കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബം നോക്കാത്തവര്‍ രാജ്യം എങ്ങനെ ഭരിക്കും: നിതിന്‍ ഗഡ്കരി! ലക്ഷ്യം മോദി?

  • By
Google Oneindia Malayalam News

Recommended Video

cmsvideo
കുടുംബം നോക്കാത്തവര്‍ രാജ്യം എങ്ങനെ ഭരിക്കും? | Oneindia Malayalam

നരേന്ദ്ര മോദിക്ക് പകരം 2019 ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര്‍എസ്എസ് സംഘടനകള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കാണിക്കുന്ന നേതാവാണ് നിതിന്‍ ഗഡ്കരി. മോദിയുടേയും ഷായുടേയും നിരന്തര വിമര്‍ശകനായ ഗഡ്കരിയുടെ പുതിയ പ്രസ്താവനയാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്.

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ചെന്നായിരുന്നു മോദിയെ ലക്ഷ്യം വെച്ചുള്ള നിതിന്‍ ഗഡ്കരിയുടെ ആദ്യ പ്രസ്താവന.ബിജെപി നേതാക്കളുടെ മണ്ടന്‍ പരാമര്‍ശങ്ങള്‍ക്കെതിരേയും ഗഡ്ഗരി ആഞ്ഞടിച്ചിരുന്നു. കുടുംബം നോക്കാന്‍ കഴിയാത്തവര്‍ എങ്ങനെ രാജ്യം ഭരിക്കുമെന്ന ഗഡ്കരിയുടെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് ചൂട് പകര്‍ന്നിരിക്കുന്നത്.വിശദാംശങ്ങളിലേക്ക്

 പൊള്ളയായ വാഗ്ദാനങ്ങള്‍

പൊള്ളയായ വാഗ്ദാനങ്ങള്‍

നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ രാഷ്ട്രീക്കാര്‍ പ്രഖ്യാപിക്കരുതെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പൊതുപരിപാടിക്കിടെ നിതിന്‍ ഗഡ്കരി പറഞ്ഞത്. വാഗ്ദാനങ്ങള്‍ നടത്തുന്ന നേതാക്കളെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ അത് നടപ്പാക്കിയില്ലെങ്കില്‍ ഇതേ ജനം നേതാക്കളെ പ്രഹരിക്കുമെന്നായിരുന്നു ഗഡ്കരിയുടെ പ്രസ്താവന.

 ഏറ്റുപിടിച്ച് പ്രതിപക്ഷം

ഏറ്റുപിടിച്ച് പ്രതിപക്ഷം

2014 വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് മോദി അധികാരത്തില്‍ ഏറിയതെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. ഗഡ്കരിയുടെ പ്രസ്താവന വന്നതോടെ മോദിയെ ലക്ഷ്യം വെച്ച് തന്നെയാണ് അദ്ദേഹം ഇത് പറഞ്ഞതെന്ന ചര്‍ച്ചകള്‍ സജീവമായി.

 കുടുംബം നോക്കാത്താവന്‍

കുടുംബം നോക്കാത്താവന്‍

ഇതിന്‍റെ ചൂടാറും മുന്‍പാണ് പുതിയ പ്രസ്താവനയുമായി ഗഡ്കരി വീണ്ടുമെത്തിയത്.കുടുംബം നോക്കാത്തവര്‍ രാജ്യം നോക്കുന്നതെങ്ങനെയെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. നാഗ്പൂരില്‍ എബിവിപിയുടെ പരിപാടിയില്‍ വെച്ചായിരുന്നു നിതിന്‍ ഗഡ്കരിയുടെ കടന്നാക്രമണം.

 പാര്‍ട്ടിക്ക് വേണ്ടി കുടുംബം വേണ്ടെന്ന്

പാര്‍ട്ടിക്ക് വേണ്ടി കുടുംബം വേണ്ടെന്ന്

കുടുംബത്തോടുള്ള ഉത്തരവാദിത്വം നടപ്പാക്കാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് രാജ്യം ഭരിക്കുകയെന്ന് ഗഡ്കരി ചോദിച്ചു. ബിജെപിക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ജീവിതം മാറ്റിവെച്ചു എന്ന് പറയുന്നവര്‍ ഉണ്ട്. അത്തരക്കാരോട് താന്‍ ഒരിക്കല്‍ താന്‍ കുടുംബത്തെ കുറിച്ച് ചോദിച്ചു.

 മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

കുടുംബത്തില്‍ ആരെല്ലാമുണ്ടെന്ന ചോദ്യത്തിന് വീട്ടില്‍ ഭാര്യയും കുട്ടിയും ഉണ്ടെന്നും തനിക്ക് ഒരു കട ഉണ്ടായിരുന്നെന്നും ലാഭമില്ലാത്തതിനാല്‍ കട അടച്ചുപൂട്ടിയെന്നുമായിരുന്നു അയാളുടെ മറുപടി.ആദ്യം കുടുംബം നോക്കൂ,എന്നിട്ടാകാം മറ്റെന്തും എന്നായിരുന്നു അവരോടുള്ള തന്‍റെ മറുപടി,ഗഡ്കരി പറഞ്ഞു.

 ആദ്യം വീടിന് വേണ്ടി

ആദ്യം വീടിന് വേണ്ടി

കാരണം കുടുംബം നോക്കാത്തവര്‍ക്ക് ഒരിക്കലും രാജ്യം നോക്കാന്‍ കഴിയില്ല. കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ട ആവശ്യമായ കാര്യങ്ങള്‍ ചെയ്ത ശേഷം പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കൂവെന്നും താന്‍ അയാളോട് പറഞ്ഞു. ഗഡ്കരി പ്രസംഗത്തില്‍ വ്യക്തമാക്കി.

 മോദിയുടെ പ്രസ്താവന

മോദിയുടെ പ്രസ്താവന

ഗഡ്കരിയുടെ പുതിയ പ്രസ്താവനയും മോദിയെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് അഭിപ്രായമുയരുന്നത്. രാജ്യത്തിന് വേണ്ടി കുടുംബം ഉപേക്ഷിച്ചയാളാണ് താന്‍ എന്നായിരുന്നു മോദി മുന്‍പ് പറഞ്ഞത്. ഭാര്യയായ യോശോദാ ബെന്നിനെ ഉപേക്ഷിച്ചതിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴായിരുന്നു മോദിയുടെ ഇത്തരത്തില്‍ പ്രതികരിച്ചത്.

 വീട് വിട്ട് പോയി

വീട് വിട്ട് പോയി

പതിനേഴാം വയസില്‍ യശോദാ ബെന്നിനെ മോദി വിവാഹം ചെയ്തിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ദാമ്പത്യം അവസാനിച്ചു. വിവാഹം കഴിഞ്ഞ ശേഷം മോദിയുടെ നിര്‍ബന്ധത്തിന് വഴങ്ങി താന്‍ പഠിക്കാന്‍ പോയപ്പോള്‍ അദ്ദേഹം വീട് വിട്ട് പോയെന്നും പിന്നീട് മടങ്ങിവന്നില്ലെന്നുമായിരുന്നു യശോദാ ബെന്‍ പറഞ്ഞിരുന്നത്.

 ആഗ്രഹമുണ്ടെന്ന് ബെന്‍

ആഗ്രഹമുണ്ടെന്ന് ബെന്‍

പ്രധാനമന്ത്രിയായ ശേഷവും മോദിയുടെ ഒപ്പം കഴിയാന്‍ ആഗ്രഹമുണ്ടെന്ന് യോശാദാ ബെന്‍ പറഞ്ഞിരുന്നെങ്കിലും മോദി അതിന് തയ്യാറായിരുന്നില്ല.ഭാര്യയെ ഉപേക്ഷിച്ച മോദിയുടെ നടപടിയെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

English summary
"One Who Can't Take Care Of Home Can't Manage Country": Nitin Gadkari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X