Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഡിഷ ട്രെയിന്‍ അപകടം: 151 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, മൃതദേഹം കൊണ്ടുപോകാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും

ഭുവനേശ്വര്‍: ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരിച്ച 151 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇനിയും തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ എംബാം ചെയ്ത് സൂക്ഷിക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അതേസമയം മൃതദേഹങ്ങള്‍ സൗജന്യമായി കൊണ്ടുപോകാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട് എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുന്നില്‍ നിരവധി പേര്‍ തടിച്ചുകൂടിയിട്ടുണ്ട്.

പല മൃതദേഹങ്ങളുടേയും മുഖം വ്യക്തമല്ലാത്തതിനാല്‍ തിരിച്ചറിയാന്‍ ബന്ധുക്കള്‍ പ്രയാസപ്പെടുന്നുണ്ട് എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ചില മൃതദേഹങ്ങള്‍ ആരും അവകാശപ്പെടാതെ കിടക്കുമ്പോള്‍ രണ്ട് വ്യത്യസ്ത കുടുംബങ്ങള്‍ ഒരു മൃതദേഹത്തിന് അവകാശവാദം ഉന്നയിച്ച സംഭവവും ഉണ്ടായിട്ടുണ്ട് എന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം അപകടത്തില്‍ നിസാര പരിക്കേറ്റ പലരെയും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

ODISHA TRAIN ACCIDENT

ഭുവനേശ്വറിലെ എയിംസ് മോര്‍ച്ചറിയില്‍ 123 മൃതദേഹങ്ങള്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. ക്യാപിറ്റല്‍ ഹോസ്പിറ്റല്‍, സം ഹോസ്പിറ്റല്‍, അമ്രി ഹോസ്പിറ്റല്‍, കിംസ് ഹോസ്പിറ്റല്‍, ഭുവനേശ്വറിലെ ഹൈടെക് ആശുപത്രി എന്നിവിടങ്ങളിലെ മോര്‍ച്ചറികളില്‍ 70 മൃതദേഹങ്ങളും ഉണ്ട്. അതേസമയം അപകടത്തെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ട സാഹചര്യത്തില്‍ ഒഡീഷ സര്‍ക്കാര്‍ സൗജന്യ ബസ് സര്‍വീസുകള്‍ കൊല്‍ക്കത്തയിലേക്ക് ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 11.30 വരെ പുരിയില്‍ നിന്ന് 20 ബസുകളും ഭുവനേശ്വറില്‍ നിന്ന് 23 ബസുകളും കട്ടക്കില്‍ നിന്ന് 16 ബസുകളും കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം അപകടത്തില്‍ പരിക്കേറ്റ പശ്ചിമ ബംഗാള്‍ സ്വദേശികളായ യാത്രക്കാരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും മേല്‍നോട്ടം വഹിക്കുന്നതിനായി മുഖ്യമന്ത്രി മമത ബാനര്‍ജി ഡാര്‍ജിലിംഗ് യാത്ര റദ്ദാക്കിയതായി വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ അപകടത്തിന്റെ നിജസ്ഥിതി അറിയാന്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ സേഫ്റ്റി കമിഷണര്‍ ശൈലേഷ് കുമാര്‍ പതക് പറഞ്ഞു. ഇന്ന് രാവിലെ ശൈലേഷ് കുമാര്‍ പതക് അപകടസ്ഥലം സന്ദര്‍ശിച്ചു. നേരത്തെ ഇന്ത്യന്‍ റെയില്‍വേ അപകടത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് സംവിധാനത്തില്‍ കൃത്രിമം നടന്നിരിക്കാമെന്ന സംശയവും റെയില്‍വേക്കുണ്ട്. സംഭവസ്ഥലത്ത് നാളെ സിബിഐ അന്വേഷണ സംഘം എത്തുമെന്നും കട്ടക്കിലെ റെയില്‍വേ പൊലീസില്‍ നിന്ന് കേസ് ഏറ്റെടുക്കുമെന്നുമാണ് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+