കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സിന്റെ ആത്മഹത്യാശ്രമത്തില്‍ പ്രതിഷേധം ശക്തം.. ദില്ലി ആശുപത്രിക്കെതിരെ സമരം

  • By Anamika
Google Oneindia Malayalam News

ദില്ലി: ഐഎല്‍ബിഎസ് ആശുപത്രിയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ ആശുപത്രി അധികൃതര്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ആലപ്പുഴ സ്വദേശിനിയായ നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് മറ്റ് നഴ്‌സുമാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് മറ്റുള്ളവര്‍ രാവിലെ മുതല്‍ സമരം ആരംഭിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നഴ്‌സുമാര്‍ക്കെതിരെ നടക്കുന്ന പീഡനത്തിനെതിരെ നേരത്തെ ഈ യുവതിയടക്കം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് പരാതി നല്‍കിയിരുന്നു. ഇതിനുള്ള പ്രതികാര നടപടിയെന്ന നിലയ്ക്കാണ് പിരിച്ച് വിടാനുള്ള നോട്ടീസ് നല്‍കിയത് എന്നാണ് ആരോപിക്കപ്പെടുന്നത്.

ദിലീപിനൊപ്പം നിന്ന ലാൽ ജോസിനെ പൊളിച്ചടുക്കി ആഷിഖ് അബു! ഇത് ഇരയായ നടിക്കെതിരെയുള്ള നിലപാടെടുക്കൽ..ദിലീപിനൊപ്പം നിന്ന ലാൽ ജോസിനെ പൊളിച്ചടുക്കി ആഷിഖ് അബു! ഇത് ഇരയായ നടിക്കെതിരെയുള്ള നിലപാടെടുക്കൽ..

nurse

എന്നാല്‍ മൂന്ന് മാസം മുന്‍പ് തന്നെ നഴ്‌സിന് നോട്ടീസ് നല്‍കിയിരുന്നുവെന്നും നോട്ടീസ് കാലാവധി കഴിഞ്ഞപ്പോഴാണ് ആത്മഹത്യാ ശ്രമമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കുന്നത് വരെ സമരം ചെയ്യുമെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. മാത്രമല്ല ആത്മഹത്യാ ശ്രമം നടത്തിയ നഴ്‌സിന്റെ ചികിത്സാ ചെലവ് ആശുപത്രി ഏറ്റെടുക്കണമെന്നും ആവശ്യമുയരുന്നു. സമരക്കാരുടെ ആവശ്യങ്ങളോട് അനുകൂല നിലപാട് ആശുപത്രിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി അഞ്ച് വര്‍ഷമായി ഈ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

English summary
Nurses protest against malayali nurse's suicide attempt in ILBS hospital in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X