കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണവില ഒരുകുപ്പി വെള്ളത്തിനേക്കാള്‍ താഴെ... എന്നിട്ടുമെന്തേ പെട്രോളിന് വില കുറയ്ക്കാത്തൂ...

Google Oneindia Malayalam News

ദില്ലി: പണ്ടൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്, ഗള്‍ഫ് രാജ്യങ്ങളില്‍ കുടിവെള്ളത്തിനേക്കാള്‍ വില കുറവാണ് പെട്രോളിനെന്ന്. എന്തായാലും നമ്മുടെ നാട്ടില്‍ അങ്ങനെ സംഭവം ഉണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കാന്‍ പറ്റില്ല.

എന്നാല്‍ അന്താരാഷ്ട്ര എണ്ണ വില ഇപ്പോള്‍ നമ്മുടെ നാട്ടിലെ കുപ്പിവെള്ളത്തിനേക്കാള്‍ താഴെയാണെന്ന് കേട്ടാല്‍ ഞെട്ടുമോ? ഇത്തിരി ഞെട്ടേണ്ടി വരും. കാരണം ഒരു കുപ്പിവെള്ളത്തിന് ഇരുപത് രൂപ കൊടുക്കുമ്പോള്‍ ക്രൂഡ് ഓയിലിന് ലിറ്ററിന്‌ വെറും 12 രൂപയേ ഉള്ളൂ!!!

പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. കുപ്പി വെള്ളത്തിന്റെ മൂന്നിരട്ടിയിലധികം വിലകൊടുത്തിട്ടാണ് നമ്മള്‍ ഇപ്പോള്‍ പെട്രോള്‍ വാങ്ങുന്നത്. എണ്ണവില ഇപ്പോഴുള്ളതിന്റെ പാതിയോളം വരെ താഴ്‌ന്നേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാരലിന് വെറും 33 ഡോളര്‍

ബാരലിന് വെറും 33 ഡോളര്‍

സമീപകാലത്തെ ഏറ്റവും വലിയ വില ഇടിവാണ് അന്താരാഷ്ട്ര എണ്ണവില നേരിടുന്നത്. ബാരലിന് 33.17 ഡോളര്‍ മാത്രമാണ് വില.

ഒരു ബാരല്‍ എന്നാല്‍

ഒരു ബാരല്‍ എന്നാല്‍

ഒരു ബാരല്‍ അസംസ്‌കൃത എണ്ണ എന്ന് വച്ചാല്‍ 159 ലിറ്റര്‍ ആണ് ഉണ്ടാവുക. ഒരു ബാരലിന് 1,956.45 രൂപയാണ് വില.

വെള്ളത്തേക്കാള്‍ വില കുറഞ്ഞേ...

വെള്ളത്തേക്കാള്‍ വില കുറഞ്ഞേ...

159 ലിറ്ററിന് 1,956 രൂപയാണ് വിലയെങ്കില്‍, ഒരു ലിറ്ററിന് 12 രൂപ. നമ്മുടെ നാട്ടില്‍ കുപ്പിവെള്ളത്തിന് ലിറ്ററിന് 20 രൂപയാണ് വില എന്നോര്‍ക്കണം.

 സ്വര്‍ണം വന്‍ലാഭം...

സ്വര്‍ണം വന്‍ലാഭം...

ഇടക്കാലത്ത് സ്വര്‍ണത്തിന്റെ വില കുത്തനെ ഇടിഞ്ഞിരുന്നു. എന്നാലിപ്പോള്‍ എണ്ണവില ഇങ്ങനെ ഇടിഞ്ഞുതുടങ്ങിയതോടെ സ്വര്‍ണം നല്ല നിക്ഷേപമായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. 31 ഗ്രാം സ്വര്‍ണമുണ്ടെങ്കില്‍ 33 ബാരല്‍ അസംസ്‌കൃത എണ്ണ വാങ്ങാം.

എഴുപത് ശതമാനം ഇടിഞ്ഞു

എഴുപത് ശതമാനം ഇടിഞ്ഞു

ഒന്നര വര്‍ഷത്തിനിടെ എണ്ണവിലയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിയ്ക്കുന്നത്. എഴുപത് ശതമാനത്തോളം ഇടിവ്.

വില ഇനിയും താഴും

വില ഇനിയും താഴും

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇനിയും ഇടിയും എന്നാണ് വിദഗ്ധർ പറയുന്നത്. ബാരലിന് 20 ഡോളര്‍ എന്ന നിലയിലെത്തും എന്നാണ് കരുതുന്നത്.

ചൈനയുടെ കളി?

ചൈനയുടെ കളി?

ചൈനയാണോ ഇപ്പോഴത്തെ ഈ വിലത്തകര്‍ച്ചയ്ക്കുള്ള കാരണം? ആണെന്ന് ഒരു വിധത്തില്‍ പറയാം. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചൈന, അസംസ്‌കൃത എണ്ണ ഇറക്കുമതി കുത്തനെ വെട്ടിക്കുറച്ചു. ഇതോടെയാണ് വിപണി ഇടിഞ്ഞത്

ഇറാനും പ്രശ്‌നമാണ്

ഇറാനും പ്രശ്‌നമാണ്

ചൈന ഇറക്കുമതി കുറച്ചത് ഒരു ഭാഗത്ത്... മറുവശത്താണെങ്കില്‍ നിരോധനങ്ങളെല്ലാം നീങ്ങി ഇറാനും എണ്ണ വിപണിയില്‍ എത്തി. ഇറാന്‍ ഉത്പാദനം കൂട്ടിയതോടെ എണ്ണയുടെ ലഭ്യതയും കൂടി.

ഇത്തിരി കുറച്ചൂടെ

ഇത്തിരി കുറച്ചൂടെ

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കുറവിലാണ് ഇപ്പോള്‍ അസംസ്‌കൃത എണ്ണ കിട്ടുന്നത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ഇന്ത്യയില്‍ എണ്ണവില കുറയ്ക്കാത്തത്.

കൂടുകയേ ഉള്ളൂ...

കൂടുകയേ ഉള്ളൂ...

വില നിയന്ത്രണത്തില്‍ സര്‍ക്കാരിന്റെ അധികാരം എടുത്ത് കളഞ്ഞപ്പോള്‍ പറഞ്ഞിരുന്നത് അന്താരാഷ്ട്ര വിപണി അനുസരിച്ച് ഇവിടേയും വില കുറയും എന്നായിരുന്നു. എന്നാല്‍ തീരുവ കൂട്ടിക്കൂട്ടി സര്‍ക്കാര്‍ തന്നെ ജനങ്ങളെ പിഴിയുകയാണ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Oil in India Now Officially Cheaper Than Mineral Water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X