മറ്റൊരു ബിജെപി എംഎല്‍എ കൂടി രാജിവച്ചു; ഗോവയില്‍ കളംമാറ്റം തകൃതി, 7 മണിക്കൂറില്‍ 2 രാജി

പനാജി: ഗോവയില്‍ ബിജെപി എംഎല്‍എ രാജിവച്ചു. മായിം മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ പ്രവീണ്‍ സന്‍ത്യ ആണ് രാജിവച്ചത്. രാവിലെ ബിജെപി മന്ത്രി മൈക്കല്‍ ലോബോ രാജിവച്ചിരുന്നു. ഏഴാമത്തെ മണിക്കൂറിലാണ് രണ്ടാമത്തെ എംഎല്‍എ ബിജെപിക്ക് നഷ്ടമായത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയില്‍ നേതാക്കളുടെ കളംമാറ്റം തുടരുകയാണ്. ബിജെപിയില്‍ നിന്ന് ഇതുവരെ നാല് എംഎല്‍എമാരാണ് രാജിവച്ചത്.

നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു പ്രവീണ്‍. 2012ല്‍ മല്‍സരിപ്പിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടു. 2017ലെ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേരുകയും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിക്കുകയും ചെയ്തു. മുന്‍ വിദ്യാഭ്യാസ മന്ത്രി ഹരീഷ് പ്രഭുവിന്റെ മകനാണ് പ്രവീണ്‍. നോര്‍ത്ത് ഗോവ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് 1991 ല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി കൂടിയാണ് ഹരീഷ് പ്രഭു. അദ്ദേഹം കഴിഞ്ഞ വര്‍ഷം മരിച്ചു.

b

ഗോവയിലെ പ്രാദേശിക കക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി (എംജിപി)യില്‍ ചേരാനാണ് പ്രവീണിന്റെ തീരുമാനം. ഈ പാര്‍ട്ടി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നു. ഗോവയില്‍ ആദ്യമായിട്ടാണ് മമതയുടെ പാര്‍ട്ടി മല്‍സരിക്കുന്നത്. ഇത്തവണ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ തൃണമൂല്‍ കോണ്‍ഗ്രസും മല്‍സര രംഗത്തുണ്ട്.

ഫെബ്രുവരി 14നാണ് ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. കൂടാതെ നാല് സംസ്ഥാനങ്ങളിലേക്ക് കൂടി കഴിഞ്ഞ ദിവസം തിഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍ എന്നിവയാണവ. പഞ്ചാബ് മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ബാക്കി നാല് സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തില്‍. എല്ലാ സംസ്ഥാനങ്ങളിലും മാര്‍ച്ച് 10നാണ് ഫല പ്രഖ്യാപനം.

ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി) എംജിപി, എന്‍സിപി എന്നീ കക്ഷികളാണ് ഗോവയില്‍ മല്‍സര രംഗത്തുള്ളത്. ഇതില്‍ കോണ്‍ഗ്രസും ജിഎഫ്പിയും സഖ്യമുണ്ടാക്കിയിട്ടുണ്ട്. തൃണമൂലും എംജിപിയും സഖ്യത്തിലാണ്. ബിജെപി ഇത്തവണ തനിച്ചാണ്. എന്‍സിപി നിലപാട് വ്യക്തമാക്കിയിട്ടില്ല. ഒരുപക്ഷേ അവര്‍ കോണ്‍ഗ്രസിനൊപ്പം നിന്നേക്കുമെന്നാണ് അനൗദ്യോഗിക വിവരം.

ബിജെപി മന്ത്രി മൈക്കല്‍ ലോബോ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഇന്ന് രാവിലെയാണ്. ബിജെപിയുടെ ന്യൂനപക്ഷ മുഖങ്ങളിലൊന്നായിരുന്നു ലോബോ. ഇതോടെ ബിജെപി എംഎല്‍എമാരുടെ എണ്ണം 23 ആയി കുറഞ്ഞു. 40 അംഗ നിയമസഭയാണ് ഗോവയിലേത്. 2017ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ കക്ഷിയായെങ്കിലും ചെറുപാര്‍ട്ടികളെ ചേര്‍ത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

അതേസമയം, മണിപ്പൂരില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി പാര്‍ട്ടി വൈസ് പ്രസിഡന്റും എംഎല്‍എയുമായ ചാള്‍ട്ടന്‍ലിന്‍ ആമോ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ഘട്ടങ്ങളായിട്ടാണ് മണിപ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഫെബ്രുവരി 27നും മാര്‍ച്ച് 3നുമാണ് പോളിങ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+