എത്ര കള്ളപ്പണം തിരിച്ചെത്തി? തീവ്രവാദം അവസാനിച്ചോ? ട്വിറ്ററില്‍ ട്രന്‍ഡിംഗായി #Black_Day_Indian_Economy
ദില്ലി: 2016 നവംബര്‍ 8, അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത് ഒരു ഇന്ത്യക്കാരും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും ഒരിക്കലും മറക്കില്ല. അന്ന് നിലവിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരോധിക്കുകയായിരുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കാനും പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റം സാധ്യമകമാക്കാനും വേണ്ടിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

എന്നാല്‍ അന്നത്തെ മോദി സര്‍ക്കാരിന്റെ തീരുമാനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത പ്രത്യാഘാതമാണ് സൃഷ്ടിച്ചതെന്നാണ് പൊതുവെയുല്‌ള വിലയിരുത്തല്‍. സാധാരണ ജനങ്ങളെ സംഘടിതമായി കൊള്ളയടിക്കുന്നതും നിയമത്തിന്റെ മറവിലുള്ള കവര്‍ച്ച ചെയ്യലുമെന്നാണ് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ മന്‍മോഹന്‍സിംഗ് നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചത്.

ഇന്ന് നോട്ട് നിരോധനമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അഞ്ചാണ്ട് പിന്നിടുകയാണ്. ന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും രാജ്യത്തെ കറന്‍സി ഉപയോഗം ഉയര്‍ന്നുതന്നെയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ എട്ടിന് പുറത്തിറക്കിയ സ്ഥിതിവിവരമനുസരിച്ച് പൊതുജനങ്ങള്‍ തമ്മില്‍ വിതരണം ചെയ്യുന്ന കറന്‍സിയുടെ മൂല്യം 28 കോടിയിലധികം രൂപവരും. നോട്ടുനിരോധനം നടന്ന 2016 നവംബര്‍ ആദ്യവാരം 17.97 ലക്ഷം കോടി മാത്രമായിരുന്നു.

നോട്ട് നിരോധനത്തിന് അഞ്ച് വര്‍ഷം തികയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മോദി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ശക്തമാകുകയാണ്. ട്വിറ്ററില്‍ ഇതിനോടകം തന്നെ #black_day_indian_economy എന്ന ഹാഷ് ടാഗ് ട്രെന്‍ഡിംഗിലാണ്. നോട്ട് നിരോധനം മോദി സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനമാണെന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. കൂടാതെ എത്ര കള്ളപ്പണം തിരിച്ചെത്തി, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചോ എന്നീ ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങലാണ് മോദി സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതം പോലെ കറന്‍സി മുക്ത ഭാരതത്തെ കുറിച്ചും വാചാലനായ നരേന്ദ്രമോദി രാജ്യത്തിന് സമ്മാനിച്ച ഇരുണ്ട ഏടായിരുന്നു 2016 നവംബര്‍ എട്ടും എട്ടാം തീയതി നടന്ന എട്ടുമണി പ്രസംഗവുമെന്ന് കെസി വേണുഗോപാല്‍ വിമര്‍ശിച്ചു.

കഷ്ടപ്പെട്ട അധ്വാനിച്ച് ബാങ്കുകളില്‍ സൂക്ഷിച്ചിരുന്ന തങ്ങളുടെ സ്വന്തം പണം എടുക്കാന്‍ പോലും കഴിയാതെ ജനങ്ങള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വരി വരിയായി നിന്നതും ഒരു നേരത്തെ അന്നത്തിന് വഴിയില്ലാതെ പരിഭ്രാന്തരായി ജനങ്ങള്‍ നെട്ടോട്ടമോടുന്ന ചിത്രവും ഓര്‍മ്മയിലുണ്ട്.
പക്ഷെ ഇന്നും ഈ രാജ്യത്ത് നോട്ട് നിരോധനം വലിയ മാറ്റങ്ങളാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് വിമ്പ് പറയുന്നവരുണ്ട്. അവര്‍ ഇന്നും വിഢ്ഡികളുടെ സ്വര്‍ഗത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മൂക്കുകുത്തിയ രൂപ, കുതിച്ചുയരുന്ന ഇന്ധനവില, ചാഞ്ചാടുന്ന ഓഹരിവിപണി, കിട്ടാക്കട പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ബാങ്കിങ് മേഖല, മുരടിച്ച കാര്‍ഷികവ്യാവസായികമേഖലകള്‍, കുതിച്ചുയരുന്ന തൊഴിലില്ലായ്മ മോഡിയുടെ നോട്ടുപിന്‍വലിക്കല്‍ അഞ്ച് വര്‍ഷം പിന്നിടുമ്പോഴത്തെ ഇന്ത്യന്‍ സമ്പത്ത്വ്യവസ്ഥയുടെ ദയനീയചിത്രത്തെ ഇങ്ങനെ ചുരുക്കാം. കറന്‍സി രൂപത്തില്‍ ഇടപാടുകള്‍ നടക്കുന്ന മേഖലകളില്‍ പെട്ടെന്നുണ്ടായ നോട്ടുക്ഷാമം പ്രതിസന്ധി സൃഷ്ടിച്ചു. ആയിരക്കണക്കിന് ചെറുകിട വ്യവസായശാലകള്‍ അടച്ചുപൂട്ടി. അസംഘടിതമേഖലയെ ഏതെല്ലാം വിധം ബാധിച്ചുവെന്നതിന് ആധികാരികമായ കണക്കുകള്‍ എവിടെയുമില്ല. ഇന്ത്യയുടെ വളര്‍ച്ചയില്‍ നോട്ടുപിന്‍വലിക്കല്‍ സൃഷ്ടിച്ച ആഘാതം കൂടുതല്‍ ഗുരുതരവും ദീര്‍ഘനാള്‍ തുടരുന്നതുമാണ്- സിപിഎം നേതാവ് ടിപി രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications