കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുതിരക്കച്ചവടത്തിനും ജിഎസ്ടിയോ? കൊള്ളാം...'; നിര്‍മല സീതാരാമന്റെ നാക്ക് പിഴ ആഘോഷമാക്കി പ്രതിപക്ഷം

Google Oneindia Malayalam News

ന്യൂദല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്റെ നാക്ക് പിഴ ആഘോഷമാക്കി പ്രതിപക്ഷവും സോഷ്യല്‍ മീഡിയയും. ജി എസ് ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ജി എസ് ടി സ്ലാബുകളിലെ പരിഷ്‌കരണം വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് നിര്‍മല സീതാരാമന്റെ നാക്ക് പിഴ.

കാസിനോ, കുതിര പന്തയം എന്നിവ സംബന്ധിച്ചുള്ള നികുതി പരിഷ്‌കരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍. ഇതില്‍ കുതിര പന്തയം (ഹോഴ്‌സ് റേസിംഗ്) എന്നുള്ളതിന് കുതിര കച്ചവടം (ഹോഴ്‌സ് ട്രേഡിംഗ് ) എന്നായിരുന്നു നിര്‍മല സീതാരാമന്‍ പറഞ്ഞത്.

VDF

മഹാരാഷ്ട്രയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം ഇത് ആയുധമാക്കുന്നത്. കുതിരപ്പന്തയത്തിന് ജി എസ് ടി ഏര്‍പ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുന്നതിനിടെ കുതിരക്കച്ചവടം എന്ന് നിര്‍മല സീതാരാമന്‍ പറയുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കേള്‍ക്കാം.

ഓട്ടോക്കാരനില്‍ നിന്ന് മുഖ്യമന്ത്രിപദത്തിലേക്ക്; ഉദ്ധവിനെ പോലും തറപറ്റിച്ച ഏക്‌നാഥ് ഷിന്‍ഡെ ആരാണ്?ഓട്ടോക്കാരനില്‍ നിന്ന് മുഖ്യമന്ത്രിപദത്തിലേക്ക്; ഉദ്ധവിനെ പോലും തറപറ്റിച്ച ഏക്‌നാഥ് ഷിന്‍ഡെ ആരാണ്?

എന്നാല്‍ അമളി പറ്റിയ ഉടനെ നിര്‍മല സീതാരാമന്‍ അത് തിരുത്തുന്നുമുണ്ട്. എന്നാല്‍ വീഡിയോ വൈറലായതോടെ സംഭവം പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുത്തു. 'നിര്‍മല സീതാരാമന് ബാലറ്റ് ബോക്സിന് പുറത്ത് ചിന്തിക്കാനുള്ള കഴിവുണ്ടെന്ന് എനിക്കറിയാമായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി ചെയര്‍മാന്‍ പവന്‍ ഖേര പറഞ്ഞത്.

കുതിരക്കച്ചവടത്തിന് ജി എസ് ടി ഏര്‍പ്പെടുത്താനുള്ള നിര്‍മ്മല സീതാരാമന്‍ ജിയുടെ നിര്‍ദ്ദേശത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് സെക്രട്ടറി വിനീത് പുനിയയും ട്വീറ്റ് ചെയ്തു. 'സത്യത്തിന്റെ കുത്തൊഴുക്ക് പുറത്ത്, കുതിരക്കച്ചവടത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തുമെന്ന്' എന്നാണ് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തത്.

ഇതാണോ വശ്യമായ സൗന്ദര്യം? സാരിയില്‍ കിടു ലുക്കുമായി ഷാലിന്‍

ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബിവിയും വീഡിയോയെ കുറിച്ച് പ്രതികരിച്ചു. മഹാരാഷ്ട്രയില്‍ വിമത നീക്കത്തെ തുടര്‍ന്ന് മഹാ വികാസ് അഘാഡിയുടെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ താഴെ വീണിരുന്നു. 39 ശിവസേന എം എല്‍ എമാര്‍ ബി ജെ പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ നിലംപതിച്ചത്.

Recommended Video

cmsvideo
ഇനി ഒരു വരവ് ഉണ്ടാകുമോ ? ആശങ്കയിൽ ആരാധകർ | *Cricket

ഇതിന് പിന്നില്‍ ബി ജെ പിയുടെ കുതിരക്കച്ചവടമാണ് എന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍മല സീതാരാമന്റെ നാക്ക് പിഴ ട്വിറ്ററില്‍ ട്രെന്‍ഡിംഗായത്. അതേസമയം മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

English summary
Opposition celebrates Nirmala Sitharaman's tongue slip on 'Horse trading'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X