Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ മമതയ്ക്ക് 200 സീറ്റുകള്‍, സിപിഎം - കോണ്‍ സഖ്യം 90; സര്‍വ്വേ പറയുന്നത്...

കൊല്‍ക്കത്ത: കോണ്‍ഗ്രസും സി പി എമ്മും ഒരുമിച്ച് നിന്ന് എതിര്‍ത്താലും പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയെ താഴെയിറക്കാന്‍ പറ്റില്ല എന്ന് അഭിപ്രായ സര്‍വ്വേ ഫലം. താഴെയിറക്കാന്‍ പറ്റില്ല എന്ന് മാത്രമല്ല, കോണ്‍ഗ്രസും സി പി എമ്മും സഖ്യം ചെയ്ത് മത്സരിച്ചാല്‍ ജയിക്കുന്നതിന്റെ ഇരട്ടിയില്‍ കൂടുതല്‍ സീറ്റുകളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും സര്‍വ്വേ പറയുന്നു.

ബംഗാളി ന്യൂസ് ചാനലായ 24 ഘണ്ടാ, ജി എഫ് കെ മോഡിനൊപ്പം നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് പശ്ചിമ ബംഗാളില്‍ ഭരണത്തുടര്‍ച്ച പ്രവചിക്കുന്നത്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 200 സീറ്റുകള്‍ വരെ ലഭിച്ചേക്കും. 46 ശതമാനം വോട്ട് ഷെയറായിരിക്കും തൃണമൂലിന് ലഭിക്കുക. നാരദ സ്റ്റിംഗ് ഓപ്പറേഷന്‍ റിപ്പോര്‍ട്ടുകള്‍ ഇല്ലായിരുന്നെങ്കില്‍ 3 ശതമാനം വോട്ടുകള്‍കൂടി തൃണമൂലിന് അധികമായി കിട്ടിയേനെ എന്നും സര്‍വ്വേ പറയുന്നു.

mamat

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ തട്ടിക്കൂട്ടിയ സി പി എം - കോണ്‍ഗ്രസ് സഖ്യം 90 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് സര്‍വ്വേ പറയുന്നത്. ബി ജെ പിയുടെ കാര്യമാണ് ഏറ്റവും കഷ്ടം. കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് ബംഗാളിലെ 294 സീറ്റുകളില്‍ ആകെ കിട്ടാന്‍ സാധ്യതയുള്ളത് ഒരേ ഒരു സീറ്റാണ്. 3 സീറ്റുകള്‍ സ്വതന്ത്രരും മറ്റുള്ളവരും പങ്കിടും.

അടിസ്ഥാന വികസനത്തില്‍ നല്‍കിയ ശ്രദ്ധയാണ് മമത ബാനര്‍ജി മതി എന്ന് ബംഗാളുകാര്‍ പറയാനുള്ള കാരണം. സംസ്ഥാനത്തെ റോഡുകളുടെ കാര്യത്തില്‍ 85 ശതമാനം പേരും തൃപ്തരാണ്. കുടിവെള്ള ലഭ്യതയില്‍ 80 ശതമാനം പേരും വൈദ്യുതി ലഭ്യതയില്‍ 91 ശതമാനം പേര്‍ക്കും പരാതിയില്ല. ആരോഗ്യ - വിദ്യാഭ്യാസ രംഗങ്ങളില്‍ 85 ശതമാനത്തിന് മുകളിലാണ് മമതാ ബാനര്‍ജിയുടെ പ്രകടനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+