ഒഡിഷ ട്രെയിന്‍ അപകടം: മരിച്ചവരില്‍ പലരേയും തിരിച്ചറിഞ്ഞില്ല, ചിത്രങ്ങള്‍ പുറത്ത് വിട്ട് അധികൃതര്‍
ബാലസോര്‍: രണ്ട് പതിറ്റാണ്ടിനിടെ കണ്ട ഏറ്റവും വലിയ ട്രെയിന്‍ ദുരന്തത്തിലെ ഞെട്ടലിലാണ് രാജ്യം. ഇതിനോടകം 294 പേരാണ് ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 56 പേരുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. പരിക്കേറ്റവരില്‍ പലരേയും ഇനിയും തിരിച്ചറിയാനായിട്ടില്ല.
അതിനിടെ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി ഡല്‍ഹി എയിംസില്‍ നിന്നുള്ള മെഡിക്കല്‍ വിദഗ്ധരുടെ സംഘം മരുന്നും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുമായി ഒഡിഷയിലേക്ക് എത്തും എന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യം നടുങ്ങിയ ദുരന്തത്തില്‍ അകപ്പെട്ടവരെ തിരിച്ചറിയുക എന്ന ദൗത്യമാണ് ഇവി മുന്നിലുള്ളത്. ഇതിനായി പരിക്കേറ്റവരുടേയും മരിച്ചവരുടേയും വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടുണ്ട്.

https://srcodisha.nic.in/, https://www.bmc.gov.in, https://www.osdma.org എന്നീ വെബ്‌സെറ്റുകളില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന പരിക്കേറ്റവരുടേയും അപകടത്തില്‍ മരിച്ചവരുടേയും ചിത്രങ്ങള്‍ പങ്ക് വെച്ചിട്ടുണ്ട്. ഇതിനോടപ്പം ചില നിര്‍ദേശങ്ങളും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മരിച്ചവരുടെ ചിത്രങ്ങള്‍ തിരിച്ചറിയല്‍ സൗകര്യത്തിനായി മാത്രം പോസ്റ്റ് ചെയ്യുന്നതാണ് എന്നും അപകടത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ചിത്രങ്ങള്‍ അസ്വസ്ഥതയുളവാക്കുന്നതാണ് എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കുട്ടികള്‍ ഈ ചിത്രങ്ങള്‍ കാണുന്നത് ഒഴിവാക്കണം. ഒഡീഷയിലെ സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണറുടെ മുന്‍കൂര്‍ രേഖാമൂലമുള്ള അനുമതിയില്ലാതെ ആരും (മാധ്യമങ്ങള്‍/വ്യക്തിഗതങ്ങള്‍/സ്ഥാപനങ്ങള്‍ മുതലായവ) ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാനും പാടില്ല. ഭുവനേശ്വറിലെ മുനിസിപ്പല്‍ കമ്മീഷണര്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട് എന്നും ആളുകള്‍ക്ക് സൗകര്യമൊരുക്കാന്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചു.
1929 ആണ് ബിഎംസി ഹെല്‍പ്പ് ലൈന്‍ നമ്പര്‍. എല്ലാ എന്‍ട്രി പോയിന്റുകളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട് എന്നും അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയോടെയാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടം സംഭവിക്കുന്നത്. ഷാലിമാര്‍-ചെന്നൈ കോറോമാണ്ടല്‍ എക്സ്പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, ഗുഡ്സ് ട്രെയിന്‍ എന്നിവ പരസ്പരം കൂട്ടിയിടിച്ചായിരുന്നു അപകടം.
രാജ്യത്തെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായ പാതയായ കിഴക്കന്‍ തീരദേശ റൂട്ടില്‍ ആണ് അപകടമുണ്ടായത്. രാജ്യത്തിന്റെ കല്‍ക്കരി, എണ്ണ ചരക്ക് നീക്കങ്ങളുടെ ഭൂരിഭാഗവും നടക്കുന്നത് ഈ റൂട്ടിലൂടെ ആണ്. സിഗ്നലിംഗ് സംവിധാനത്തിലെ പിഴവാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രതിദിനം 13 ദശലക്ഷം ആളുകള്‍ സഞ്ചരിക്കുന്ന ഇന്ത്യന്‍ റെയില്‍വേ ലോകത്തിലെ തന്നെ നാലാമത്തെ വലിയ ട്രെയിന്‍ ശൃംഖലയാണ്.












Click it and Unblock the Notifications