• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അതിര്‍ത്തി പുകയുമ്പോഴും മോദിയുടെ തിരക്ക് ലോകറെക്കോര്‍ഡ് സ്ഥാപിക്കാന്‍; രൂക്ഷ വിമര്‍ശനം

cmsvideo
  മോദിയുടെ തിരക്ക് ലോകറെക്കോര്‍ഡ് സ്ഥാപിക്കാന്‍ | Oneindia Malayayalam

  ദില്ലി: അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാവുകയും ഒരു ഇന്ത്യന്‍ പൈലറ്റ് പാകിസ്താന്‍റെ പിടിയിലായിട്ടും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് മാറ്റിവെക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ പ്രതിപക്ഷം. കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായ വിമര്‍ശനമാണ് മോദിക്കും ബിജെപിക്കുമെതിരെ ഉയര്‍ത്തുന്നത്.

  ഇന്ത്യന്‍ പൈലറ്റ് അഭിനന്ദനെ അപമാനിച്ച് പാക് വിവാദ നടി വീണ മാലിക്, നല്ല സ്വീകരണം തരുമെന്ന് ട്വീറ്റ്

  നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് മേരാ ബൂത്ത് സബ്സെ മസ്ബൂത്ത് എന്ന് പരിപാടിയുമായി മുന്നോട്ടു പോവുന്നത് അനുചിതമാണെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. എന്നാല്‍ പരിപാടി മാറ്റിവെക്കാന്‍ മോദി തയ്യാറായില്ല.. പ്രതിപക്ഷത്തിന്റെ എതിർപ്പിനൊപ്പം മേരാ ജവാൻ മേരേ മസ്ബൂത്ത്, മേരാ ബൂത്ത് സബ്സെ മസ്ബൂത്ത് എന്നീ ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡാകുകയും ചെയ്തു.

  ഒന്നരക്കോടിയോളം പേര്‍

  ഒന്നരക്കോടിയോളം പേര്‍

  15000 കേന്ദ്രങ്ങളില്‍ നിന്നായി ഒന്നരക്കോടിയോളം പേര്‍ പങ്കെടുക്കുന്ന രീതിയിലാണ് മോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടി ലോക റെക്കോര്‍ഡാകുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

  നമോ ആപ് വഴി

  നമോ ആപ് വഴി

  നമോ ആപ് വഴി നല്‍ക്ക ചോദ്യങ്ങള്‍ തിരഞ്ഞെടുത്താണ് മോദി മറുടി നല്‍കുന്നത്. പ്രതീക്ഷിച്ചത് പോലെ അതിര്‍ത്തിയിലെ നിലവിലെ സംഘര്‍ഷാവസ്ഥ സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് തുടങ്ങിയത്.

  പാകിസ്താന്‍റെ ശ്രമം

  പാകിസ്താന്‍റെ ശ്രമം

  രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും നേരിടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പാകിസ്താന്‍റെ ശ്രമം ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

  പ്രഥമ പരിഗണന

  പ്രഥമ പരിഗണന

  രാജ്യത്തിന്‍റെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും തടയും. പാക് നീക്കങ്ങളെ രാജ്യം ഒറ്റക്കെട്ടായി നേരിടും. സൈന്യത്തിന്‍റെ കരുത്തില്‍ പൂര്‍ണ്ണവിശ്വാസമുണ്ട്.

  സൈന്യത്തിനൊപ്പമുണ്ട്

  സൈന്യത്തിനൊപ്പമുണ്ട്

  രാജ്യം മുഴുവന്‍ സൈന്യത്തിനൊപ്പമുണ്ട്. നമ്മുടെ കൂട്ടായ ശ്രമത്തെ ലോകം വീക്ഷിക്കുകയാണ്. നമ്മുടെ സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. നമ്മുടെ സൈന്യത്തിന്റെ വീര്യം തകര്‍ക്കുന്ന ഒന്നും ഉണ്ടാകരുത്. ശത്രുക്കള്‍ക്ക് നമ്മുടെ നേരെ വിരല്‍ചൂണ്ടാനുള്ള ഒരു അവസരം പോലും കൊടുക്കരുതെന്നും മോദി പറഞ്ഞു.

  ജയിക്കും

  ജയിക്കും

  ഇന്ത്യ വളരും, പോരാടും, ജയിക്കുമെന്നും മോദി വ്യക്തമാക്കി. പാകിസ്താന്‍റെ പിടിയലകപ്പെട്ടിട്ടും തളരാത്ത വിങ് കമാന്‍ഡര്‍ അഭനന്ദന്‍ വര്‍ധമാനെ മോദി പ്രത്യേകം അഭിനന്ദിച്ചു. പൈലറ്റിനെ എത്രയും പെട്ടെന്നും തിരികെ എത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  വിമര്‍ശനം

  വിമര്‍ശനം

  പരിപാടിയുമായി മുന്നോട്ടു പോവാനുള്ള ബിജെപിയുടേയും മോദിയുടെയും തീരുമാനത്തെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചത്. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ ലോകറെക്കോര്‍ഡ് ഇടാനാണ് മോദിയുടെ ശ്രമമെന്നാണ് പ്രധാന വിമര്‍ശന. വൈകാതെ മേരാ ബൂത്ത് സബ്സെ മസ്ബൂത്ത് എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡാകുകയും ചെയ്തു.

  നാം ഇപ്പോള്‍ പ്രതിസന്ധിയിലാണ്

  നാം ഇപ്പോള്‍ പ്രതിസന്ധിയിലാണ്

  നാം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. നമ്മുടെ പൈലറ്റിനെ നമുക്ക് വിട്ടുകിട്ടണം. അദ്ദേഹത്തിന്‍റെ അവസ്ഥ നമുക്ക് അറിയണം. എല്ലാവരും അതില്‍ ആശങ്കപ്പെട്ടിരിക്കുകയാണ്. അതിനിടെ താങ്കള്‍ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാത്തതിനെ കുറിച്ചാണ് മോദി ആശങ്കപ്പെടുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.

  എഎപി

  എഎപി

  പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ ദേശീയ സുരക്ഷയെ ചിന്താകുലരായിരിക്കുമ്പോള്‍ പ്രധാനമന്ത്രി പോളിങ് ബൂത്തുകള്‍ ശക്തിപ്പെടുത്താനും ബിജെപി പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് റാലികള്‍ നടത്താനുമുള്ള തിരക്കിലുമാണെന്നായിരുന്നു എഎപി നേതാവ് സഞ്ജയ് സിങ് വിമര്‍ശിച്ചത്.

  സംഘര്‍ഷം തുടരുമ്പോള്‍

  സംഘര്‍ഷം തുടരുമ്പോള്‍

  അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലും ബുധനാഴ്ച രാവിലെ ദേശീയ യൂത്ത് പാര്‍ലമെന്റ് ഫെസ്റ്റിവെലില്‍ പങ്കെടുക്കുകയും ഖേലോ ഇന്ത്യ ആപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. യൂത്ത് പാര്‍ലമെന്‍റില്‍ പങ്കെടുത്തുകൊണ്ടിരിക്കേയായിരുന്നു പാക് പ്രകോപനത്തെക്കുറിച്ച് മോദി അറിയുന്നത്.

  ട്വീറ്റ്

  നരേന്ദ്രമോദി ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കുന്നു

  English summary
  Opposition parties and social media attack prime minister Narendra Modi's mega videocon amid Indo - Pak tension
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more