കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമുദ്ദീൻ സമ്മേളനം; ഇനി കൊവിഡ് പരത്തിയത് മുസ്ലീങ്ങളാണെന്ന് ചിലർ പറയുമെന്ന് ഒമർ അബ്ദുള്ള

  • By Aami Madhu
Google Oneindia Malayalam News

ദിൽഹി; നിസാമുദ്ദീൻ മർക്കസിലെ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. മതകൂട്ടായ്മയിൽ പങ്കെടുത്തവരിൽ മിക്കവരും ആശുപത്രിയിലും മറ്റുമായി നിരീക്ഷണത്തിലാണ്. 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പടെ 1,830 പേർ തബ് ലീഗ് ജമാഅത്തിൽ പങ്കെടുക്കാനായി മർക്കസിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.

തബ് ലീബ് ജമാഅത്ത് സമ്മേളനം മുസ്ലീങ്ങളെ അപമാനിക്കാനുള്ള ഒരു കാരണമായി ചിലർ ഉപയോഗിക്കുമെന്നും കൊറോണ വൈറസ് സൃഷ്ടിച്ചതും അത് ലോകത്ത് വ്യാപിപ്പിച്ചതും മുസ്ലീങ്ങളാണെന്ന തരത്തിൽ ചിലർ ചർച്ചകൾ നടത്തുമെന്നും ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.

 omar-abdullah

കൊവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ മതസമ്മേളനങ്ങൾ ഉൾപ്പെടെയുള്ള ഒത്തുചേരലുകൾ ഉൾപ്പെടെയുള്ളവ ഒഴിവാക്കണമെന്ന് ദില്ലി സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ സർക്കാർ വിലക്കുകൾ അവഗണിച്ചാണ് മതസമ്മേളനം നടത്തിയതെന്നാണ് വിവരം. 2020 മാര്‍ച്ച് 17 മുതല്‍ 19 വരെയായിരുന്നു സമ്മേളനം. സമ്മേളനത്തിൽ പങ്കെടുത്ത 6 തെലങ്കാന സ്വദേശികൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

സമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയും കഴിഞ്ഞ ദിവസം മരിച്ചിരിരുന്നു. അമീറായ മേലെ വെട്ടിപ്രം സ്വദേശി ഡോ എം സലീമാണ് മരിച്ചത്. ഹൃദ്രോ​ഗമടക്കമുളള അസുഖങ്ങൾ അലട്ടിയിരുന്ന ഇദ്ദേഹം പനി ബാധിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചത്. അതേസമയം ഇത് കൊറോണയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ലോക്ക് ഡൗൺ തുടരുന്നതിനാൽ ഡൽഹിയിൽ തന്നെ ഇ​ദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.

സമ്മേളനത്തിൽ പങ്കെടുത്ത പലരും നിസാമുദ്ദീൻ മേഖലയിലും പള്ളിയിലും ദിവസങ്ങളോളം താമസിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് മാത്രം നൂറുകണക്കിന് പേർ സമ്മേളനത്തിൽ പങ്കെടുത്തുവെന്നാണ് വിവരം. തമിഴ്നാട്ടിൽ നിന്ന് 1500 പേരും യുപി, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് ആയിരം പേരും സമ്മേളനത്തിൽ എത്തിയിരുന്നു. ഇന്തൊനീഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നും ആളുകൾ പങ്കെടുത്തിട്ടുണ്ട്.

ഷോക്കിങ്ങ്!! ചൈന വീണ്ടും 'വെറ്റ് മാർക്കറ്റ് തുറന്നു!! വവ്വാലും ഈനാംപേച്ചിയും പാമ്പും സുലഭംഷോക്കിങ്ങ്!! ചൈന വീണ്ടും 'വെറ്റ് മാർക്കറ്റ് തുറന്നു!! വവ്വാലും ഈനാംപേച്ചിയും പാമ്പും സുലഭം

വീട്ടില്‍ വച്ച് തന്നെ അബോര്‍ഷന്‍ നടത്താം... കൊറോണ വന്നപ്പോള്‍ വന്ന മാറ്റം; ഒടുവില്‍ യുകെ വഴങ്ങിവീട്ടില്‍ വച്ച് തന്നെ അബോര്‍ഷന്‍ നടത്താം... കൊറോണ വന്നപ്പോള്‍ വന്ന മാറ്റം; ഒടുവില്‍ യുകെ വഴങ്ങി

കേരളത്തിൽ 215 പേർക്ക് കൊവിഡ്! ഇന്ന് 150 പേർ ആശുപത്രിയിൽ, ഏപ്രിൽ 1ന് തമാശ വേണ്ടെന്ന് മുഖ്യമന്ത്രികേരളത്തിൽ 215 പേർക്ക് കൊവിഡ്! ഇന്ന് 150 പേർ ആശുപത്രിയിൽ, ഏപ്രിൽ 1ന് തമാശ വേണ്ടെന്ന് മുഖ്യമന്ത്രി

English summary
Omar abdulla about nissamudheen issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X