കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ പ്രചാരണായുധമാക്കാന്‍ പ്രതിപക്ഷം... മമതയും അഖിലേഷും കളത്തില്‍!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വിഷയം പുല്‍വാമയിലേക്ക് മാറുന്നു. റാഫേല്‍ അടക്കമുള്ള വിഷയങ്ങള്‍ ആക്രമണത്തില്‍ മുങ്ങിപ്പോയ സാഹചര്യം നരേന്ദ്ര മോദിയും ബിജെപിയും അനുകൂലമാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ഭയം. ഈ സാഹചര്യത്തില്‍ ശക്തമായ ദേശവികാരം ഉയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജിയും അഖിലേഷ് യാദവും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ഇന്റലിജന്‍സ് റിപ്പോര്‍ട്ടും സുരക്ഷാ വീഴ്ച്ചയും അടക്കമുള്ള കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് ഭയം ബിജെപിക്കുണ്ട്. അപ്രതീക്ഷിതമായിട്ടാണ് ഈ വിഷയം പ്രതിപക്ഷം ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ പാകിസ്താനെതിരെയുള്ള നടപടികള്‍ അടക്കം ബിജെപിക്ക് മെല്ലോപ്പോക്ക് സാധ്യമല്ലെന്ന് ഉറപ്പാണ്. രാജ്യം മുഴുവന്‍ ഇക്കാര്യത്തില്‍ ഒരേനിലപാട് പുലര്‍ത്തുന്നതിനാല്‍ ബിജെപിയുടെ അടുത്ത നീക്കങ്ങള്‍ നിര്‍ണായകമായിരിക്കും.

അഖിലേഷിന്റെ തുടക്കം

അഖിലേഷിന്റെ തുടക്കം

അഖിലേഷ് യാദവ് രൂക്ഷ വിമര്‍ശനമാണ് മോദി സര്‍ക്കാരിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇത്രയധികം സൈനികര്‍ മരിച്ചിട്ടും സര്‍ക്കാര്‍ തിരിച്ചടിക്കായി കാത്തിരിക്കുന്നത് എന്തിനാണെന്ന് അഖിലേഷ് ചോദിച്ചു. സൈനികരുടെ മരണത്തില്‍ ഇനിയും ദു:ഖിച്ചിരിക്കാനാവില്ല. ഓരോ ദിവസവും ജവാന്മാരുടെ സംസ്‌കാര ചടങ്ങുകളില്‍ ബിജെപി നേതാക്കള്‍ ചിരിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇത്രയൊക്കെ അപമാനിച്ചിട്ടും മതിയായിട്ടില്ലേ. തിരിച്ചടി വൈകിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷം ഏറ്റെടുക്കുന്നു

പ്രതിപക്ഷം ഏറ്റെടുക്കുന്നു

പുല്‍വാമ തിരഞ്ഞെടുപ്പ് വിഷയമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സര്‍ക്കാരിനെ വിമര്‍ശിക്കാതെ മിണ്ടാതിരുന്നാല്‍, ബിജെപിക്കൊപ്പം എന്ന സൂചന ജനങ്ങളില്‍ ഉണ്ടാവും. ഇത് പ്രതിപക്ഷത്തിന് തിരിച്ചടിയാവും. എല്ലാ നേതാക്കളും കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. സുരക്ഷാ വീഴ്ച്ചകള്‍ ഒന്നൊന്നായി തുറന്നുകാണിക്കാനാണ് ലക്ഷ്യം. ഇത്രയും സൈനികര്‍ക്കായി വിമാനമാര്‍ഗമുള്ള യാത്ര എന്തുകൊണ്ട് ഒരുക്കിയില്ല എന്ന ചോദ്യം പ്രധാനമായും ഉന്നയിക്കും.

മമതയുടെ വിമര്‍ശനം

മമതയുടെ വിമര്‍ശനം

കേന്ദ്ര സര്‍ക്കാര്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ച് സൈനികരെ ദേശീയപാതയിലൂടെ പോകാന്‍ അനുവദിച്ചതെന്തിനാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചോദിച്ചു. പാകിസ്താന്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് തടയാന്‍ എന്തുകൊണ്ട് ബിജെപി സര്‍ക്കാരിന് സാധിക്കുന്നില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം നിഴല്‍ യുദ്ധം നടത്താനാണ് സര്‍ക്കാരിന് അറിയുക. അതേസമയം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ ശ്രമിക്കുന്ന ഒരാളെ പോലും സംസ്ഥാനത്ത് വെറുതെ വിടില്ലെന്നും മമത പറഞ്ഞു.

സിദ്ധുവിന്റെ പ്രതികരണം

സിദ്ധുവിന്റെ പ്രതികരണം

1999ല്‍ മസൂദ് അസ്ഹറിനെ തുറന്നുവിട്ടവരാണ് തന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നതെന്നായിരുന്നു നവജോത് സിദ്ദുവിന്റെ വിമര്‍ശനം. പാകിസ്താന് ഭീകരരെ കൈമാറിയത് ബിജെപി സര്‍ക്കാരാണ്. ഇത്രയും കാലം മസൂദ് അസ്ഹറിനെ വിട്ടുകിട്ടാന്‍ എന്താണ് ബിജെപി സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. കാണ്ഡഹാര്‍ സംഭവത്തില്‍ വാജ്‌പേയ് സര്‍ക്കാരാണ് മസൂദ് അസ്ഹറിനെ പാകിസ്താന് കൈമാറിയത്. കശ്മീരില്‍ ഇത്രയധികം ചോര വീഴാന്‍ കാരണം ബിജെപിയാണെന്നും സിദ്ദു ആരോപിച്ചു.

ബിജെപി ഒരുങ്ങുന്നു

ബിജെപി ഒരുങ്ങുന്നു

ബിജെപി പ്രതിപക്ഷത്തിനെതിരെ സൂക്ഷിച്ചാണ് പ്രതികരിക്കുന്നത്. അതേസമയം പുല്‍വാമ ആക്രണമം തിരഞ്ഞെടുപ്പ് വിഷയമാക്കാനാണ് ബിജെപിയുടെ തീരുമാനം. ആക്രമണത്തെ കുറിച്ചല്ല, മറിച്ച് തിരിച്ചടിയെ കുറിച്ച് എല്ലായിടത്തും പ്രചാരണം നടത്താനാണ് തീരുമാനം. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് നീക്കങ്ങള്‍ ഉണ്ടാവൂ എന്ന സൂചനയാണ് ബിജെപിയില്‍ നിന്നുണ്ടാവുന്നത്. അതേസമയം മമത മോദിയുടെയും അമിത് ഷായുടെയും രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്തിരിക്കുകയാണ്.

മിനിമം വേതന നയം തിരിച്ചടിയാവും.... രാഹുല്‍ ഗാന്ധിക്ക് സോണിയയുടെ ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്!!മിനിമം വേതന നയം തിരിച്ചടിയാവും.... രാഹുല്‍ ഗാന്ധിക്ക് സോണിയയുടെ ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്!!

English summary
opposition on pulwama attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X