Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ നിന്നും രോഗിപോയത് സ്വകാര്യലാബിലെ ടെസ്റ്റ് റിപ്പോര്‍ട്ട് കാണിച്ച്; അന്വേഷണത്തിന്ഉത്തരവ്

ന്യൂഡല്‍ഹി: ഓമൈക്രോണ്‍ ഭീഷണി നേരിട്ട സാഹചര്യത്തില്‍ ജാഗ്രത തുടര്‍ന്ന് രാജ്യം. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാതലത്തില്‍ ലോകമൊട്ടാകെ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതര്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യയില്‍ ആദ്യമായി ഒമൈക്രോണ്‍ വകഭേദം രണ്ട് പേര്‍ക്ക് സ്ഥിരീകരിച്ചത്. കര്‍ണാടകയിലുള്ള രണ്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനും മറ്റൊരാള്‍ ആരോഗ്യ പ്രവര്‍ത്തകനുമാണ്.

സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരന്‍ കഴിഞ്ഞ ദിവസം യുഎഇയിലേക്ക് തിരിച്ച് പോകുകയും ചെയ്തു. ആഫ്രിക്കയില്‍ നിന്നെത്തിയ 66 കാരനെ രാജ്യം വിടാന്‍ അനുവദിച്ചതിനെ സംബന്ധിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം വാക്‌സിനേഷന്റെ കാര്യത്തില്‍ ഇന്ത്യയില്‍ വേഗത കൈവരിക്കുന്നതിനാല്‍ ഒമൈക്രോണ്‍ വകഭേദത്തിന്റെ തീവ്രത രാജ്യത്ത് കുറവായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

1


ഇന്നലെ 9216 കോവിഡ് പോസ്റ്റീവാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 391 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രജിസ്റ്റര്‍ ചെയ്തതിനെക്കാള്‍ 5.6 ശതമാനം കുറവാണ് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്.
രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം ഇപ്പോള്‍ 3,46,15,757ഉം ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യ 4,70,115 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 213 ആയി വര്‍ദ്ധിച്ച് നിലവില്‍ ഇന്ത്യയില്‍ മൊത്തം കേസുകളുടെ എണ്ണം 99,976 ആയി. 98.35 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,612 രോഗികള്‍ സുഖം പ്രാപിച്ചു, രാജ്യത്തുടനീളമുള്ള മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 3,40,45,666 ആയി.

2

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് യുഎഇയിലേക്ക് പോയ ഒമൈക്രോണ്‍ സ്ഥിരീകരിച്ച രോഗി സ്വകാര്യ ലാബില്‍ നിന്ന് പരിശോധിച്ച് കോവിഡ് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കിയിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. റിപ്പോര്‍ട്ട് പ്രകാരം ഇയാല്‍ക്ക് കോവിഡ് നെഗറ്റീവ് ആയിരുന്നു. ശംഗ്രീലാ ഹോട്ടലില്‍ നിന്നാണ് ഇയാള്‍ യുഎഇയിലേക്ക് പോയത് എന്താണഅ സംഭവിച്ചതെന്നറിയാന്‍ ഹൈഗ്രൗണ്ട് പോലീസില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ണാകട റവന്യു മന്ത്രി ആര്‍ അശോക് പറഞ്ഞു. കൂടാടെ വിമാനത്താവളത്തില്‍ നിന്ന് കാണാതായ 10 പേരെ കണ്ടെത്താനും അവരെ പരിശോധിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാത്രിയോടെതന്നെ 10 പേരെയും കണ്ടെത്തി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 66 വയസുള്ള രോഗി സൗത്ത് ആഫ്രിക്കയില്‍ നിന്ന് നവമ്പര്‍ 20നാണ് കര്‍ണാടകയില്‍ എത്തിയത്. ഏഴ് ദിവസം മുമ്പ് അദ്ദേഹം പോകുകയും ചെയ്തുവെന്ന് കര്‍ണാകട സര്‍ക്കാര്‍ അധികൃതര്‍ പറഞ്ഞു.

3

രാജ്യത്ത് ബുസ്റ്റര്‍ ഡോസിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. കൂടാതെ നിരവധി സംസ്ഥാനങ്ങള്‍ പരിശോധന വേഗത്തിലാക്കുകയും കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ക്കായി നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഒമൈക്രോണ്‍ വകഭേദത്തിന് നിലവിലുള്ള വാക്‌സിന്‍ മറികടക്കില്ലെന്ന് എവിടെയും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

4

അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നെത്തിത 16000ത്തോളം യാത്രക്കാരില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയെന്നും 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോവിഡ് രോഗികളുടെ സാമ്പിളുകള്‍ ജെനോം ടെസ്റ്റിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

5

വാക്‌സിനേഷന് അര്‍ഹരായവര്‍ നിര്‍ബന്ധമായും അത് സ്വീകരിക്കണമെന്നും. വാക്‌സിനേഷന്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും കോവിഡ് പോലുള്ള മാരകമായ രോഗങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ കൂടി കോവിഡ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Recommended Video

cmsvideo
    ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്
    6

    ഏറെ ആശങ്കയുളവാക്കുന്നതും തീവ്ര വ്യാപന ശേഷിയുള്ളതുമായ വകഭേദമാണ് ഒമൈക്രോണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. വര്‍ദ്ധിച്ച നിരീക്ഷണത്തിന്റെ ഭാഗമായി, കേസുകളുടെ ദ്രുതഗതിയിലുള്ള വര്‍ദ്ധനവ്, ടെസ്റ്റ് പോസിറ്റീവ് നിരക്കുകള്‍ എന്നിങ്ങനെ ഒന്നിലധികം സൂചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ രാജ്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് റീജിയണല്‍ ഡയറക്ടര്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+