ജയലളിതയെ 'കൊന്നവര്‍' ഇപ്പോള്‍ ഭരണത്തില്‍!! പാര്‍ട്ടിയെ തിരിച്ചുപിടിക്കും, ഒപിഎസിന്‍റെ ശപഥം!!

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ദിവസങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം അല്‍പ്പം കലിപ്പില്‍ തന്നെയാണ്. തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്തതിനു പിറകെ രൂക്ഷമായ വിമര്‍ശനവുമായി പനീര്‍ശെല്‍വം വീണ്ടും രംഗത്തെത്തി.

സത്യം ജയിക്കുന്നതുവരെ പോരാടും

മുഖ്യമന്ത്രിക്കസരേ പളനിസ്വാമിക്കു വിട്ടുകൊടുക്കേണ്ടിവന്നെങ്കിലും പനീര്‍ശെല്‍വം വെറുതിയിരിക്കാന്‍ തയ്യാറല്ല. സത്യം വിജയിക്കുന്നതുവരെ തന്റെ പോരാട്ടം തുടരുമെന്ന് ഒപിഎസ് വ്യക്തമാക്കി.

പാര്‍ട്ടി അംഗങ്ങള്‍ക്ക് അതൃപ്തി

മുഖ്യമന്ത്രിയാവാന്‍ പളനിസ്വാമിയെ ഗവണര്‍ സി വിദ്യാസാഗര്‍ റാവു ക്ഷണിച്ചത് പാര്‍ട്ടി അണികളെയും ജനങ്ങളെയും കുപിതരാക്കിയിട്ടുണ്ടെന്ന് പനീര്‍ശെല്‍വം പറഞ്ഞു. എംഎല്‍എമാരെ ശശികലയും സംഘവും ഭീഷണിപ്പെടുത്തിയാണ് റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്നതെന്ന് ഒപിഎസ് വീണ്ടും ആവര്‍ത്തിച്ചു.

ജയലളിതയെ കൊന്നവരെന്ന്

ജയലളിതയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് എങ്ങനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞുവെന്നാണ് പാര്‍ട്ടി അംഗങ്ങളും പൊതുജനങ്ങളും അദ്ഭുതപ്പെടുന്നതെന്ന് പനീര്‍ശെല്‍വം പറഞ്ഞു.

അണികള്‍ക്കു നന്ദി

തനിക്ക് ഉറച്ച പിന്തുണ നല്‍കിയ പാര്‍ട്ടി അംഗങ്ങളോട് പനീര്‍ശെല്‍വം നന്ദി അറിയിച്ചു. എംജിആര്‍ സ്ഥാപിച്ച പാര്‍ട്ടിയെ പിന്നീട് വളര്‍ത്തിയത് ജയലളിതയാണ്. ഏതെങ്കിലുമൊരു കുടുംബത്തിന് പാര്‍ട്ടിയെ വിട്ടുകൊടുക്കില്ല. പാര്‍ട്ടിയെ തിരിച്ചുപിടിക്കാന്‍ ശ്രമങ്ങള്‍ തുടരുക തന്നെ ചെയ്യും. യഥാര്‍ഥ പാര്‍ട്ടി വിശ്വാസികളും ജനങ്ങളുമാണ് തന്റെ കരുത്തെന്നും ഒപിഎസ് വ്യക്തമാക്കി.

എതിര്‍പ്പിനു കാരണം

എഐഡിഎംകെയെ ഏതെങ്കിലുമൊരു കുടുംബത്തിന്റെ പൊതുസ്വത്താക്കുന്നത് തടയാനാണ് താന്‍ ഇത്രയുമധികം എതിര്‍പ്പ് പ്രകടിപ്പിച്ചതെന്ന് പനീര്‍ശെല്‍വം പറഞ്ഞു. പാര്‍ട്ടിയെ സമാധാനപരമായ പ്രതിഷേധത്തിലൂടെ തിരിച്ചുപിടിക്കുമെന്ന് ജയലളിതയുടെ പേരില്‍ ഒപിഎസ് ശപഥം ചെയ്യുകയും ചെയ്തു.

English summary
An hour after Tamil Nadu Governor Ch Vidyasagar Rao appointed Edappadi K Palaniswami - a loyalist of party general secretary VK Sasikala rebel leader O Panneerselvam vowed to continue his protest till truth wins.
Please Wait while comments are loading...