Get Updates
Get notified of breaking news, exclusive insights, and must-see stories!

ബദ്ധ വൈരികള്‍, അവര്‍ കൈകൊടുത്ത് ചിരിച്ചു... ദില്ലി കാഴ്ചകള്‍

ദില്ലി: ബിജെപി-സിപിഎം-കോണ്‍ഗ്രസ്... രാജ്യത്തെ രാഷ്ട്രീയ ശത്രുക്കളാണ് ഇവരെല്ലാം. പരസ്പരം പോരടിക്കുന്നതില്‍ മൂന്ന് പാര്‍ട്ടിക്കാരും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. എന്നാല്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയും ഒരു സിപിഎം പ്രതിപക്ഷ നേതാവും കൂടി ബിജെപി പ്രധാനമന്ത്രിയെ കണ്ട കഥയാണ് പറയുന്നത്.

കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ ഉന്നയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ഒരുമിച്ചാണ് പോയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രമല്ല ഇവര്‍ കണ്ടത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും റെയില്‍ മന്ത്രി സുരേഷ് പ്രഭുവുമായും കൂടിക്കാഴ്ച നടത്തി.

ആരുമായി കൂടിക്കാഴ്ച നടത്തിയാലും ചിത്രങ്ങള്‍ ട്വിറ്ററിലിടുന്ന പ്രധാനമന്ത്രി പക്ഷേ വിഎസും ഉമ്മന്‍ ചാണ്ടിയും ആയുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഒന്നും ഇതുവരെ പോസ്റ്റ് ചെയ്തിട്ടില്ല!!!

ചിരിയുടെ നിമിഷം

ചിരിയുടെ നിമിഷം

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.. രാഷ്ട്രീയ വൈരത്തിന്റെ ഒരു ലാഞ്ചനയും അവരുടെ ചിരികളില്‍ ഇല്ല.

വല്ലതും നടക്കുമോ

വല്ലതും നടക്കുമോ

റബ്ബര്‍ വിലയിടവ്, മണ്ണെണ്ണ സബ്‌സിഡി തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് മോദിക്ക് മുന്നില്‍ അവതരിപ്പിച്ചത്. എല്ലാം പരിഗണിക്കാമെന്ന വാഗ്ദാനം ലഭിച്ചിട്ടും ഉണ്ട്.

ധനമന്ത്രിയെ കണ്ടപ്പോള്‍

ധനമന്ത്രിയെ കണ്ടപ്പോള്‍

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും വിഎസ്-ഉമ്മന്‍ ചാണ്ടി സംഘം കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം തുറമുഖവും, ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുന്നതും, എയിംസും ഐഐടിയും ഒക്കെ ആയിരുന്നു ജെയ്റ്റ്‌ലിക്ക് മുന്നില്‍ ഉന്നയിച്ച ആവശ്യങ്ങള്‍.

റെയില്‍വേ പാളിയോ?

റെയില്‍വേ പാളിയോ?

റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായും കൂടിക്കാഴ്ച നടത്തി. എന്നാല്‍ കേരളത്തിന് സ്വന്തമായൊരു റെയില്‍വേ സോണ്‍ എന്ന ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു.

ഒത്തൊരുമിച്ചൊരു പത്രസമ്മേളനം

ഒത്തൊരുമിച്ചൊരു പത്രസമ്മേളനം

പ്രധാനമന്ത്രിയേയും മറ്റ് കേന്ദ്ര മന്ത്രിമാരേ.യും സന്ദര്‍ശിച്ചതിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പത്രസമ്മേളനം നടത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+