Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പറേഷന്‍ സിന്ദൂര്‍ Live: 'ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നത് വരെ പാകിസ്ഥാന് വെള്ളമില്ല'

ന്യൂഡല്‍ഹി: അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാൻ ഉപേക്ഷിക്കുന്നതുവരെ ഇന്ത്യ സിന്ധു നദീജല കരാർ നിർത്തിവയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ. കരാറിന്റെ ആമുഖത്തിൽ വ്യക്തമാക്കിയതുപോലെ സൗഹൃദത്തിന്റെ ആത്മാവിലാണ് സിന്ധു നദീജല കരാർ നിലവില്‍ വന്നത്. എന്നിരുന്നാലും, അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പാകിസ്ഥാൻ പതിറ്റാണ്ടുകളായി ഈ തത്വങ്ങൾ ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. നമ്മുടെ നാട്ടിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ച ഭീകരരെ നമ്മള്‍ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കി. ഇന്നാട്ടിലെ സ്ത്രീകള്‍ക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ സമര്‍പ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഭീകരവാദത്തിന്റെ ക്രൂരമുഖമാണ് പഹൽഗാമിൽ കണ്ടത്. നമ്മുടെ ഡ്രോണുകളും മിസൈലുകളും പാകിസ്ഥാനിലെ ഭീകരവാദികളെ വിറപ്പിച്ചു. ഭീകരവാദികളുടെ കേന്ദ്രങ്ങളിൽ ചെന്നാണ് ഇന്ത്യ മറുപടി നൽകിയത്. ഭീകരവാദികളുടെ കേന്ദ്രങ്ങൾ ഇന്ത്യ ചാമ്പലാക്കി. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് നൂറിലേറെ ഭീകരരാണ്. ഭീകരവാദം പഠിപ്പിച്ചു വിടുന്ന കേന്ദ്രങ്ങളാണ് ഇല്ലാതാക്കിയത്. തിരിച്ചടിയിൽ വിറച്ച് പോയ പാകിസ്ഥാൻ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇങ്ങോട്ട് വരികയായിരുന്നു.

Operation Sindoor

ഇന്ത്യയെ ആക്രമിച്ചാൽ ശക്തമായി തന്നെ രാജ്യം തിരിച്ചടിക്കും. ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നയപ്രഖ്യാപനമായിരുന്നു. ഭീകരവാദവും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും രണ്ടായി കാണില്ലെന്നും മോദി പറഞ്ഞു. ആണവായുധമെന്ന ഭീഷണി ഇന്ത്യയോട് വേണ്ടെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നൽകി. 'ഇപ്പോൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ തന്നെ ഭീകരവാദം തിരിച്ചടിക്കും. ഭീകരവാദവും വ്യാപാരവും ഒരുമിച്ചു പോകില്ല, വെള്ളവും രക്തവും ഒന്നിച്ച് ഒഴുകില്ല. പാക് സർക്കാർ പിന്തുണക്കുന്ന ഭീകരസംഘടനകൾക്ക് എതിരെ പോരാട്ടം തുടരും. പാകിസ്ഥാനുമായി പാക് അധീന കാശ്മീരിൽ മാത്രമായിരിക്കും ചർച്ചയെന്നും പ്രധാനമന്ത്രി അഭിസംബോധനയിൽ വ്യക്തമാക്കി.

May 13, 2025, 9:18 pm IST

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനോട് രാജ്യം വിടാന്‍ നിർദേശിച്ച് ഇന്ത്യ. നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടി. 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടാനാണ് നിർദേശം.
May 13, 2025, 6:59 pm IST

കഴിഞ്ഞ രണ്ട് വർഷത്തോളമായി, ലഷ്കർ-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF)-നെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള വിവരങ്ങൾ നമ്മള്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലുമായും ഉപരോധ സമിതിയുടെ നിരീക്ഷണ സംഘവുമായും പങ്കുവെക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഞങ്ങൾ പങ്കിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
May 13, 2025, 6:57 pm IST

ഈ നിന്ദ്യമായ ഭീകരപ്രവർത്തനത്തിന്റെ കുറ്റവാളികളെയും, സംഘാടകരെയും, ധനസഹായം നൽകുന്നവരെയും, സ്പോൺസർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്ന് യുഎൻ സുരക്ഷാ കൗൺസില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറയുന്നു.
May 13, 2025, 6:56 pm IST

പഹൽഗാമിൽ ഭീകരതയുടെ ഇരകൾ ഇന്ത്യൻ വിനോദസഞ്ചാരികളാണെന്നും തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം അതിർത്തിക്കപ്പുറത്തുള്ള പാകിസ്ഥാനാണെന്നും ലോകത്തിന് ധാരണയുണ്ട്. നിരവധി വിദേശ നേതാക്കൾ സ്വയം പ്രതിരോധിക്കാനും ജനങ്ങളെ സംരക്ഷിക്കാനുമുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു.
May 13, 2025, 6:51 pm IST

വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളെ കാണുന്നു.
May 13, 2025, 6:50 pm IST

വ്യാപാര കരാറിനെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദം നിശേധിച്ച് വിദേശകാര്യ മന്ത്രാലയം നിരാകരിക്കുന്നു. സൈനിക നടപടികളെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥരുമായി മാത്രമാണ് സംസാരിച്ചതെന്നും വിദേശകാര്യമന്ത്രാലയം
May 13, 2025, 3:14 pm IST

ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വിമാന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. നിരവധി സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടു
May 13, 2025, 1:05 pm IST

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേന വധിച്ച ഭീകരരുടെ എണ്ണം മൂന്നായി. തിരച്ചില്‍ തുടരുന്നു
May 13, 2025, 1:03 pm IST

സൈനികരെ പ്രധാനമന്ത്രി അഭിനന്ദിച്ചു, രാജ്യത്തിന്റെ നന്ദി അറിയിച്ചു
May 13, 2025, 12:44 pm IST

പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുമായി ആശയവിനിമയം നടത്തി. പാകിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ച വ്യോമസേനാ താവളങ്ങളില്‍ ആദംപൂരും ഉള്‍പ്പെട്ടിരുന്നു
May 13, 2025, 11:59 am IST

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു; രണ്ട് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു
May 13, 2025, 7:53 am IST

സുരക്ഷാ കാരണങ്ങളാല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും. ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ്, മറ്റ് അതിര്‍ത്തി നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.
May 13, 2025, 7:49 am IST

രണ്ടു ദിവസത്തെ സമാധാനത്തിന് ശേഷം വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. ഇന്നലെ രാത്രി ജമ്മുവിലെ സാംബയില്‍ ഡ്രോണ്‍ ആക്രമണ ശ്രമം
May 12, 2025, 8:23 pm IST

രാജ്യത്തിന്റെ അഭിമാനമായ സേനകൾക്ക് എന്റെ അഭിവാദ്യം
May 12, 2025, 8:22 pm IST

പാക് സർക്കാർ പിന്തുണക്കുന്ന ഭീകരസംഘടനകൾക്ക് എതിരെ പോരാട്ടം തുടരും
May 12, 2025, 8:21 pm IST

വെള്ളവും രക്തവും ഒന്നിച്ച് ഒഴുകില്ല
May 12, 2025, 8:20 pm IST

ഇപ്പോൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ തന്നെ ഭീകരവാദം തിരിച്ചടിക്കും
May 12, 2025, 8:19 pm IST

ആണവായുധമെന്ന ഭീഷണി ഇന്ത്യയോട് വേണ്ട
May 12, 2025, 8:19 pm IST

ഭീകരവാദവും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും രണ്ടായി കാണില്ല
May 12, 2025, 8:18 pm IST

ഇന്ത്യയെ ആക്രമിച്ചാൽ തിരിച്ചടിക്കും ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നയപ്രഖ്യാപനം
May 12, 2025, 8:15 pm IST

തിരിച്ചടിയിൽ വിറച്ച് പോയ പാകിസ്ഥാൻ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇങ്ങോട്ട് വന്നു
May 12, 2025, 8:14 pm IST

നമ്മുടെ നാട്ടിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ച ഭീകരരെ നമ്മൾ ഭൂമിയിൽ നിന്ന് മായ്ച്ചു
May 12, 2025, 8:12 pm IST

ഭീകരവാദം പഠിപ്പിച്ചു വിടുന്ന കേന്ദ്രങ്ങളാണ് ഇല്ലാതാക്കിയത്
May 12, 2025, 8:11 pm IST

ഭീകരവാദികളുടെ കേന്ദ്രങ്ങളിൽ ചെന്നാണ് ഇന്ത്യ മറുപടി നൽകിയത് .ഭീകരവാദികളുടെ കേന്ദ്രങ്ങൾ ഇന്ത്യ ചാമ്പലാക്കി
May 12, 2025, 8:10 pm IST

ന്യായവും നീതിയും നടപ്പാക്കലായിരുന്നു ഓപ്പറേഷൻ സിന്ദൂർ
May 12, 2025, 8:10 pm IST

ഭീകരാവാദികൾ സ്വപ്നത്തിൽ പോലും ഇന്ത്യയിൽ നിന്നും ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ച് കാണില്ല
May 12, 2025, 8:09 pm IST

നമ്മുടെ ഡ്രോണുകളും മിസൈലുകളും പാകിസ്ഥാനിലെ ഭീകരവാദികളെ വിറപ്പിച്ചു
May 12, 2025, 8:07 pm IST

ഇന്നാട്ടിലെ സ്ത്രീകൾക്ക് ഓപ്പറേഷൻ സിന്ദൂർ സമർപ്പിക്കുന്നു
May 12, 2025, 8:06 pm IST

ഭീകരവാദത്തിന്റെ ക്രൂരമുഖമാണ് പഹൽഗാമിൽ കണ്ടത്
May 12, 2025, 8:05 pm IST

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യ പ്രതികരണം സേനകൾക്ക് അഭിവാദ്യമെന്ന് പ്രധാനമന്ത്രി
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+