കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിന് അപകട മണി, മണിപ്പൂരിൽ മൂന്നിലൊരു ഭാഗം എംഎൽഎമാരും ബിജെപിയിലേക്ക്!

Google Oneindia Malayalam News

ഗുവാഹട്ടി: മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നീക്കം നടത്തുന്ന കോണ്‍ഗ്രസിന് അപകട മണി. മണിപ്പൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ഒരു കൂട്ടം എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍.

മണിപ്പൂര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് സ്പീക്കര്‍ക്ക് നല്‍കിയിരുന്നു. ഇതിന് പിറകേയാണ് കോണ്‍ഗ്രസിന് വന്‍ തിരിച്ചടി.

കോണ്‍ഗ്രസിന് മറുപണി

കോണ്‍ഗ്രസിന് മറുപണി

ഭരണകക്ഷിയില്‍ തന്നെയുളള എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിന് അട്ടിമറി ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് മണിപ്പൂരില്‍ ബിജെപി കോണ്‍ഗ്രസിന് മറുപണി നല്‍കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് മൂന്ന് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തൃണമൂല്‍ എംഎല്‍എയും ഒരു സ്വതന്ത്രനും സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചു.

സര്‍ക്കാരിനെ വീഴാതെ സംരക്ഷിക്കാൻ

സര്‍ക്കാരിനെ വീഴാതെ സംരക്ഷിക്കാൻ

ഭരണകക്ഷിയായ എന്‍പിപിയുടെ നാല് എംഎല്‍എമാരും ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. പിന്നീട് ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് എന്‍പിപി എംഎല്‍എമാരെ അനുനയിപ്പിച്ചത്. സര്‍ക്കാരിനെ വീഴാതെ സംരക്ഷിക്കാനുളള നീക്കങ്ങളിലേക്ക് ബിജെപി കടന്നിരിക്കുകയാണ്.

ബിജെപിയില്‍ ചേരും

ബിജെപിയില്‍ ചേരും

ഇംഫാല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഭൂരിപക്ഷം വരുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വരും ദിവസങ്ങളില്‍ ബിജെപിയില്‍ ചേരും എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരു വിഭാഗം ഓഗസ്റ്റില്‍ ബിജെപിയില്‍ ചേര്‍ന്നേക്കും എന്നുളള വാര്‍ത്തകളും മണിപ്പൂരില്‍ നിന്ന് പുറത്ത് വരുന്നുണ്ട്.

ബിജെപി സര്‍ക്കാരുണ്ടാക്കി

ബിജെപി സര്‍ക്കാരുണ്ടാക്കി

നിയമസഭാ തിരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാല്‍ ചെറുകക്ഷികളുടേയും സ്വതന്ത്രരുടേയും പിന്തുണയോടെ ബിജെപി സര്‍ക്കാരുണ്ടാക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് നേരത്തെ 7 എംഎല്‍എമാരെ ബിജെപി സ്വന്തം പാളയത്തില്‍ എത്തിച്ചിരുന്നു.

രാജ്യസഭാ തിരഞ്ഞെടുപ്പിലും വിജയം

രാജ്യസഭാ തിരഞ്ഞെടുപ്പിലും വിജയം

അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാനായി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് മാറി ചെയ്ത രണ്ട് എംഎല്‍എമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെയാണ് കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ വഷളായിരിക്കുന്നത്. ആര്‍കെ ഇമോ, ഓക്രാം ഹെന്‍രി എന്നിവര്‍ക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ബിജെപിക്ക് 28 വോട്ടുകള്‍

ബിജെപിക്ക് 28 വോട്ടുകള്‍

കോണ്‍ഗ്രസിന് വിജയിക്കാനാവശ്യമായ വോട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം നടത്തിയ നീക്കങ്ങളിലൂടെ ബിജെപി തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ലെയ്‌സെംബ സനജാവോബയെ രാജ്യസഭയില്‍ എത്തിക്കുകയായിരുന്നു. കോണ്‍ഗ്രസിന് 24 വോട്ടുകള്‍ മാത്രം ലഭിച്ചപ്പോള്‍ ബിജെപിക്ക് 28 വോട്ടുകള്‍ ലഭിച്ചു.

ബീരേന്‍ സിംഗിന്റെ മരുമകൻ

ബീരേന്‍ സിംഗിന്റെ മരുമകൻ

ആര്‍കെ ഇമോ മണിപ്പൂര്‍ മുന്‍മുഖ്യമന്ത്രി ആര്‍കെ ജയ്ചന്ദ്ര സിംഗിന്റെ മകനും നിലവിലെ മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ മരുമകനുമാണ്. സഗോള്‍ബന്ദ് മണ്ഡലത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എയാണ്. ഓക്രാം ഹെന്‌റി മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും നിലവിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും ആയ ഓക്രാം ഇബോബിയുടെ അനന്തിരവനും വാംഘേയ് മണ്ഡലത്തിലെ എംഎല്‍എയുമാണ്.

ബന്ധം വര്‍ഷങ്ങളായി വഷളായി തുടരുന്നു

ബന്ധം വര്‍ഷങ്ങളായി വഷളായി തുടരുന്നു

ആകെ ഇമോയും ഇബോബിയും തമ്മിലുളള ബന്ധം വര്‍ഷങ്ങളായി വഷളായി തുടരുകയാണ്. ഇമോയെ തനിക്കുളള ഭീഷണിയായാണ് ഇബോബി കാണുന്നത്. ഇമോയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് കൊണ്ട് പോകാമെന്നും എഐസിസിയില്‍ ഉള്‍പ്പെടുത്താമെന്നുമുളള വാഗ്ദാനങ്ങള്‍ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഇമോ ബിജെപി മുഖ്യമന്ത്രിയുടെ മരുമകനാണ് എന്നുളളതും വിഷയമാണ്.

കലഹം മുതലെടുത്ത് ബിജെപി

കലഹം മുതലെടുത്ത് ബിജെപി

കോണ്‍ഗ്രസിനുളളിലെ കലഹം മുതലെടുത്താണ് ബിജെപി നീക്കം. മണിപ്പൂരില്‍ 27 കൗണ്‍സിലര്‍മാര്‍ ഉളളതില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ 9 പേരാണ്. ഇവരില്‍ മിക്കവരും ബിജെപിയില്‍ ചേര്‍ന്നേക്കും. കോണ്‍ഗ്രസിലെ മൂന്നൊരു ഭാഗം എംഎല്‍എമാരും ഓഗസ്റ്റില്‍ ബിജെപിയില്‍ ചേരും എന്നാണ് സൂചന. നിലവില്‍ കോണ്‍ഗ്രസിന് 24 എംഎല്‍എമാരാണുളളത്.

ആദ്യമായി കോൺഗ്രസ് താഴെപ്പോകും

ആദ്യമായി കോൺഗ്രസ് താഴെപ്പോകും

ബിജെപിക്ക് 21 എംഎല്‍മാരാണുളളത്. ഇത് കൂടാതെ എന്‍പിപിയില്‍ നിന്നുളള എംഎല്‍എമാരുടേയും എന്‍പിഎഫ്, എല്‍ജെപി എംഎല്‍എമാരുടേയും പിന്തുണ സര്‍ക്കാരിനുണ്ട്. തൃണമൂല്‍ എംഎല്‍എയും ബിജെപിയെ പിന്തുണയ്ക്കും. കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാരും കൂടി എ്ത്തിയാല്‍ 2017ലെ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ആദ്യമായി ബിജെപിയേക്കാള്‍ അംഗബലത്തില്‍ താഴെയാവും.

English summary
One-third of the Congress MLAs are expected to join the BJP in Manipur in August
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X