അനാഥാലയ വിവാദം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ദില്ലി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. കുട്ടികളെ നടപടിക്രമങ്ങള്‍ പാലിക്കേതെയാണ് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്നതെന്നത് തെളിഞ്ഞിട്ടുണ്ട്.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. കേരളത്തിലേയും ഝാര്‍ഖണ്ഡിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് ഇത് സംബന്ധിച്ച് കമ്മീഷന്‍ നോട്ടീസ് അയച്ചു.

28 ദിവസത്തിനുള്ളില്‍ ഇരു സംസ്ഥാനങ്ങളും വിവാദം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നിട്ടുള്ളതെന്നാണ് കമ്മീഷന്‍ വിലയിരുത്തുന്നത്.
മുക്കത്തേയും വെട്ടത്തൂരിലേയും അനാഥാലയങ്ങളിലേക്കാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നത്. തീവണ്ടിയില്‍ കുത്തിനിറച്ച നിലയിലായിരുന്നു കുട്ടികളെ കൊണ്ടുവന്നത്. പലര്‍ക്കും യാത്രാടിക്കറ്റുകളോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല.
കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്നാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ വിഷയത്തില്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്. കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തായിട്ടാണ് ഝാര്‍ഖണ്ഡ് കണക്കാക്കുന്നത്.
കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന 119 കുട്ടികളെ കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡിലേക്ക് തിരിച്ചയച്ചിരുന്നു. എറണാകുളം- പാറ്റ്‌ന എക്‌സ്പ്രസ് തീവണ്ടിയില്‍ എസി കോച്ചിലാണ് കുട്ടികളെ തിരിച്ചയച്ചത് .












Click it and Unblock the Notifications