു. അവരുടെ ഫോണും പഴ്‌സിൽ നിന്ന് 3000 രൂപയും ഇയാൾ മോഷ്ടിച്ചു.

കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സം​ഗത്തിന് ഇരയായി മരണപെട്ടതിന് പിന്നാലെയാണ് ഈ സംഭവം പുറത്തുവന്നത്. ആർ ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡ്യൂട്ടി സമയത്തിനിടെയാണ് വനിതാ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർ‌ദ്ധ ന​ഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ പോലീസിന്റെ സിവിക് വൊളന്റിയറായ പ്രതി പിടിയിലായത്. വലിയ പ്രതിഷേധമാണ് ഉയരുന്നത്.

മെഡിക്കൽ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങൾ തടയാൻ കേന്ദ്ര ആരോഗ്യ സംരക്ഷണ നിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലുടനീളമുള്ള റസിഡൻ്റ് ഡോക്ടർമാർ പ്രതിഷേധത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+