കവച് ഉണ്ടായിരുന്നെങ്കില്‍ ഒഡീഷയിലെ ദുരന്തം നടക്കില്ലേ; നടക്കുമെന്ന് റെയില്‍വേ, കാരണം ഇതാണ്
ന്യൂഡല്‍ഹി: ഒഡീഷയിലെ ട്രെയിന്‍ അപകടം കവച് പ്രതിരോധ സംവിധാനമുണ്ടായാലും തടയാന്‍ കഴിയില്ലെന്ന് റെയില്‍വേ. എന്തുകൊണ്ടെന്ന് അവര്‍ വിശദീകരിക്കുന്നുണ്ട്. അപകടം നടന്ന ബഹനാഗ ബസാര്‍ സ്റ്റേഷന് നാല് ലൈന്‍ സ്റ്റേഷനാണ്. മധ്യത്തില്‍ രണ്ട് പ്രധാന റെയില്‍വേ ലൈനുണ്ട്. ഇതിനൊപ്പം രണ്ട് വശങ്ങളിലായി ലൂപ്പ് ലൈനുകളുമുണ്ട്.
ഈ രണ്ട് വശങ്ങളിലുമുള്ള ലൈനുകളിലും ഗുഡ്സ് ട്രെയിനുകള്‍ ഇരുമ്പയിരും നിറച്ച് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഷാലിമാര്‍-ചെന്നൈ സെന്‍ട്രല്‍ കോറമണ്ഡല്‍ എക്പ്രസ് ചെന്നൈയില്‍ നിന്ന് ഹൗറയിലേക്ക് വരികയായിരുന്നു, ബെംഗളൂരു-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ഹൗറയില്‍ നിന്നും വരികയായിരുന്നു.

ഇവിടെ രണ്ട് മെയിന്‍ ലൈനുകളിലും ഗ്രീന്‍ സിഗ്നലായിരുന്നു ഉണ്ടായിരുന്നത്. കോറമണ്ഡല്‍ എക്സ്പ്രസ് സഞ്ചരിച്ചിരുന്നത് മണിക്കൂറില്‍ 128 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. മറ്റേ പാസഞ്ചര്‍ ട്രെയിന്റെ വേഗം 126 കിലോമീറ്ററായിരുന്നു. വേഗപരിധിയാണെങ്കില് മണിക്കൂറില്‍ 130 കിലോമീറ്ററും. രണ്ട് ട്രെയിനുകളും അതുകൊണ്ട് അമിത വേഗത്തിലായിരുന്നില്ല. ഇരുട്രെയിനുകളുമെന്ന് റെയില്‍വേ ബോര്‍ഡ് അംഗം ജയാ വര്‍മ സിന്‍ഹ പറഞ്ഞു.
സിഗ്നലിന്റെ പ്രശ്നങ്ങളാണ് ഈ സമയത്ത് ഉണ്ടായത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ വിശദമായ വിവരങ്ങള്‍ പുറത്തുവരൂ എന്ന് ഇവര്‍ പറഞ്ഞു. അതേസമയം കവച് ഉണ്ടെങ്കിലും അപകടം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നില്ല. കാരണം അപകടം അറിഞ്ഞ് പ്രതികരിക്കാനുള്ള സമയം വളരെ കുറവാണ്.
ഇത്രയധികം വേഗമുള്ളപ്പോള്‍ അപകടമൊഴിവാക്കുക അസാധ്യമായിരിക്കുമെന്നും അവര്‍ പറഞ്ഞു.'ചെറിയൊരു സിഗ്നല്‍ തകരാറുണ്ടായിരുന്നു. അതിനെ സിസ്റ്റം തകരാര്‍ എന്ന് പറയാന്‍ പറ്റില്ല. ഇത് പ്രാഥമികമായ കണ്ടെത്തല്‍ മാത്രമാണ്. കൃത്യമായ കാര്യങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഔദ്യോഗിക അന്വേഷണം പൂര്‍ത്തിയായ ശേഷമേ അക്കാര്യം പറയാനാവൂ' എന്നും ജയ വര്‍മ പറഞ്ഞു.
അതേസമയം മൂന്ന് ട്രെയിനുകള്‍ ഒരുമിച്ച് അപകടത്തില്‍പ്പെട്ടു എന്ന വാദങ്ങളെയും സിന്‍ഹ തള്ളി. ഒരു ട്രെയിന്‍ മാത്രമാണ് അപകടത്തിന് കാരണമായതെന്നും അവര്‍ പറഞ്ഞു. ' ചില കാരണങ്ങളാല്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ടു. ഒരു എഞ്ചിനും, കോച്ചും മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഒരു ഗുഡ്സ് ട്രെയിനിലാണ് ഇത് ഇടിച്ചത്. ഗുഡ്സ് ട്രെയിനില്‍ സാധനങ്ങല്‍ നിറഞ്ഞിരിക്കുന്നത് കൊണ്ട് അതിലാണ് അപകടത്തിന്റെ കൂടുതലായി അനുഭവപ്പെട്ടതെന്ന്' ജയാ വര്‍മ പറഞ്ഞു.
'ക്വാറമണ്ഡല് എക്സ്പ്രസിന്റെ കോച്ചുകള്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ച് മറ്റ് കോച്ചുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഹൗറയില്‍ നിന്നും ട്രെയിനും വേഗതയിലായിരുന്നത് കൊണ്ട് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചെന്നും ജയാ വര്‍മ പറഞ്ഞു. 'ലിങ്കെ ഫോഫ്മാന്‍ ബുഷ് കോച്ചുകള്‍ അതിലുണ്ടായിരുന്നു. പക്ഷേ അവയെല്ലാം സുരക്ഷിതമാണ്. എന്നാല്‍ ഗുഡ്സ് ട്രെയിനിലെ ഇരുമ്പയിര് കാരണം നാശനഷ്ടം രൂക്ഷമായെന്നും' അവര്‍ പറഞ്ഞു.
അതേസമയം കവച് സംരക്ഷണ സംവിധാനം ഈ റൂട്ടില്‍ ലഭ്യമല്ലായിരുന്നുവെന്നാണ് റെയില്‍വേ നേരത്തെ വിശദീകരണം നല്‍കിയത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ലോകത്തിലെ ഒരു സാങ്കേതികവിദ്യക്കും സാധിക്കില്ലെന്നാണ് റെയില്‍വേ പറയുന്നത്. മമത ബാനര്‍ജിയുടെ വാദങ്ങളെയും അവര്‍ തള്ളി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications