ഹിസ്ബുള്‍ മുജാഹിദ്ദീൻ തലവനെ വധിച്ച സംഭവം, കാശ്മീരില്‍ പ്രതിഷേധം, ഒരാള്‍ കൊല്ലപ്പെട്ടു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ ഉള്‍പ്പടെ എട്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാശ്മീരില്‍ പ്രതിഷേധം. സംഭവത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ചയാണ് ബുര്‍ഹന്‍ വാനിയുടെ പിന്‍ഗാമിയായ സബ്‌സര്‍ ഭട്ട് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പുല്‍വാമിയിലെ ത്രാലിലാണ് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ സബ്‌സര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് കാശ്മീരില്‍ പ്രതിഷേധം ശക്തമാകുന്നു.

റാംപൂര്‍ സെക്ടറില്‍ വെച്ച്

റാംപൂര്‍ സെക്ടറില്‍ വെച്ച്

സബ്‌സര്‍ ഭട്ട് ഉള്‍പ്പടെ ഏറ്റുമുട്ടലില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ആറു പേരെ റാംപൂരിലുണ്ടായ നുഴഞ്ഞുകേറ്റ ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.

വന്‍ ആയുധശേഖരം

വന്‍ ആയുധശേഖരം

കൊല്ലപ്പെട്ടവരില്‍ നിന്ന് വന്‍ ആയുധശേഖരമാണ് കണ്ടെത്തിയത്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവനായി

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവനായി

2016ല്‍ ദക്ഷിണ കാശ്മീരിലുണ്ടായ ആക്രമണത്തിലാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ ബര്‍ഹാന്‍ വാനി കൊല്ലപ്പെടുന്നത്. തുടര്‍ന്നാണ് സബ്‌സര്‍ ഭട്ടിനെ തലവനാക്കുന്നത്. ഇന്ത്യന്‍ സൈന്യവുമായി ട്രാലിയിലുണ്ടായ ഏറ്റുമുട്ടലിലാണ് സബ്‌സാര്‍ ഭട്ട് കൊല്ലപ്പെട്ടത്.

നുഴഞ്ഞുകേറ്റം തടഞ്ഞു

നുഴഞ്ഞുകേറ്റം തടഞ്ഞു

ശനിയാഴ്ച രാവിലെ ഉറി സെക്ടറിനടുത്ത് രാം പൂരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച നാലു ഭീകരരരെ സൈന്യം വധിച്ചു.

English summary
One killed, many injured in Kashmir protests after killing of Burhan successor Sabzar Bhat.
Please Wait while comments are loading...