കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ ഗ്രൗണ്ടിലിറങ്ങി തന്ത്രം പയറ്റി ഉമ്മന്‍ചാണ്ടി; അധ്യാപകസമൂഹം കോണ്‍ഗ്രസ് പാളയത്തില്‍

Google Oneindia Malayalam News

ഹൈദരാബാദ്: കര്‍ണാടകയ്ക്ക് പിന്നാലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ച് ദക്ഷിണേന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. ടിആര്എസിനെതിരെ ടിഡിപിയുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസ് തെലങ്കാനയില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ദേശീയ നേതൃത്വവും തെലങ്കാനയ്ക്ക് പ്രത്യേക ശ്രദ്ധയാണ് നല്‍കുന്നത്.

<strong>ബിജെപിക്കൊപ്പം പോയ പിസി ജോര്‍ജ്ജിന് പണികിട്ടിത്തുടങ്ങി; സ്വന്തം പാര്‍ട്ടിയില്‍ വിള്ളല്‍, തര്‍ക്കം</strong>ബിജെപിക്കൊപ്പം പോയ പിസി ജോര്‍ജ്ജിന് പണികിട്ടിത്തുടങ്ങി; സ്വന്തം പാര്‍ട്ടിയില്‍ വിള്ളല്‍, തര്‍ക്കം

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇതിനോടകം തന്നെ നിരവധി പൊതുയോഗങ്ങളിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ പങ്കെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസും ടിഡിപിയും ചേര്‍ന്ന് നടത്തിയ മഹാറാലിയില്‍ ടി ആര്‍ എസിനെതിരെ രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഭരണംപിടിക്കാന്‍ കോണ്‍ഗ്രസ്സിന് തന്ത്രങ്ങള്‍ ഒരുക്കാന്‍ മലയാളികളുടെ സ്വന്തം ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യവും തെലങ്കാനയില്‍ സജീവമാണ്.

ആന്ധ്രയുടെ ചുമതല

ആന്ധ്രയുടെ ചുമതല

ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് ഉമ്മന്‍ചാണ്ടിയെങ്കിലും ഇപ്പോള്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നത് തെലങ്കാനയിലാണ്. ഉമ്മന്‍ചാണ്ടി മാത്രമല്ല ആന്ധ്രയിലെ പല നേതാക്കളും ഇപ്പോള്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന്റെ പ്രചരണ പരിപാടികളില്‍ സജീവമാണ്.

വിഭജിക്കപ്പെട്ടെങ്കിലും

വിഭജിക്കപ്പെട്ടെങ്കിലും

2014 ല്‍ രണ്ടായി വിഭജിക്കപ്പെട്ടെങ്കിലും ഭാഷാപരമായും സാംസ്‌കാരികപരമായും ആന്ധ്രയേയും തെലങ്കാനയേയും കൂട്ടിയിണക്കുന്ന പലഘടകങ്ങളും ഉണ്ട്. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് രണ്ട് സംസ്ഥാനങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന പാര്‍ട്ടിയുമാണ്.

പാര്‍ട്ടിക്ക് മുതല്‍ കൂട്ട്

പാര്‍ട്ടിക്ക് മുതല്‍ കൂട്ട്

അതിനാല്‍ തന്നെ തെലങ്കാനയിലെ വിജയപരാജയങ്ങള്‍ വരാനിരിക്കുന്ന ആന്ധ്രാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കും. ഇത് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. ആ ശ്രമങ്ങളില്‍ പാര്‍ട്ടിക്ക് മുതല്‍ കൂട്ടാവുകയാണ് ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങള്‍.

ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം

ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം

ചുമ്മാ പ്രചരണങ്ങളില്‍ സാന്നിധ്യം അറിയിക്കുന്നതില്‍ ഒതുങ്ങി നില്‍ക്കുന്നില്ല തെലങ്കാനയിലെ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം. ഗ്രൗണ്ടില്‍ ഇറങ്ങിയുള്ള കളികള്‍ സംസ്ഥാനത്ത് വലിയൊരു വിഭാഗം വോട്ടര്‍മാരെ കോണ്‍ഗ്രസ്സിനോട് അടുപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.

കോണ്‍ഗ്രസ്സുമായി അടുപ്പിച്ചത്

കോണ്‍ഗ്രസ്സുമായി അടുപ്പിച്ചത്

നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുമായി അകന്ന സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളെ കോണ്‍ഗ്രസ്സുമായി അടുപ്പിച്ചത് ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ ആയിരുന്നു. കഴിഞ്ഞ ദിവസം നടന്ന അധ്യാപകരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടേയും സമ്മേളനം രാഹുല്‍ഗാന്ധിയായിരുന്നു ഉദ്ഘാടനം ചെയ്തത്.

നിരന്തരം ചര്‍ച്ച

നിരന്തരം ചര്‍ച്ച

തെലങ്കാനയില്‍ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെക്കാള്‍ കൂടുതല്‍ ഇവരാണ് ആധിപത്യം പുലര്‍ത്തുന്നത്. പല വിഷയങ്ങളിലൂന്നി ഇവര്‍ നിരന്തരം സര്‍ക്കാറുമായി നേരത്തെ നിരന്തരം ചര്‍ച്ച നടത്തിയിരുന്നു.

ടിആര്‍എസുമായി അകലുന്നത്

ടിആര്‍എസുമായി അകലുന്നത്

പ്രശ്‌ന പരിഹാരത്തിനായി വലിയ വാഗ്ദാനങ്ങളായിരുന്നു മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖരറാവും ഇവര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇതൊന്നും പാലിക്കാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചന്ദ്രശേഖരറാവുവിന് കഴിഞ്ഞില്ല. ഇതോടെയാണ് അധ്യാപകരും മാനേജ്‌മെന്റുകളും ടിആര്‍എസുമായി അകലുന്നത്.

രാഹുല്‍ ഗാന്ധിയെ നേരിട്ടെത്തിച്ചു

രാഹുല്‍ ഗാന്ധിയെ നേരിട്ടെത്തിച്ചു

സംഭവം മനസ്സിലാക്കിയ ഉമ്മന്‍ചാണ്ടി തെലങ്കാനയില്‍ എത്തി ഇവരുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഒരു ലക്ഷത്തിലേറെ വരുന്ന അധ്യാപക സമൂഹത്തേയും മാനേജ്‌മെന്റ് പ്രതിനിധികളേയും ഒപ്പം നിര്‍ത്താന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ടെത്തിച്ചാണ് ഉമ്മന്‍ചാണ്ടി ഇവര്‍ക്ക് ഉറപ്പ് നല്‍കിയത്.

അംഗീകാരം

അംഗീകാരം

അധ്യാപകരുടേയും മാനേജ്‌മെന്റ് പ്രതിനിധികളുടേയും സംഘടനയുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത രാഹുല്‍ ഗാന്ധി വേദിക്ക് പിന്നില്‍ ഒതുങ്ങി നിന്ന ഉമ്മന്‍ചാണ്ടിയെ സംസാരിക്കാന്‍ ക്ഷണിച്ചത് ഈ വിഭാഗത്തെ കോണ്‍ഗ്രസ്സിനോട് അടുപ്പിക്കാന്‍ അദ്ദേഹം കാണിച്ച പ്രയത്‌നത്തിനുള്ള അംഗീകാരം കൂടിയായി.

ടിആര്‍എസ് മാത്രമല്ല

ടിആര്‍എസ് മാത്രമല്ല

കോണ്‍ഗ്രസ്സിന് എതിരാളികളായി ടിആര്‍എസ് മാത്രമല്ല, രഹസ്യമായി അവര്‍ക്ക് പിന്തുണ കൊടുക്കുന്ന ബിജെപിയുമുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെടുന്നത്. 2014 തെലുങ്കാന കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടത് ചെറിയ വ്യത്യാസത്തിന് മാത്രമായിരുന്നെന്നും അദ്ദേഹം പറയുന്നു.

ജനങ്ങള്‍ക്ക് അറിയാം

ജനങ്ങള്‍ക്ക് അറിയാം

എന്നാല്‍ പീന്നീട് കോടികള്‍ എറിഞ്ഞ് ടിആര്‍എസ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കുകയായിരുന്നു. അത് ജനാധിപത്യപരമായി തിരഞ്ഞെടുപ്പിലൂടെയായിരുന്നില്ല. ഇതെല്ലാം ജനങ്ങള്‍ക്ക് നന്നായി അറിയാം. ഇത്തവണ ജനം കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ എത്തിക്കും.

മുസ്ലിം പിന്തുണ ലഭിക്കില്ല

മുസ്ലിം പിന്തുണ ലഭിക്കില്ല

ടിആര്‍എസിന്റെ ശക്തി ന്യൂനപക്ഷമാണ്. പ്രത്യേകിച്ച് മുസ്ലിം വിഭാഗം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലാണ് ഏറ്റുമുട്ടുക. അപ്പോള്‍ ടിആര്‍എസിന് മുസ്ലിം പിന്തുണ ലഭിക്കില്ല. ഈ അപകടം മുന്നില്‍ കണ്ടാണ് ചന്ദ്രശേഖര റാവു നേരത്തെ നിയമസസഭ പിരിച്ചു വിട്ടതെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

English summary
oommen chandy election work in telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X